Activate your premium subscription today
മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ എൽഐസിയുടെ ലാഭം 2 ശതമാനം വർധിച്ച് 13,763 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ 13,428 കോടിയായിരുന്നു ലാഭം. ആകെ വരുമാനം 2,50,923 കോടി രൂപ. മുൻവർഷം 2,00,185 കോടിയായിരുന്നു.
സാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസത്തിൽ ഫെഡറൽ ബാങ്ക് 1006.74 കോടി അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ പാദത്തിൽ 803.61 കോടി നേടിയതിൽ നിന്ന് 25% വളർച്ച. ഒരു ത്രൈമാസത്തിലെ ഏറ്റവുമുയർന്ന അറ്റാദായം മാത്രമല്ല 1000 കോടിയെന്ന നാഴികക്കല്ലും ബാങ്ക് മറികടന്നു. പ്രവർത്തന ലാഭം 12.8% വർധനയോടെ 1437.33 കോടിയിൽ എത്തി.
മുംബൈ∙ ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഐടി കമ്പനിയായ ടിസിഎസിന്റെ അറ്റാദായത്തിൽ 8.2 ശതമാനം വളർച്ച. 11,735 കോടി രൂപയാണ് അറ്റാദായം. വരുമാനം 4 ശതമാനം വർധിച്ച് 60,583 കോടി രൂപയാണ്. ഇൻഫോസിസിന് ലാഭം 6,106 കോടി രൂപ മുംബൈ∙ ഐടി കമ്പനിയായ ഇൻഫോസിസിന് മൂന്നാം പാദത്തിൽ 6,106 കോടി രൂപയുടെ അറ്റാദായം. മുൻ
രണ്ടാം പാദത്തിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് 140.12 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേ പാദത്തിലെ 57.58 കോടി രൂപയിൽ നിന്ന് 143 ശതമാനമാണ് വർധന. ബാങ്കിന്റെ മൊത്തം ബിസിനസിൽ 32.81% വളർച്ച രേഖപ്പെടുത്തി. മുൻ വർഷം 26,284 കോടി രൂപായായിരുന്ന ആകെ ബിസിനസ് ഇത്തവണ 34,906 കോടി രൂപയിലെത്തി. പ്രവർത്തന ലാഭം മുൻ വർഷത്തെ 210.83 കോടി രൂപയിൽ നിന്ന് 37.39% വർധനയോടെ 289.65 കോടി രൂപയിലെത്തി.
സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 561 കോടി രൂപ അറ്റാദായം നേടി. മുൻ വർഷത്തെ 410 കോടി രൂപയിൽ നിന്ന് 37% വർധന. ഒന്നാം പാദത്തെ അപേക്ഷിച്ച് 12.6% വർധന.
പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദ അറ്റാദായം നാലര മടങ്ങു വർധിച്ച് 586.66 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 129.86 കോടി രൂപയായിരുന്നു അറ്റാദായം. 5,826.3 കോടി രൂപയായിരുന്ന വരുമാനം 6,217.1 കോടി രൂപയായി ഉയർന്നു.
ബെംഗളൂരു∙ ഐടി സേവന ദാതാക്കളായ ഇൻഫോസിസിന് ജൂണിൽ അവസാനിച്ച പാദത്തിൽ 5,945 കോടി രൂപയുടെ ലാഭം; 11 ശതമാനമാണ് ലാഭ വർധന. മുൻ വർഷം ഈ പാദത്തിൽ ലാഭം 5,362 ആണ്. വരുമാനം 10 ശതമാനം ഉയർന്ന് 37,933 കോടി രൂപ. അതേസമയം കമ്പനിയുടെ ഈ സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 1–3.5 ശതമാനമായി കുറയ്ക്കുകയും ചെയ്തു.
കൊച്ചി∙ നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 42% വർധനയോടെ ഫെഡറൽ ബാങ്ക് 853.74 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം 600.66 കോടിയായിരുന്നു. പ്രവർത്തനലാഭം 1302.35 കോടിയിലെത്തി. 33.8% വർധന. മൊത്തം ബിസിനസ് 21% വർധിച്ച് 405982.91 കോടിയായി. ആകെ വായ്പ മുൻ വർഷത്തെ 1,54391.5 കോടിയിൽ നിന്ന് 1,86592.74
ന്യൂയോർക്ക്∙ പ്രമുഖ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ മൂല്യം ഇന്നലെ 13 മാസത്തിനിടയിലെ ഉയർന്ന നിലയിലെത്തി. ഒരു ബിറ്റ്കോയിന് 31.500 ഡോറളാണ് ഇന്നലത്തെ വില.
ചെന്നൈ ∙ പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫ്, മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം അറ്റാദായത്തിലും കയറ്റുമതിയിലും മികച്ച വളർച്ച രേഖപ്പെടുത്തി. 23261.17 കോടി രൂപയാണു വരുമാനം. മുൻവർഷം ഇത് 19633.71 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം 907.93 കോടിയായിരുന്ന നികുതിക്കു മുൻപുള്ള വരുമാനം ഇക്കൊല്ലം 1069.74 കോടി
Results 1-10 of 16