Activate your premium subscription today
82–ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുള്ള നോമിനേഷൻ കരസ്ഥമാക്കി ഇന്ത്യയുടെ പായൽ കപാഡിയ.
കഴിഞ്ഞ വർഷത്തെ ഇന്ത്യൻ സ്വാതന്ത്ര്യദിനം. ആയുസ്സിൽ ഒരിക്കലും മറക്കില്ല ആ ദിവസം. വലിയൊരു ശബ്ദം കേട്ടാണു ഞാൻ കണ്ണു തുറന്നത്. എന്തൊക്കെയോ പൊട്ടിത്തകരുന്ന ശബ്ദം. ആരൊക്കെയോ ഉച്ചത്തിൽ കരയുകയോ വിളിച്ചു കൂവുകയോ ചെയ്യുന്നുണ്ട്. ഉറക്കത്തിൽനിന്നു ചാടിയെഴുന്നേറ്റ് കുറച്ചു നിമിഷം കഴിഞ്ഞപ്പോഴാണു കാര്യം മനസ്സിലായത്. വഞ്ചിക്കുള്ളിൽ ചെറിയൊരു മയക്കത്തിലാണു ഞാൻ. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ ഹിഹോൺ തീരത്തുനിന്ന് ഫ്രാൻസിലെ ലെ സാബ്ലെ ദെലോനിലേക്ക് 2000 നോട്ടിക്കൽ മൈൽ (ഒരു നോട്ടിക്കൽ മൈൽ – 1.852 കിലോമീറ്റർ) ദൈർഘ്യം വരുന്ന ഒരു പരിശീലന റേസിൽ പങ്കെടുക്കുകയാണു ഞങ്ങൾ. എസ്വി ബയാനത് എന്ന പായ്വഞ്ചിയിൽ ഞങ്ങൾ മൂന്നു പേരുണ്ട്. എന്റെ മാനേജർ (അദ്ദേഹത്തിന്റെ പേര് പറയുന്നില്ല), യൊഹാനസ് ലീ എന്ന ജർമൻ ഫൊട്ടോഗ്രഫർ എന്നിവരാണു മറ്റു രണ്ടു പേർ. മാനേജർക്കു ‘വാച്ച് ഡ്യൂട്ടി’ (കടലിൽ മറ്റു വഞ്ചികളും കപ്പലുകളും നോക്കി വഞ്ചിയോടിക്കുന്ന ജോലി) നൽകി ഞാനും യൊഹാനസും വഞ്ചിക്കുള്ളിൽ മയക്കത്തിലായിരുന്നു.
കൊച്ചി ∙ മകൻ അഭിലാഷ് ടോമിയുടെ പായ്വഞ്ചി ഫിനിഷ് ചെയ്തപ്പോൾ ആശങ്കയുടെ കടലിൽനിന്ന് ആശ്വാസതീരമണയുകയായിരുന്നു ഉദയംപേരൂർ കണ്ടനാട് സുരഭി നഗറിലെ വസതിയിൽ ലഫ്.കമാൻഡർ വി.സി.ടോമിയും ഭാര്യ വത്സമ്മയും. ‘ആശ്വാസമായി. ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ എന്നതല്ല, അവൻ സുരക്ഷിതനായി എത്തിയല്ലോ. ഉറക്കമില്ലാത്ത രാത്രികളായിരുന്നു പലതും’–വത്സമ്മയുടെ വാക്കുകൾ. ‘അഭിലാഷ് ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്തെന്നതാണു വലിയ കാര്യം. ഇതുവരെ ഒരു ഏഷ്യക്കാരനും സാധിക്കാതിരുന്ന നേട്ടം. അതവന്റെ ചിരകാല സ്വപ്നമായിരുന്നു. ഏറെ സന്തോഷം’– അഭിമാനത്തോടെ ലഫ്.
