Activate your premium subscription today
കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങൾ സംയോജിതമായി നാളെ 20,325 കോടി രൂപ കടമെടുക്കുമെന്ന് റിസർവ് ബാങ്ക്. 18 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 1,255 കോടി രൂപയുടെ വായ്പയാണ് കേരളമെടുക്കുന്നത്. ഈ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാനും മികച്ച പലിശ വരുമാനം നേടാനും വ്യക്തികൾക്കും അവസരമുണ്ട്.
പച്ചക്കറികളുടെ വില അൽപം താഴേക്കിറങ്ങിയതോടെ കഴിഞ്ഞമാസം ചില്ലറ വിലക്കയറ്റതോതിൽ (CPI Inflation/Retail Inflation) നേരിയ ആശ്വാസം. ഉള്ളിക്കും തക്കാളിക്കും സവാളയ്ക്കും വില കത്തിക്കയറിയ ഒക്ടോബറിൽ റീട്ടെയ്ൽ പണപ്പെരുപ്പം 14-മാസത്തെ ഉയരമായ 6.21 ശതമാനത്തിലെത്തിയിരുന്നു. നവംബറിൽ ഇത് 5.48 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി.
പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് കേരളത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത് വൻ വികസന പദ്ധതികൾ. കോട്ടയത്ത് തുറക്കുന്നത് കേരളത്തിലെ ലുലുവിന്റെ ആറാമത്തെ ഹൈപ്പർമാർക്കറ്റാണ്.
ലോക ഐടി ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുമെന്ന് കരുതുന്ന കൊച്ചി കാക്കനാട്ടെ സ്മാർട് സിറ്റി ടൗൺഷിപ്പ് (Kochi Smart City) പദ്ധതിയിൽ പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് (Lulu Group) സജ്ജമാക്കുന്നത് ഐടി കമ്പനികൾക്ക് പ്രവർത്തിക്കാവുന്ന വമ്പൻ ഇരട്ട മന്ദിരങ്ങൾ.
ശമ്പളം, ക്ഷേമ പെൻഷൻ വിതരണം, മറ്റ് സാമ്പത്തികാവശ്യങ്ങൾ നിറവേറ്റൽ എന്നിവയ്ക്കുള്ള പണം കണ്ടെത്താനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. സംസ്ഥാനത്ത് സർക്കാർ ജീവനക്കാർ അടക്കം 10,000ലേറെ അനർഹർ ക്ഷേമപെൻഷൻ വാങ്ങുന്നുണ്ടെന്ന് ധനവകുപ്പ് തന്നെ അന്വേഷണത്തിലൂടെ കണ്ടെത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് ഈ കടമെടുപ്പ്.
കേരളത്തിന്റെ കടപരിധി നിശ്ചയിച്ചതിൽ അപാകതയുണ്ടെന്നും കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കേന്ദ്രം ഇനിയും പരിഗണിച്ചിട്ടില്ല.
ഇന്ത്യയിലെ ‘അദ്ഭുത സംസ്ഥാനം’ ആണ് കേരളമെന്ന് ആസൂത്രണ ബോർഡ് അംഗം ഡോ. കെ.രവി രാമൻ. എന്നാൽ ഇതിനെതിരെ ആഞ്ഞടിച്ചു സാമ്പത്തിക വിദഗ്ധ മേരി ജോർജ്. ഇരുവരും തമ്മിലുള്ള ചൂടേറിയ ചർച്ചയാൽ ശ്രദ്ധേയമായി ഹോർത്തൂസ് കലാസാഹിത്യോത്സവത്തിലെ ‘കേരള മോഡൽ ഇക്കോണമി– റിയാലിറ്റി ചെക്ക്’ എന്ന വിഷയത്തിലെ ചർച്ച.
നവംബർ 5ന് കേരളത്തിന് പുറമേ ആന്ധ്രാപ്രദേശ്, ബിഹാർ, ഹരിയാന, മിസോറം, പഞ്ചാബ്, തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നിവയും ഇ-കുബേർ വഴി കടമെടുക്കുന്നുണ്ട്. 2,000 കോടി രൂപ വീതമാണ് ആന്ധ്രയും ബിഹാറും തമിഴ്നാടും എടുക്കുക.
ഇടതു നയങ്ങളുടെ ചിറകേറി കേരളം വികസനത്തിലേക്കു കുതിക്കുകയാണെന്നും, അല്ല കിതയ്ക്കുകയാണെന്നുമുള്ള വാദപ്രതിവാദങ്ങളുയർത്തി മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യോൽസവത്തിൽ ചർച്ച. കേരള മോഡൽ ഇക്കോണമി: റിയാലിറ്റി ചെക്ക് എന്ന വിഷയത്തിൽ നടന്ന സംവാദത്തിലാണു സാമ്പത്തിക വിദഗ്ധ പ്രഫ.മേരി ജോർജ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കെ. രവി രാമൻ എന്നിവർ കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്തത്.
കേരളം തിരിച്ചടയ്ക്കാനുള്ള പൊതുകടം 2.52 ലക്ഷം കോടി രൂപയാണെന്ന് അടുത്തിടെ സിഎജി റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ചെലവുകൾ നടത്താൻ സർക്കാർ നിരന്തരം കടമെടുപ്പിനെ ആശ്രയിക്കുന്ന പ്രവണത നിർത്തണമെന്നും സിഎജി നിർദേശിച്ചിരുന്നു.
Results 1-10 of 88