Activate your premium subscription today
ന്യൂഡൽഹി∙ അർവിന്ദർ സിങ് സാഹ്നി ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് ( ഇന്ത്യൻ ഓയിൽ) ചെയർമാനായി ചുമതലയേറ്റു. 1993ൽ ഇന്ത്യൻ ഓയിലിന്റെ ഭാഗമായി. ഇക്കാലയളവിൽ റിഫൈനറി ഓപ്പറേഷൻസ്, സാങ്കേതിക സഹായം, ആരോഗ്യം, സുരക്ഷ, പരിസ്ഥിതി, പെട്രോകെമിക്കൽസ് തുടങ്ങിയ രംഗങ്ങളിലെ സുപ്രധാന ചുമതലകൾ വഹിച്ചു. രാജ്യത്തിന്റെ റിഫൈനറി
ഈ വർഷം മാർച്ചിലാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഒടുവിൽ മാറ്റമുണ്ടായത്. അന്ന് കേന്ദ്രം ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുകയായിരുന്നു. അതോടെ കേരളത്തിൽ വില പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമായി (തിരുവനന്തപുരം വില).
പെട്രോൾ വില ഏതാനും വർഷമായി ലിറ്ററിന് 100 രൂപയ്ക്കുമേൽ തുടരുകയാണ്. ഡീസലിന് 95 രൂപയ്ക്ക് മുകളിലും. പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമാണ് തിരുവനന്തപുരത്ത് വില.
അബുദാബി∙ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം കോർപറേഷനുകളുടെ സംയുക്ത സംരംഭം ഊർജ ഭാരത് പ്രൈവറ്റ് ലിമിറ്റഡിന് (യുബിപിഎൽ) എണ്ണ ഉൽപാദന കരാർ ലഭിച്ചു. അബുദാബി റുവൈസ് മേഖലയിൽ 6,162 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് കരാർ മേഖല. ഇതാദ്യമായാണ് ഒരു രാജ്യാന്തര കമ്പനിക്ക് അബുദാബി പൂർണ ഉൽപാദന അനുമതി നൽകുന്നത്.
2022 മെയ്ക്ക് ശേഷം പൊതുമേഖലാ എണ്ണക്കമ്പനികൾ പിന്നീട് പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയത് ഈ വർഷം മാർച്ച് 15നാണ്. പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതമാണ് കുറച്ചത്. അതോടെ, കേരളത്തിൽ വില പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമായി.
കൊച്ചി ∙ എൽപിജി ഉപഭോക്താക്കൾ ബയോമെട്രിക് മസ്റ്ററിങ്ങിനായി തിരക്കുകൂട്ടേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. അപ്ഡേഷൻ പൂർത്തിയായിട്ടില്ലെങ്കിലും സേവനമോ ആനുകൂല്യങ്ങളോ നിഷേധിക്കില്ല. വിതരണ ഏജൻസികൾ മുഖേനയും കമ്പനികളുടെ ആപ്പ് വഴിയും അപ്ഡേഷൻ നടത്താം. ഓൺലൈൻ അപ്ഡേഷന് കമ്പനി ആപ്പും ചിത്രം എടുക്കാനായി ആധാർ ഫെയ്സ് ആർഡി ആപ്പും ഫോണിൽ ഡൗൺലോഡ് ചെയ്യണം. സംശയപരിഹാരത്തിനുള്ള ടോൾഫ്രീ നമ്പർ: 1800 2333555.
ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പാചകവാതക സിലിണ്ടറിന് 25.50 രൂപ കൂട്ടിയെന്ന വാർത്തയുമായാണ് മാർച്ച് മാസത്തിന്റെ തുടക്കംതന്നെ. ഇത് ഓർമയിലേക്ക് കൊണ്ടുവരുന്നത് 2014ലെ പൊതുതിരഞ്ഞെടുപ്പു കാലമാണ്. അന്നും ബിജെപിയുടെ താരപ്രചാരകൻ നരേന്ദ്ര മോദിയായിരുന്നു. രാജ്യത്താകമാനം 270ലേറെ വേദികളിൽ പ്രസംഗിച്ച അദ്ദേഹം ഇന്ധനവിലക്കയറ്റത്തെ കുറിച്ച് പറയാൻ പ്രത്യേകം ശ്രദ്ധിച്ചു. 80 രൂപ 90 പൈസയായിരുന്നു അന്ന് ഒരു ലീറ്റർ പെട്രോളിന്റെ വില. മധ്യവർഗം നിർണായക വോട്ടുബാങ്കായ നഗരങ്ങളിൽ മാത്രമല്ല, ചെറുഗ്രാമങ്ങളിലും ഇന്ധനവില പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കി മോദിയും ബിജെപിയും. അധികാരത്തിലെത്തിയാൽ പെട്രോളിന്റെ വില ലീറ്ററിന് 50 രൂപയും ഡീസിലിന്റെ വില അറുപതിൽ നിന്ന് നാൽപതുമാക്കി കുറയ്ക്കുമെന്നുമായിരുന്നു ബിജെപി ക്യാംപിലെ പ്രധാന വാഗ്ദാനം. തീർന്നില്ല 550–560 രൂപാ നിരക്കിൽ ലഭിച്ചുവന്ന പാചകവാതകത്തിന്റെ വില സിലിണ്ടറിന് 360 രൂപ, പരമാവധി കൂടിയാൽ 370 രൂപ, നിരക്കിൽ നൽകുമെന്നും പ്രഖ്യാപിച്ചു. ഇതോടെ ജനം കയ്യടിക്കുകയും ആറു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിനു നേർക്ക് മഷിപുരണ്ട വിരലുകൾ ആഞ്ഞ് കുത്തുകയും ചെയ്തു. എന്നാൽ പത്തു വർഷങ്ങൾക്കിപ്പുറം രാജ്യം വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിലേക്കു പോകുമ്പോൾ എണ്ണവിലയുടെ കാര്യത്തിൽ ഒരക്ഷരം മിണ്ടാൻ ഭരണപ്പാർട്ടിയിലെ നേതാക്കൾ മടിക്കുകയാണ്.
കൊച്ചി∙ കേരളത്തിലെ 85 ഐഒസി പമ്പുകളിൽ വിതരണം ചെയ്യുന്നത് 20% എഥനോൾ ചേർത്ത പെട്രോൾ. മറ്റു കമ്പനികളുടെ പമ്പുകൾ കൂടി ചേരുമ്പോൾ ഏകദേശം നൂറോളം പമ്പുകളിൽ കേരളത്തിൽ ഇ20 പെട്രോൾ വിൽക്കുന്നുണ്ട്. രണ്ടായിരത്തോളം പമ്പുകളാണ് സംസ്ഥാനത്തുള്ളത്. 2025ൽ രാജ്യത്ത് എല്ലായിടത്തും 20% എഥനോൾ ചേർത്ത പെട്രോൾ
അബുദാബി∙ ഇന്ത്യയിലേക്ക് പ്രതിവർഷം 12 ലക്ഷം മെട്രിക് ടൺ പ്രകൃതി വാതകം (എൽഎൻജി) യുഎഇ കയറ്റുമതി ചെയ്യും. അബുദാബി നാഷനൽ ഓയിൽ കമ്പനിയും (അഡ്നോക് ഗ്യാസ്) ഇന്ത്യൻ ഓയിൽ കോർപറേഷനുമായി (ഐഒസി) 14 വർഷ കരാർ ഒപ്പുവച്ചു. 700 – 900 കോടി ഡോളറാണ് (ഏകദേശം 73800 കോടി രൂപ) ഇന്ത്യ മുടക്കുക. പ്രകൃതി വാതക വിതരണത്തിൽ യുഎഇ
കോഴിക്കോട് ∙ വീടുകളിലേയ്ക്ക് ഗ്യാസ് എത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍–അദാനി ഗ്രൂപ്പിന്റെ പൈപ്പ് ലൈനിൽ ചോര്‍ച്ച. എടവണ്ണ– കൊയിലാണ്ടി സംസ്ഥാനപാതയിലെ ബാലുശേരി കരുമലയിലാണ് സംഭവം. ഒരു മണിക്കൂറിനുള്ളില്‍ വാതക പൈപ്പ് ലൈന്‍ ഉദ്യോഗസ്ഥരെത്തി ചോര്‍ച്ച അടച്ചു.
Results 1-10 of 11