കുട്ടിക്കാലം മുതൽ ചെറുവഞ്ചികൾ തുഴയുന്നത് ദക്ഷിണാഫ്രിക്കക്കാരി കിഴ്സ്റ്റൻ നോയിഷെയ്ഫറിന് ഇഷ്ടമായിരുന്നു. ആ വിനോദം പിൽക്കാലത്തു പ്രഫഷനായി മാറിയതോടെ കിഴ്സ്റ്റൻ പേരെഴുതിച്ചേർത്തത് സമുദ്രയാന ചരിത്രത്തിലാണ്. ഗോൾഡൻ ഗ്ലോബ് റേസ് പായ്വഞ്ചിയോട്ട മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കിഴ്സ്റ്റൻ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയായി. ഇന്ത്യൻ സമയം വ്യാഴാഴ്ച അർധരാത്രിയോടെയാണ്
ലോകത്തെ ഇത്ര വിശാലവും സമ്പൂർണവുമാക്കിയതിൽ പഴയ കാലത്തെ കപ്പൽ യാത്രകൾക്കു നിർണായകമായ പങ്കുണ്ട്. പുതിയ ലോകം എന്നു വിശേഷിപ്പിക്കപ്പെട്ട വൻകരകൾ കണ്ടെത്തിയത് പുരാതന നാവികർ നടത്തിയ സമുദ്രപര്യടനങ്ങളാണ്. അമേരിക്കൻ വൻകരകൾ കണ്ടെത്താൻ ആദ്യപടിയൊരുക്കിയത് ഇറ്റാലിയൻ നാവികനായ ക്രിസ്റ്റഫർ കൊളംബസിന്റെ 4 യാത്രകളാണ്. യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് പടിഞ്ഞാറൻ ദിശയിലൂടെ ഒരു കടൽപാത കണ്ടെത്താനുദ്ദേശിച്ച് കൊളംബസ് നടത്തിയ യാത്രകൾ കരീബിയൻ ദ്വീപുകളിൽ അവസാനിച്ചെങ്കിലും സമുദ്രയാന ചരിത്രത്തിൽ പുതുയുഗമാണ് പിറന്നത്.
ലെ സാബ്ലെ ദെലോൻ (ഫ്രാൻസ്) ∙ കര ഉണരും മുൻപേ ലെ സാബ്െല ദെലോനിൽ ഇന്നലെ കടലുണർന്നു. അഭിലാഷ് ടോമിയുടെ ‘ബയാനത്’ പായ്വഞ്ചി ഗോൾഡൻ ഗ്ലോബ് റേസിന്റെ ഫിനിഷിങ് ലൈനിലെത്തിയത് ഇന്നലെ പ്രാദേശിക സമയം രാവിലെ 6.46ന് (ഇന്ത്യൻ സമയം രാവിലെ 10.16). തീരം ഉണരുന്നതേയുണ്ടായിരുന്നുള്ളൂ അപ്പോൾ. 236 ദിവസം നീണ്ട യാത്രയ്ക്കു വിജയകരമായ പരിസമാപ്തി. തലേന്നത്തെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഉച്ചയോടെ എത്തേണ്ടിയിരുന്ന വഞ്ചിയാണു രാത്രി ലഭിച്ച കാറ്റിന്റെ ആനുകൂല്യത്തിൽ അതിവേഗം ലക്ഷ്യസ്ഥാനത്തെത്തിയത്.
ലെ സാബ്െല ദെലോൻ (ഫ്രാൻസ്) ∙ ‘സമുദ്രസാഹസികതയുടെ എവറസ്റ്റ്’ കീഴടക്കിയെത്തുന്ന ധീരനാവികരെ സ്വീകരിക്കാൻ ഫ്രഞ്ച് തുറമുഖ നഗരമായ ലെ സാബ്ലെ ദെലോൻ ഒരുങ്ങി. ഗോൾഡൻ ഗ്ലോബ് റേസ് പായ്വഞ്ചിയോട്ട മത്സരത്തിന്റെ ഫിനിഷിങ് ലൈനായ ഇവിടെ ഇന്ത്യൻ സമയം നാളെ ഉച്ചയോടെ ആദ്യ വഞ്ചി തീരമണയുമെന്നാണ് പ്രതീക്ഷ. മലയാളി നാവികൻ അഭിലാഷ് ടോമി, ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫർ, ഓസ്ട്രിയൻ നാവികൻ മൈക്കൽ ഗുഗൻബർഗർ എന്നിവരാണ് ഫിനിഷിങ് ലൈനിലേക്ക് അടുക്കുന്നവർ.
