Activate your premium subscription today
വാഷിങ്ടൻ∙ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സെക്രട്ടറിയായി (എച്ച്എച്ച്എസ്) നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്ത റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ എതിർത്തു യുഎസ് സെനറ്റിനു 77 നൊബേൽ സമ്മാന ജേതാക്കളുടെ തുറന്ന കത്ത്. കെന്നഡിയെ ചുമതല ഏൽപ്പിക്കുന്നതു പൊതുജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുമെന്നാണു വൈദ്യശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവയിൽ നൊബേൽ ലഭിച്ചവർ ഒപ്പിട്ട കത്തിൽ പറയുന്നത്.
ദുബായ് ∙ ഇറാനിൽ ജയിലിൽ കഴിയുന്ന സമാധാന നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ ആശുപത്രിയിലാക്കാൻ ജയിൽ അധികൃതർ അനുവദിച്ചതായി അവരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന അറിയിച്ചു. 9 ആഴ്ചയായി ഹൃദയ സംബന്ധമായ അസുഖം മൂലം വിഷമിക്കുന്ന നർഗീസിനെ ആശുപത്രിയിലാക്കണമെന്ന അപേക്ഷ അധികൃതർ നേരത്തെ നിരസിച്ചിരുന്നു.
ദുബായ് ∙ 30 മാസത്തെ തടവിന് ഇറാൻ ശിക്ഷിച്ച നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിയുടെ ശിക്ഷ 6 മാസം കൂടി വർധിപ്പിച്ചു. ജയിലിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു രാഷ്ട്രീയ തടവുകാരിയുടെ വധശിക്ഷയ്ക്കെതിരെ പ്രതിഷേധിച്ചതിനാണ് പുതിയ ശിക്ഷ. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) 2022 സെപ്റ്റംബറിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാനിൽ സ്ത്രീകൾ നടത്തിയ വലിയ പ്രക്ഷോഭത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നത് നർഗീസായിരുന്നു.
മാംസ ദാഹത്തിന്റെ മഹോന്നത നിമിഷങ്ങൾ, പ്രണയത്തിന്റെ ലാവ, വേദനയുടെ അഹനീയ നിമിഷങ്ങൾ... തീവ്രത ചോരാതെ ആനി വാക്കുകളിലേക്കു പകർത്തി. എന്നാൽ, അതേ എഴുത്തുകാരി പ്രണയം പറയാൻ നിശ്ചല ദൃശ്യങ്ങളെ കൂട്ടുപിടിച്ചിരിക്കുന്നു. ദ് യൂസ് ഓഫ് ഫോട്ടോഗ്രഫി എന്ന പുതിയ പുസ്തകത്തിൽ.
സാഹിത്യത്തിനുള്ള നൊബേൽ സമ്മാന പ്രഖ്യാപനത്തിനു പിന്നാലെ ജേതാക്കൾ മാധ്യമ പ്രവർത്തകരെ കാണുന്ന പതിവുണ്ട്. അഭിമുഖങ്ങൾ പുറത്തുവരാറുമുണ്ട്. എന്നാൽ, പ്രഖ്യാപനം വന്ന് 6 ദിസവമായിട്ടും നൊബേൽ നേടിയ ആദ്യ ദക്ഷിണകൊറിയക്കാരി മാധ്യമങ്ങളെ കണ്ടിട്ടില്ല. ആഘോഷ ചടങ്ങുകളിലൊന്നും പങ്കെടുത്തിട്ടുമില്ല. കാരണം
മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാലയുടെ അറസ്റ്റും മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിന്റെ അറസ്റ്റുമായിരുന്നു ഇന്നത്തെ വാർത്തകളിൽ പ്രധാനമായും നിറഞ്ഞുനിന്നത്. മുൻ ഭാര്യയും മകളും നൽകിയ പരാതിയിലാണ് പുലർച്ചെ വീട്ടിൽനിന്ന് നടൻ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് വൈകുന്നേരത്തോടെ ബാലയ്ക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നടൻ ബൈജുവിനെ കസ്റ്റഡിയിലെടുത്ത മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
സ്റ്റോക്കോം∙ 2024ലെ സാമ്പത്തിക നൊബേൽ മൂന്നുപേർക്ക്. ഡാരൻ എയ്സ്മൊഗ്ലു, സൈമൺ ജോൺസൺ, ജെയിംസ് എ.റോബിൻസൺ എന്നിവർക്കാണ് പുരസ്കാരം. ദ് റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ഓരോ വർഷവും സാമ്പത്തിക നൊബേൽ പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ, പരിഗണിക്കുന്ന പ്രധാന വിഷയം സാമ്പത്തിക അസമത്വമാണെന്നു കഴിഞ്ഞ പുരസ്കാര പ്രഖ്യാപനങ്ങളിൽനിന്നു മനസ്സിലാക്കാം.
