Activate your premium subscription today
ന്യൂഡൽഹി ∙ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ക്രൂരത തെളിയിക്കാനായില്ലെങ്കിൽ കൊലക്കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബംഗാളിൽ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ചുമത്തിയ കൊലക്കുറ്റം റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
ന്യൂഡൽഹി ∙ വിവാഹസമയത്ത് സമ്മാനമായി നൽകുന്ന സ്ത്രീധനം പെൺകുട്ടിയുടെ മാത്രം സ്വത്താണെന്നും വ്യക്തമായ അനുമതിയില്ലാതെ അത് തിരിച്ചുപിടിക്കാൻ പിതാവിന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്ത്രീധനത്തിന്റെ ഏക ഉടമ എന്ന നിലയിൽ അവകാശം സ്ത്രീക്കു മാത്രമാണ്. അതിൽ മറ്റാർക്കും അവകാശമില്ല.
വേങ്ങര∙ നവവധുവിനു ഭർതൃവീട്ടിൽ നിന്നു ക്രൂരമർദനം ഏറ്റതായി പരാതി. വേങ്ങര ചുള്ളിപ്പറമ്പ് സൗദിനഗർ സ്വദേശി മുഹമ്മദ് ഫായിസിനും മാതാപിതാക്കൾക്കും എതിരെയാണു പെൺകുട്ടി പരാതി നൽകിയത്. വിവാഹം കഴിഞ്ഞ് ആറാംദിവസം മുതൽ, മൊബൈൽ ഫോൺ ചാർജറിന്റെ വയർ ഉപയോഗിച്ചും കൈകൊണ്ടും മർദിച്ചുവെന്നു പരാതിയിൽ പറയുന്നു. വിവാഹസമയത്ത്
കോട്ടയം∙ വിസ്മയ, ഉത്ര, തുഷാര, പ്രിയങ്ക, അർച്ചന, സുചിത്ര.... മാറുന്നത് പേരുകൾ മാത്രമാണ്. എല്ലായിടത്തും കഥ ഒന്നുതന്നെ. സ്ത്രീധന പീഡനം കാരണം മരിച്ച ഈ
തിരുവനന്തപുരം∙ പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റതിൽ സർക്കാരിനോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ സമൂഹത്തിനാകെ നാണക്കേടാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ‘‘ഇന്നലെയാണ് സംഭവം
കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നവവധു നേരിട്ട കൊടിയ പീഡനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ആശങ്കാജനകമായൊരു ചോദ്യം പൊതുസമൂഹത്തിനു മുന്നിലുയർത്തുന്നു– ഇപ്പോഴും നാം ജീവിക്കുന്നതു പതിറ്റാണ്ടുകൾ പിന്നിലാണോ ? സ്ത്രീധന പീഡനത്തിനിരയായി മരിച്ച വിസ്മയയുടെയും വിവാഹത്തിനു മുൻപേ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ഡോ. ഷഹാനയുടെയും അതുപോലുള്ള ഒട്ടേറെ മറ്റു യുവതികളുടെയും സമീപകാല ദുരന്തകഥകളിൽനിന്നു നാം ഒന്നും പഠിക്കുന്നില്ലെന്നാണോ ?
കോഴിക്കോട്∙ എറണാകുളം പറവൂർ സ്വദേശിയായ നവവധുവിനു കോഴിക്കോട് പന്തീരാങ്കാവിൽ ഭർത്താവിൽ നിന്നു ക്രൂരമർദനമേറ്റ സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് അടിമുടി വീഴ്ച. പരാതിയുമായി എത്തിയപ്പോൾ മോശം അനുഭവമുണ്ടായെന്ന പെൺകുട്ടിയുടെയും കുടുംബത്തിന്റെയും ആരോപണം ശരിവയ്ക്കുന്ന നടപടികളാണു പന്തീരാങ്കാവ് പൊലീസിന്റെ ഭാഗത്തു
കോഴിക്കോട്∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം കൊച്ചിയിലേക്കു തിരിക്കും. അന്വേഷണ സംഘം കൊച്ചിയിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. ഫറോക്ക് എസിപി സാജു കെ.ഏബ്രഹാമാണ് അന്വേഷണ സംഘം തലവൻ. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണു കേസ് അന്വേഷിക്കാൻ രൂപീകരിച്ചത്. പന്തീരങ്കാവ് എസ്എച്ച്ഒ എ.എസ്.സരിൻ ഉൾപ്പെടെ നേരത്തെ കേസ് അന്വേഷിച്ചവരെ കേസിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കിയതായാണു വിവരം.
കൊച്ചി∙ ‘എന്റെ മകന്റെ പൊസിഷനൊക്കെ അറിയാമല്ലോ, അതനുസരിച്ച് നിങ്ങൾ കാര്യമായി ചെയ്യുമല്ലോ’ എന്നാണ് രാഹുൽ കെ.ഗോപാലിന്റെ അമ്മ സ്ത്രീധനം സംബന്ധിച്ചു പറഞ്ഞതെന്ന് മർദനമേറ്റ നവവധുവിന്റെ പിതാവ്. തങ്ങൾ സ്ത്രീധനം ചോദിച്ചിട്ടില്ല എന്നായിരുന്നു രാഹുലിന്റെ മാതാവ് നേരത്തെ പ്രതികരിച്ചത്. മകളെ ഗുരുതരമായി മർദിച്ചില്ല എന്ന രാഹുലിന്റെ അമ്മയുടെ വാദം പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെയും സഹോദരിയുടെയും ഒത്താശയോടെയാണു മർദനം നടന്നിട്ടുള്ളതെന്നും ഇവരിലേക്കുകൂടി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പറവൂർ ∙ 150 പവനും കാറും സ്ത്രീധനമായി കിട്ടാൻ തനിക്ക് അർഹതയുണ്ടെന്നു പറഞ്ഞാണു രാഹുൽ ക്രൂരമായി മർദിച്ചതെന്നു കോഴിക്കോട് പന്തീരാങ്കാവിൽ നവവരന്റെ ക്രൂര മർദനത്തിന് ഇരയായ യുവതി പറഞ്ഞു. കോഴിക്കോട് ബീച്ചിൽ പോയ സമയത്താണ് ആദ്യം തർക്കമുണ്ടായത്. വീട്ടിൽ വന്നശേഷം മർദനം തുടങ്ങി. കേബിൾ കഴുത്തിൽ കുരുക്കി വധിക്കാൻ ശ്രമിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ആരും തിരിഞ്ഞു നോക്കിയില്ല. അമിത ലഹരിയിലായിരുന്നു രാഹുൽ. ഫോൺ അധികം ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല. സുഹൃത്തുക്കളെ വിളിക്കുന്നതു വിലക്കി. തന്റെ വീട്ടിൽ നിന്നു വിളിച്ചാലും രാഹുലാണ് ഫോൺ എടുത്തിരുന്നത്. തന്റെ സാമൂഹിക മാധ്യമങ്ങളുടെ അക്കൗണ്ടുകളുടെ പാസ്വേഡ് മാറ്റുകയും സുഹൃത്തുക്കളെ റിമൂവ് ചെയ്യുകയും ചെയ്തു. അടുക്കള കാണൽ ചടങ്ങിന് വീട്ടുകാർ വന്നപ്പോൾ കാണാൻ ചെല്ലാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താനെന്നും യുവതി പറഞ്ഞു.
Results 1-10 of 166