Activate your premium subscription today
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ 10-വർഷ ഭരണകാലത്ത് ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയിലേറെയായി വർധിച്ചെന്ന് സ്വിറ്റ്സർലൻഡ് ആസ്ഥാനമായ പ്രമുഖ ധനകാര്യസ്ഥാപനം യുബിഎസിന്റെ റിപ്പോർട്ട്.
ബംഗാളിലെ സിംഗൂരില് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്ന് ടാറ്റയുടെ നാനോ കാർ ഫാക്ടറി പ്രതിസന്ധിയിലായ സമയം. കർഷകരുടെയും തൃണമൂൽ കോൺഗ്രസിന്റെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ബംഗാൾ വിടാൻ ടാറ്റ തീരുമാനിക്കുന്നത് 2008 സെപ്റ്റംബർ 23നാണ്. കൃത്യം 15 ദിവസത്തിനിപ്പുറം, ഒക്ടോബർ എട്ടിന് ടാറ്റ മോട്ടോഴ്സ് ചെയർമാൻ രത്തൻ ടാറ്റയുടെ പ്രസ്താവനയെത്തി– ടാറ്റ നാനോ കാറുകൾ ഗുജറാത്തിൽനിന്നു പുറത്തിറക്കും. എന്തിനും തയാറായി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി കൂടി ഒപ്പം നിന്നതോടെ അഹമ്മദാബാദിനടുത്ത് സാനന്ദിൽ ഫാക്ടറിക്കുള്ള 1100 ഏക്കർ ഭൂമി ലഭിച്ചു. ആദ്യ ഘട്ടത്തിൽ രണ്ടര ലക്ഷം കാറുകൾ പുറത്തിറക്കാനായിരുന്നു പദ്ധതി. 2000 കോടി രൂപ ചെലവിട്ട് രത്തൻ ടാറ്റ ഗുജറാത്തിൽ ആരംഭിച്ച ആ നാനോ കാർ ഫാക്ടറി ഗുണം ചെയ്തത് ടാറ്റ മോട്ടോഴ്സിനു മാത്രമല്ല, മോദിക്കു കൂടിയായിരുന്നു. ഗുജറാത്ത് ‘വഴി’ കേന്ദ്രത്തിലേക്കുള്ള
മൂന്നാംസ്ഥാനത്ത് ഒ.പി. ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ ആണ്. ഇക്കഴിഞ്ഞ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സാവിത്രി ജിൻഡാൽ സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചിരുന്നു. ആദ്യമായാണ് സാവിത്രി പട്ടികയിൽ മൂന്നാം റാങ്കിലേക്ക് എത്തുന്നത്.
ദുബായ് ∙ ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. പട്ടികയിൽ ഇടം പിടിച്ച ഒരേയൊരു മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ്. 6.45 ബില്യൻ ഡോളറിന്റെ ആസ്തിയോടെ 487–ാം സ്ഥാനത്താണ് എം.എ യൂസഫലി. 500 പേരുടെ പട്ടികയിൽ മറ്റ് മലയാളികളാരും ഇടംപിടിച്ചിട്ടില്ല.
ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി രണ്ടാംസ്ഥാനം സ്വന്തമാക്കി മാർക്ക് സക്കർബർഗ്. 20,600 കോടി ഡോളറാണ് (17.26 ലക്ഷം കോടി രൂപ) നിലവിൽ സക്കർബർഗിന്റെ ആസ്തി.
ജെഫ് ബെസോസിന്റെ ആസ്തിയിൽ നിന്ന് ഒറ്റദിവസം ഇത്ര തുക നഷ്ടമാകുന്നത് ഇത് മൂന്നാം തവണയാണ്. ഇന്ത്യൻ ശതകോടീശ്വരന്മാരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരാണ് പട്ടികയിൽ യഥാക്രമം 11, 12 സ്ഥാനങ്ങളിൽ.
