Activate your premium subscription today
2022ൽ 2,200 കോടി ഡോളർ (ഏകദേശം 1.78 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന സ്ഥാപനമാണ് ബൈജൂസ്. സാമ്പത്തിക പ്രതിസന്ധി മുറുകിയതോടെ നിക്ഷേപകർ മൂല്യം വെട്ടിത്താഴ്ത്തി. നിലവിൽ മൂല്യം പൂജ്യമാണെന്ന് ബൈജൂ രവീന്ദ്രൻ തന്നെ സമ്മതിക്കുന്നു.
യുഎസിൽ നിന്നുള്ള വായ്പ വകമാറ്റിയാണ് ബൈജൂസ് ബിസിസിഐയുമായുള്ള കേസ് ഒത്തുതീർത്തതെന്നാണ് വായ്പാദാതാക്കളുടെ വാദം. കേസുകളാണ് ശമ്പള വിതരണത്തെ ബാധിക്കുന്നതെന്ന് കാട്ടി സിഇഒ ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് കത്ത് അയച്ചു.
പാപ്പർ നടപടി ഒഴിവായതോടെ ബൈജൂസിന്റെ നിയന്ത്രണം വീണ്ടും കമ്പനിയുടെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് തിരികെ കിട്ടിയിരുന്നു. ഇതിനെതിരെയാണ് വായ്പാദാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.
എജ്യു–ടെക് സ്ഥാപനമായ ബൈജൂസിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ വ്യക്തിപരമായ കടമെടുത്ത് സ്ഥാപകൻ ബൈജു രവീന്ദ്രൻ. മാർച്ചിലെ നൽകാൻ ബാക്കിയുണ്ടായിരുന്ന ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിൽ എത്തി. 25–30 കോടി രൂപയാണ് ശമ്പളച്ചെലവ്. അവകാശ ഓഹരി വിറ്റ് സമാഹരിച്ച 20 കോടി ഡോളർ നിയമവ്യവഹാരത്തെ തുടർന്ന് ബൈജൂസിന് ഉപയോഗിക്കാൻ സാധിക്കാത്തതിനാലാണ് കടം വാങ്ങി ശമ്പളം കൊടുക്കേണ്ടി വന്നത്.
എജ്യു–ടെക് സ്ഥാപനമായ ബൈജൂസിന്റെ സിഇഒ അർജുൻ മോഹൻ രാജിവച്ചു. ഇനി ദൈനംദിന പ്രവർത്തനങ്ങൾക്ക് സ്ഥാപകൻ ബൈജു രവീന്ദ്രൻ മേൽനോട്ടം വഹിക്കുമെന്ന് ബൈജൂസ് അറിയിച്ചു. ലേണിങ് ആപ്പും ഓൺലൈൻ ക്ലാസും, ട്യൂഷൻ സെന്റർ, ടെസ്റ്റ് പ്രിപ്പറേഷൻ എന്നിങ്ങനെ കമ്പനിയുടെ ബിസിനസ് മൂന്ന് ഡിവിഷനുകളാക്കി തിരിക്കും. ഇവയ്ക്ക് പ്രത്യേക മേധാവികളെയും നിയമിക്കുമെന്ന് കമ്പനി പറഞ്ഞു.
ബൈജൂസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് കുറവില്ലാത്ത കാലമാണിത്. കമ്പനിയുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പരിഹാരമില്ലാതെ തുടരുകയാണ്. ഇപ്പോള്‍ പുതിയൊരു പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് മലയാളി സംരംഭകന് ബൈജു രവീന്ദ്രന്റെ എജുക്കേഷന്‍ സ്റ്റാര്‍ട്ടപ്പായ ബൈജൂസ്.ആഗോള യൂണികോണ്‍ പട്ടികയില്‍ നിന്നും
ഒരു മലയാളി സംരംഭകന്റെ അസാധാരണമായ പതനമാണ് ബൈജു രവീന്ദ്രന്റേത്. ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുകോയെന്നത് കണ്ടറിയണം. ഒരു വര്‍ഷം മുമ്പ് എജുക്കേഷന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്റെ ആസ്തി 17545 കോടി രൂപയായിരുന്നു. ഇന്നത് പൂജ്യമായി മാറിയിരിക്കുന്നു. ഫോബ്സ്
എജ്യു–ടെക് കമ്പനി ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെ പുറത്താക്കാനുള്ള നിക്ഷേപകരുടെ തീരുമാനം നടപ്പാക്കുന്നതിനുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി 28 വരെ നീട്ടി. കഴിഞ്ഞമാസത്തെ അസാധാരണ ജനറൽ മീറ്റിങ്ങിലാണ് (ഇജിഎം) ബൈജു രവീന്ദ്രൻ, കമ്പനി ഡയറക്ടർമാരായ ഭാര്യ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരെ പുറത്താക്കാൻ 32% ഓഹരി പങ്കാളിത്തമുള്ള 6 നിക്ഷേപകർ പ്രമേയം പാസാക്കിയത്.
ബെംഗളൂരൂ∙ എജ്യു–ടെക് സ്ഥാപനമായ ബൈജൂസിന്റെ ഓഫിസുകൾ പൂട്ടുന്നു. പ്രതിസന്ധിക്കിടെ ചെല് ചുരുക്കലിന്റെ ഭാഗമായാണ് ബെംഗളൂരുവിലെ ആസ്ഥാനം ഒഴികെയുള്ള ഓഫിസുകൾ പൂട്ടുന്നത്. കമ്പനിയിലെ 14,000 ജീവനക്കാരോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ നിർദേശം നൽകി. ആസ്ഥാന ഓഫിസിലെ ജീവനക്കാരും ബൈജൂസ് ട്യൂഷൻ സെന്ററുകളിലെ മുന്നൂറോളം
എജ്യു–ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെ പുറത്താക്കി കമ്പനി ഭരണം പിടിച്ചെടുക്കാനായി നിക്ഷേപ പങ്കാളികൾ ഇജിഎം (എക്സ്ട്രാഓർഡിനറി ജനറൽ മീറ്റിങ് ) സംഘടിപ്പിച്ചു. കമ്പനിയുടെ 32% ഓഹരി പങ്കാളിത്തമുള്ള 6 നിക്ഷേപകരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത ഇജിഎമ്മിൽ ബൈജു രവീന്ദ്രനെ പുറത്താക്കാൻ ഏകകണ്ഠമായി തീരുമാനമെടുത്തതായാണ് ഇവർ അവകാശപ്പെടുന്നത്.
Results 1-10 of 21