ലെ സാബ്ലെ ദെലോൻ (ഫ്രാൻസ്) ∙ സാഹസിക കടൽ യാത്രയായ ഗോൾഡൻ ഗ്ലോബ് പായ്വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്ന മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമി ഒന്നാം സ്ഥാനത്ത്. മത്സരം ഫിനിഷിങ് പോയിന്റായ ഫ്രാൻസിലെ ലെ സാബ്ലെ ദെലോനിലേക്ക് അടുക്കുന്ന നേരത്താണ് ആവേശകരമായ കുതിപ്പോടെ അഭിലാഷ് ലീഡ് നേടിയത്. നേരത്തേ ഒന്നാം
ലെ സാബ്ലെ ദെലോൻ (ഫ്രാൻസ്) ∙ ഗോൾഡൻ ഗ്ലോബ് പായ്വഞ്ചിയോട്ട മത്സരത്തിൽ 2018ൽ മലയാളി നാവികൻ അഭിലാഷ് ടോമി നേരിട്ടതിനു സമാനമായ അപകടത്തിൽപ്പെട്ട് കടലിൽ കഴിയുന്ന ബ്രിട്ടിഷ് നാവികൻ ഇയാൻ ഹെർബർട്ട് ജോൺസിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ സജീവം. അർജന്റീനയുടെ ഭാഗമായുള്ള ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ ന്യൂനമർദത്തിൽ അകപ്പെട്ട ജോൺസിന്റെ വഞ്ചിയായ പഫിന്റെ പായ്മരം ഒടിഞ്ഞു. പലവട്ടം വഞ്ചിക്കുള്ളിൽ കടൽവെള്ളം ഇരച്ചുകയറി.
ലൊസാഞ്ചലസിലെ ഓസ്കർ പുരസ്കാര വേദിയിൽ വീണ്ടും ഇന്ത്യൻ സംഗീതത്തിന്റെ മായാജാലം. എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത തെലുങ്കു ചിത്രം ആർആർആറിലെ നാട്ടുനാട്ടു എന്ന ഗാനമാണ് ഓസ്കർ വേദിയിൽ അവതരിപ്പിക്കുക. ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും ക്രിട്ടിക്സ് ചോയ്സ് അവാർഡിനും പിന്നാലെ ഓസ്കർ നാമനിർദേശവും ലഭിച്ച ‘നാട്ടു നാട്ടു’ പാട്ട് ഹോളിവുഡിലെ ഏറ്റവും പേരുകേട്ട പുരസ്കാരച്ചടങ്ങിൽ അവതരിപ്പിക്കുന്നതിന്റെ ത്രില്ലിലാണ് അണിയറ പ്രവർത്തകർ. ചന്ദ്രബോസ് എഴുതി എം.എം.കീരവാണി ഈണമിട്ട ഗാനം ഗായകരായ രാഹുൽ സിപ്ലിഗുഞ്ജും കാലഭൈരവയും ചേർന്നാണു 12ന് ഓസ്കർ വേദിയിൽ പാടുന്നത്. മാർച്ച് 13നു പുലർച്ചെ ഇന്ത്യയിൽ ഇതു തത്സമയം കാണം. ഇതു രണ്ടാം തവണയാണ് ഇന്ത്യൻ ഗാനം തിരഞ്ഞെടുക്കപ്പെടുന്നത്. സ്ലംഡോഗ് മില്യനെയർ ചിത്രത്തിൽ എ.ആർ. റഹ്മാൻ സംഗീതം പകർന്നു ലോകപ്രസിദ്ധമായ ‘ജയ് ഹോ’ ഗാനം 2009 ലെ ഓസ്കർ ചടങ്ങിൽ അവതരിപ്പിച്ചിരുന്നു. ഫ്ലെമിംഹോ സ്റ്റൈൽ ഡപ്പാന് കൂത്ത് എന്ന വിശേഷണമുള്ള നാട്ടു നാട്ടു പാട്ടിനെക്കുറിച്ച്..
Results 1-10 of 31