Activate your premium subscription today
മസ്കത്ത് ∙ ഒമാനിലെ ബാങ്കുകള്‍ ആപ്പിള്‍ പേ ഡിജിറ്റല്‍ പേയ്മെന്റ് സേവനം ലഭ്യമാക്കിത്തുടങ്ങി.
ക്രിപ്റ്റോ കറൻസികൾ ലോകമെമ്പാടും ഉപയോഗത്തിലുണ്ടെങ്കിലും, ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് അവയെ നിയമത്തിന്റെ ചട്ടക്കൂടിലേക്ക് കൊണ്ടുവരാൻ ധൈര്യം കാണിച്ചിട്ടുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കുമോ എന്ന പേടിയാണ് ക്രിപ്റ്റോ കറൻസികളെ സ്വീകരിക്കുന്നതിൽ നിന്ന് രാജ്യങ്ങളെ പിന്തിരിപ്പിക്കുന്നത്.
ഭക്ഷണത്തിനുള്ള ചെലവിൽ നോൺ–വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കും പഴങ്ങൾക്കും ഉയർന്ന വിഹിതം നീക്കിവയ്ക്കുന്ന സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.
പ്രവാസി പണമൊഴുക്കിൽ റെക്കോർഡിട്ട് ഇന്ത്യ. 2022 -ൽ 11100 കോടി ഡോളറാണ് (9.26 ലക്ഷം കോടി രൂപ) രാജ്യത്തേക്ക് എത്തിയത്. ഇതോടെ, 10000 കോടി ഡോളർ പ്രവാസിപ്പണം നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള രാജ്യാന്തര കുടിയേറ്റ സംഘടന (ഐഒഎം) യുടെ 2024 ലെ ലോക കുടിയേറ്റ റിപ്പോട്ടിൽ
‘തിരുവിതാംകൂറിലെ ഇടത്തരം കുടുംബത്തിലെ യുവാവ്. സർക്കാർ ജോലി’ കാലങ്ങളായി കേരളത്തിൽ വിവാഹ പരസ്യങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വാചകമാണിത്. ഇതൊരു വിശ്വാസമാണ്. സർക്കാർ ജോലി എന്ന രണ്ടു വാക്ക്. മക്കൾക്ക് ജീവിത പങ്കാളിയെ തേടുമ്പോൾ സുരക്ഷിതമായ ജോലിയുള്ള ഒരാളെ കണ്ടെത്താനാണ് മാതാപിതാക്കൾ ശ്രദ്ധിക്കുന്നത്. ഇവിടെ സുരക്ഷിതമായ ജോലി എന്നാൽ കൃത്യമായി ജീവിതകാലം മുഴുവൻ ശമ്പളവും പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും എന്നർഥം. എന്നാൽ മാർച്ചിൽ ഈ വിശ്വാസം കേരളത്തിന് നഷ്ടമായി. ..
ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടെന്ന് പറയുമെങ്കിലും പ്രവാസലോകം എന്ന് കേട്ടാൽ മലയാളിയുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത് ഗൾഫ് രാജ്യങ്ങൾ തന്നെയാവും. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ഗൾഫിൽ നിന്ന് ഒഴുകിയെത്തിയ പണം വഹിച്ചിട്ടുള്ള പങ്ക് നിസ്സാരമല്ല. ബാങ്ക് അക്കൗണ്ടുകൾ എല്ലാ പൗരന്മാർക്കും സാർവത്രികമാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിക്കുന്നതിനും വർഷങ്ങൾക്ക് മുൻപേ കേരളത്തിലെ പ്രവാസി കുടുംബാംഗങ്ങൾക്ക് ബാങ്കിങ് നടപടികൾ മനഃപാഠമായിരുന്നു. ഗൾഫിൽ നിന്ന് ഉറ്റവർ മാസാമാസം അയയ്ക്കുന്ന പണം എടുക്കാൻ ബാങ്കുകളിലേക്ക് നേരിട്ടെത്തിയിരുന്ന അനുഭവമായിരുന്നു അവർക്ക് തുണ. പിന്നീട് വന്ന മണി ട്രാൻസ്ഫർ എക്സ്ചേഞ്ചുകൾ വിദേശത്തുനിന്നുള്ള പണമിടപാടുകളുടെ കാലാതാമസം കുറച്ചു. ഇപ്പോഴിതാ പ്രവാസ ലോകത്ത് നിന്ന് മൊബൈലിലൂടെ നാട്ടിലേക്ക് പണം അയയ്ക്കാൻ കഴിയുന്ന സംവിധാനങ്ങളും വന്നുകഴിഞ്ഞു. ഇത്തരം ഒരു സംവിധാനത്തിനാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ഇതിനൊപ്പം യുഎഇയുടെ സ്വന്തം ഡിജിറ്റൽ പണമിടപാട് സംവിധാനവും നിലവിൽ വന്നു. ഇന്ത്യ സംഭാവന ചെയ്ത സാങ്കേതിക വിദ്യയിലാണ് യുഎഇ ജെയ്വാൻ എന്നറിയപ്പെടുന്ന ഡിജിറ്റൽ പണമിടപാട് സംവിധാനത്തെ നിർമിച്ചത് എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനം നൽകുന്ന കാര്യമാണ്. എന്താണ് ജെയ്വാൻ എന്നതും യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കുന്നതിൽ നിലവിൽ വന്ന പുതിയ മാറ്റത്തെ കുറിച്ചും വിശദമായി അറിയാം.
മനാമ ∙ വിദേശത്തേക്ക് പണമയയ്ക്കുന്നതിന് നികുതി ചുമത്തുന്ന കരട് നിയമം ബഹ്റൈൻ ശൂറ കൗൺസിൽ തള്ളിയത് പ്രവാസികളുടെ ആശങ്കയ്ക്ക് താൽക്കാലിക ആശ്വാസമായി.
ഗൂഗിൾ പേ ആപ്പിൽ രാജ്യാന്തര പണമിടപാട് വൈകാതെ സാധ്യമാകും. ഇതിനായി നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) രാജ്യാന്തര പേയ്മെന്റ് വിഭാഗവുമായി ഗൂഗിൾ പേ ധാരണാപത്രം ഒപ്പിട്ടു.
കോട്ടയം ∙ ഓൺലൈൻ വായ്പത്തട്ടിപ്പുകളെപ്പറ്റി കോട്ടയത്ത് ഇതുവരെ നൂറിലേറെ പരാതികൾ. പരാതി ലഭിച്ചാലുടൻ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവിയുടെ അടിയന്തര ഉത്തരവ്. 3 മിനിറ്റിനുള്ളിൽ 1000 മുതൽ ഒരു ലക്ഷം വരെ രൂപ വായ്പ, ഈടും വേണ്ട, ബാങ്ക് സ്റ്റേറ്റ്മെന്റും വേണ്ട തുടങ്ങിയ
ഇന്ത്യയിലെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ യുണിമണിയും സിഎസ്സി ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡും പുതിയ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് സിഎസ്സി ഇ-ഗവേണന്‍സ് സര്‍വീസസ്. ഇരുകമ്പനികളും തമ്മിലുള്ള
Results 1-10 of 34