Activate your premium subscription today
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. നിലവിൽ രാജ്യാന്തര സ്വർണവില 2,560 നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് കേരളത്തിലും വിലയിടിയാൻ വഴിവച്ചു. ഈമാസം ഇതുവരെ പവന് 4,000 രൂപയിലധികവും ഗ്രാമിന് 500 രൂപയിലധികവുമാണ് കുറഞ്ഞത്.
കേരളത്തിൽ ഇടിവിന്റെ ട്രെൻഡിന് ചെറിയ ബ്രേക്കിട്ട് ഇന്ന് സ്വർണവില. വില കുറഞ്ഞിട്ടും കേരളത്തിൽ വേറിട്ട ട്രെൻഡാണ് ദൃശ്യമാകുന്നതെന്ന് ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ ഉൾപ്പെടെയുള്ള പ്രമുഖർ 'മനോരമ ഓൺലൈനിനോട്' വ്യക്തമാക്കിയിരുന്നു
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് രാജ്യാന്തരവിലയും അതിന്റെ ചുവടുപിടിച്ച് കേരളത്തിലെ വിലയും കൂപ്പുകുത്തിത്തുടങ്ങിയത്. ഔൺസിന് കഴിഞ്ഞ മാസാവസാനം 2,790 ഡോളർ എന്ന റെക്കോര്ഡ് തൊട്ട രാജ്യാന്തരവില ഇന്നുള്ളത് 2,560 ഡോളറിൽ.
ആഭരണപ്രിയർക്കും കല്യാണം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് സ്വർണ വില തുടർച്ചയായി കൂപ്പുകുത്തുന്നു. കേരളത്തിൽ ഇന്നും പവന് 880 രൂപ കുറഞ്ഞു വില 56,000 രൂപയ്ക്കു താഴെയെത്തി. 55,480 രൂപയിലാണു വ്യാപാരം. ഗ്രാമിന് 110 രൂപ ഇടിഞ്ഞ് വില 6,935 രൂപയായി. സെപ്റ്റംബർ 23നുശേഷം ആദ്യമായാണ് പവൻവില 56,000 രൂപയ്ക്കും ഗ്രാം വില 7,000 രൂപയ്ക്കും താഴെ എത്തുന്നത്.
ഒക്ടോബർ 31ന് പവന് വാങ്ങൽവില 64,000 രൂപയ്ക്കും ഗ്രാമിന് 8,000 രൂപയ്ക്കും മുകളിലായിരുന്നു. കേരളത്തിൽ 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,810 രൂപയായി. രാജ്യാന്തര വിപണിയിലെ വിലത്തകർച്ചയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വീഴ്ച.
കഴിഞ്ഞ കുറെ കാലങ്ങളായി സ്വർണം നമ്മെ കുഴപ്പിക്കുകയാണ്. വില റോളർ കോസ്റ്റർ പോലെ കുത്തനെ കൂടുന്നു, കുറയുന്നു.. കുഞ്ഞിനൊരു കൈചെയിൻ അല്ലെങ്കിൽ മകളുടെ വിവാഹത്തിനുള്ള ആഭരണങ്ങൾ – ഇതിലെന്തു വാങ്ങണമെങ്കിലും വില കുറയുമെന്ന് കരുതി വാങ്ങാതെ കാത്തിരിക്കണോ അതോ വില കൂടും മുമ്പ് ഇപ്പോൾ തന്നെ വാങ്ങണോ എന്ന് ആളുകൾ
കൊച്ചി∙ ചാഞ്ചാട്ടം തുടർന്നു സംസ്ഥാനത്തെ സ്വർണവില. ഇന്നലെ ഗ്രാമിന് 55 രൂപ കുറഞ്ഞ് 7220 രൂപയും പവന് 440 രൂപ കുറഞ്ഞ് 57760 രൂപയായി. ഈ മാസം ഒന്നിന് പവന് 59080 രൂപയായിരുന്ന സ്വർണവിലയിൽ ഇതുവരെ 1320 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് കുറഞ്ഞത് 165 രൂപ. കഴിഞ്ഞമാസം 31നു രേഖപ്പെടുത്തിയ ഗ്രാമിന് 7455 രൂപയും
സ്വർണവില ആഭ്യന്തര, രാജ്യാന്തരതലത്തിൽ ഇനിയും ഇടിയുമെന്ന വിലയിരുത്തൽ ശക്തമാണ്. 2,603 ഡോളർ എന്ന വൈകാരിക നിലവാരം (സൈക്കോളജിക്കൽ ലെവൽ) ഭേദിച്ച് വില താഴേക്കിറങ്ങിയാൽ അതു ചെന്നുനിൽക്കുക 2,534 ഡോളർ വരെയായിരിക്കാം എന്ന് ചില നിരീക്ഷകർ വാദിക്കുന്നുണ്ട്.
യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ ഡോളറിന്റെ മൂല്യം കുതിക്കുന്നതാണ് സ്വർണവിലയെ വീഴ്ത്തുന്നത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് നീങ്ങിയിരുന്നില്ലെങ്കിൽ സംസ്ഥാനത്ത് സ്വർണവില ഇതിലും കുറയുമായിരുന്നു.
ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ മുൻനിര കേന്ദ്രബാങ്കുകൾ കരുതൽശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്ന ട്രെൻഡ് ശക്തമായതിനാൽ സ്വർണവില വർധിക്കാനുള്ള സാധ്യത ഏറെയാണെന്നും നിരീക്ഷകർ പറയുന്നു.
Results 1-10 of 1449