വിരൂപൻ. ഭിന്നശേഷി. വിദ്യാഭ്യാസമോ വിദഗ്ധ കഴിവുകളോ ഇല്ലാത്തയാൾ. ആരാണയാൾ എന്നു ചോദിച്ചാൽ ഒരാൾ എന്നു പോലും പറയാനാവുമോ. ആൾക്കൂട്ടത്തിൽ ഒരുവൻ പോലുമാകാൻ ഒരു യോഗ്യതയില്ലാത്ത ഏറ്റവും സാധാരണക്കാരൻ. സാധാരണക്കാരിലും താഴെ. അയാളും ജീവിച്ചിരിക്കുക തന്നെ വേണം. ഒരു അടയാളവും അവശേഷിപ്പിക്കാനല്ല. ഇങ്ങനെയൊരാൾ
സാമ്പത്തിക നൊബേൽ പുരസ്കാരം ഇന്നു പ്രഖ്യാപിക്കും. nobelprize.org വെബ്സൈറ്റിലും നൊബേൽ പ്രൈസ് യുട്യൂബ് ചാനലിലും ഉച്ചതിരിഞ്ഞ് 3.15 മുതൽ തത്സമയം കാണാം. തൊഴിലിടങ്ങളിലെ വനിതാപ്രാതിനിധ്യത്തിന്റെ ചരിത്രം പഠിച്ച് ജെൻഡർ അസന്തുലിതാവസ്ഥയുടെ വേരുകൾ തേടിയ ഹാർവഡ് സർവകലാശാല പ്രഫസർ ക്ലോഡിയ ഗോൾഡിനായിരുന്നു കഴിഞ്ഞ വർഷത്തെ സാമ്പത്തിക നൊബേൽ.
ജപ്പാനിലെ അണുബോംബ് ആക്രമണങ്ങൾ അതിജീവിച്ചവരുടെ സംഘടനയ്ക്കു ലഭിച്ച സമാധാന നൊബേൽ സമ്മാനം ആണവ നിരായുധീകരണ പ്രചാരണത്തിനുള്ള അംഗീകാരമാണ്. ആണവയുദ്ധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ എന്ന നിലയിൽ സ്വന്തം അനുഭവങ്ങളെ ആണവഭീകരതയുടെ സാക്ഷ്യമാക്കി ലോകമെങ്ങും എത്തിക്കുകയാണ് നിഹോൻ ഹിഡാൻക്യോയുടെ ദൗത്യം. ലോസ് ഓഫ് ആംഡ് കോംഫ്ലിക്റ്റ്സ് (എൽഒഎസി) എന്ന ലോകരാജ്യങ്ങൾ അംഗീകരിച്ച യുദ്ധനിയമങ്ങളുടെ മൂല്യങ്ങൾ പാലിക്കപ്പെടണമെന്നാണ് അവർ വാദിക്കുന്നത്.
Results 1-10 of 162