'ആപ്പിള്‍ പേ' ഇനി ഒമാനിലും
Mail This Article
×
മസ്‌കത്ത് ∙ ഒമാനിലെ ബാങ്കുകള്‍ ആപ്പിള്‍ പേ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനം ലഭ്യമാക്കിത്തുടങ്ങി. ബാങ്ക് മസ്‌കത്ത്, സുഹാര്‍ ഇന്റര്‍നാഷനല്‍, സുഹാര്‍ ഇസ്‌ലാമിക്, ബാങ്ക് ദോഫാര്‍, എന്‍ബിഒ, ദോഫാര്‍ ഇസ്‌ലാമിക് എന്നിവയാണ് ആപ്പിള്‍ പേ സേവനം ലഭ്യമാക്കുക.
കോണ്‍ടാക്റ്റ്‌ലെസ്സ് പേയ്‌മെന്റ് നടത്തുന്നതിന് ഉപഭോക്താക്കള്‍ അവരുടെ ഐഫോണ്‍ അല്ലെങ്കില്‍ ആപ്പിള്‍ വാച്ച് പേയ്‌മെന്റ് ടെര്‍മിനലിന് സമീപം പിടിച്ചാല്‍ മതിയാവും. ഫേസ് ഐഡി, ടച്ച് ഐഡി, പാസ് കോഡ്, ഒടിപി തുടങ്ങിയവ ഉപയോഗിച്ച് ഇടപാടുകള്‍ ആധികാരികമാക്കിയിരിക്കുന്നതിനാല്‍ ആപ്പിള്‍ പേ തികച്ചും സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ എല്ലാ ബാങ്കുകളും ഇതിനകം തന്നെ സാംസംഗ് പേ ഡിജിറ്റല്‍ വാലറ്റ് രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.
English Summary:
Apple Pay Launches in Oman, Boosting Digital Payments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.