2024ലെ ഫോബ്സ് ലോക ശതകോടീശ്വര പട്ടികയിൽ ഇടംനേടിയ 2781 പേരിൽ എത്ര സ്ത്രീകളുണ്ടെന്ന് അറിയാമോ? 369 പേർ മാത്രം, വെറും 13.3%. എന്നാൽ, ആ ധനികരുടെ ആകെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ ഒരു പെൺകുട്ടിയാണ്, ബ്രസീലിലെ ഫ്ലോറിയാനോപൊലിസിൽ നിന്നുള്ള 19 വയസ്സുകാരി ലിവിയ വോയ്റ്റ്. 110 കോടി ഡോളറാണ് ലിവിയയുടെ ആസ്തി, ഏകദേശം 9100 കോടി രൂപ! ബ്രസീലിലെ ഒരു സർവകലാശാലയിലെ സൈക്കോളജി വിദ്യാർഥിനിയായ ലിവിയ, നിലവിൽ ഒരു കമ്പനിയുടെയും സാരഥിയോ ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ അംഗമോ അല്ല. പിന്നെയെങ്ങനെയാണ് ഈ കൗമാരക്കാരി ഇത്ര സമ്പന്നയായതെന്നല്ല? ആ നേട്ടത്തിലേക്ക് നയിച്ചത്
പണ്ടൊക്കെ കാശുകാരെ വിശേഷിപ്പിക്കാൻ ലക്ഷപ്രഭു, കോടീശ്വരൻ എന്നീ 2 വാക്കുകൾ മതിയായിരുന്നു. ഇപ്പൊ ലക്ഷമൊക്കെ ചീള് കേസായി. കോടിയും വിലയിടിഞ്ഞ് പഴയ ലക്ഷത്തിന്റെ ലവലിലോട്ടു താഴ്ന്നു. ഒരുപാട് കോടികളുള്ളവരെ വിളിക്കാൻ ശതകോടീശ്വരൻ എന്നൊരു വാക്ക് കണ്ടുപിടിച്ചു. ശതം നൂറ്. ആയിരം കോടിയും കടന്ന് പണം പെരുകിയവരെ അപ്പോൾ എന്തു വിളിക്കും?
വസ്തുതാപരമായ ചില തിരിച്ചറിവുകളോടെ 75–ാം റിപ്പബ്ലിക് ദിനത്തിനൊരുങ്ങാൻ സഹായിക്കുന്ന കാര്യങ്ങളാണ് സുപ്രീം കോടതിയിലെ ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്ക കഴിഞ്ഞ ദിവസം പറഞ്ഞത്: ‘സാധാരണക്കാരനു നീതിക്കായുള്ള അവസാനത്തെ അഭയസ്ഥാനമാണ് ജുഡീഷ്യറിയെന്നതു ജഡ്ജിമാരും അഭിഭാഷകരും പരസ്പരം അഭിനന്ദിക്കാൻ പറയുന്നതാണ്; സാധാരണക്കാർക്കു ജുഡീഷ്യറിയിലുള്ള വിശ്വാസം വലിയതോതിൽ ശോഷിച്ചിരിക്കുന്നു.’ ശോഷണത്തിന് അദ്ദേഹം പറഞ്ഞ കാരണങ്ങൾ പലതാണ്; കേസുകൾ തീർപ്പാക്കുന്നതിലെ വലിയ കാലതാമസവും മികച്ച അഭിഭാഷകരെവച്ചു വാദിപ്പിച്ചു കേസ് ജയിക്കാനുള്ള സാധാരണക്കാരുടെ ശേഷിയില്ലായ്മയും ഉൾപ്പെടെ. 1950കളിലെ അഥവാ നാമൊരു റിപ്പബ്ലിക് രാഷ്ട്രമായി ജീവിതം തുടങ്ങിയ കാലത്തെ സ്ഥിതിയോടു താരതമ്യം ചെയ്താണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിശ്വാസച്ചോർച്ച ജസ്റ്റിസ് വിശദീകരിച്ചത്.
മുംബൈ ∙ മുകേഷ് അംബാനിയെ കടത്തിവെട്ടി ഗൗതം അദാനി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തിയായി. ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ പ്രത്യേക സംഘം അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ അദാനി ഓഹരികളുടെ വില കുതിച്ചതാണ് ഗൗതം അദാനിയെ കോടീശ്വര പട്ടികയിൽ ഒന്നാമതെത്തിച്ചത്.
Results 1-10 of 22