Activate your premium subscription today
കലാപബാധിത പ്രദേശങ്ങളിൽനിന്ന് ഒറ്റരാത്രിയിൽ പലായനം ചെയ്ത മനുഷ്യർ താമസിക്കുന്ന അഹമ്മദാബാദിലെ ഇടുങ്ങിയ തെരുവുകളും കുഞ്ഞുവീടുകളും പലതവണ സന്ദർശിച്ചിട്ടുണ്ട്. കാലമേറെക്കഴിഞ്ഞിട്ടും ആ അഭിശപ്തദിവസങ്ങളുടെ നടുക്കത്തിൽനിന്ന് അവർ മുക്തരായിരുന്നില്ല. പലരും വെറും 20,000 രൂപയ്ക്കു സ്വന്തം വീട് വിറ്റിട്ടാണ് ദൂരെ സ്വസമുദായക്കാർക്കു ഭൂരിപക്ഷമുള്ള സ്ഥലത്തെ ഒറ്റമുറി വീട്ടിലേക്കു താമസം മാറ്റിയത്. മറ്റു പലർക്കും കത്തിയെരിഞ്ഞുപോയ വീടുകൾക്കു പകരം വേറൊരു വീട് ഉണ്ടാക്കാൻ പറ്റിയില്ല. നഷ്ടപരിഹാരമായി കിട്ടിയ ചെറിയ തുകകൾ പരുക്കു പറ്റിയ ഭർത്താവിന്റെയും ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും നീണ്ടകാലത്തെ ചികിത്സയ്ക്കായി അവർക്ക് ഉപയോഗിക്കേണ്ടി വന്നു. ഇരകളിൽ മുസ്ലിംകളും ഹിന്ദുക്കളും ഉണ്ടായിരുന്നു. സാമ്പത്തികമായും സാമൂഹികമായും ഏറ്റവും അടിത്തട്ടിൽ നിൽക്കുന്ന മനുഷ്യർ! നഗരം കത്തിയെരിഞ്ഞ നാളുകളിൽ സഹായം തേടി പരക്കം പാഞ്ഞപ്പോഴും അതിനുശേഷവും എല്ലാ സാമ്പത്തിക-സാമൂഹിക-വൈകാരിക അരക്ഷിതത്വവും അവർക്ക് സ്വയം അനുഭവിക്കേണ്ടിവന്നു. രാത്രികളിൽ പേടിസ്വപ്നം കണ്ടു ഞെട്ടിയുണർന്ന കുട്ടികൾ സാധാരണ നിലയിലേക്കു തിരിച്ചെത്താൻ വർഷങ്ങളെടുത്തു. അപ്പോഴേക്കും അവർക്കു ബാല്യം നഷ്ടമായിരുന്നു. പലർക്കും ആഗ്രഹിച്ച വിദ്യാഭ്യാസമോ കുടുംബജീവിതമോ കിട്ടിയില്ല. രാഷ്ട്രീയപാർട്ടികൾ ഗുജറാത്ത് കലാപവും വംശഹത്യയും അവരുടെ അധികാരത്തിനും സമുദായധ്രുവീകരണത്തിനും വേണ്ടി സമർഥമായി ഉപയോഗിച്ചപ്പോൾ, കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ട ആ സാധുമനുഷ്യർ ജീവിക്കാൻ ഏറെ ബുദ്ധിമുട്ടി. പലരും ഭയം മൂലം പെൺകുഞ്ഞുങ്ങളെ സ്കൂളിൽ വിടാതായി. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് മുസ്ലിം പെൺകുട്ടികളെ ആയിരുന്നു. നഷ്ടപരിഹാരത്തുക കൈക്കലാക്കിയ ശേഷം പുത്രഭാര്യയെയും കുട്ടികളെയും ഇറക്കിവിട്ട കഥകൾ വേറെ. ആയിരം ബീഡി വെറും 50 രൂപയ്ക്കു തെറുക്കുന്ന സ്ത്രീകളെയും ഞാൻ ആ തെരുവിൽ കണ്ടുമുട്ടി. ലോൺ കിട്ടാതെ, പൈപ്പ് കണക്ഷൻ കിട്ടാതെ, വാടകവീട് കിട്ടാതെ ജീവിതം നരകതുല്യമാകുന്നവർ. ഘെട്ടോകളിലെ മേൽവിലാസം കാണുമ്പോൾത്തന്നെ
ന്യൂഡൽഹി∙ ബിൽക്കീസ് ബാനോ കൂട്ടബലാത്സംഗ കേസിൽ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. കേസിലെ പ്രതികൾ ഞായറാഴ്ച തന്നെ ജയിൽ അധികൃതർക്കു മുന്നിൽ ഹാജരായി കീഴടങ്ങണമെന്നു സുപ്രീം കോടതി വ്യക്തമാക്കി. കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് 11 പ്രതികൾ നൽകിയ ഹർജികളും കോടതി തള്ളി. കേസിലെ 11 പ്രതികളും
ന്യൂഡൽഹി∙ കീഴടങ്ങാൻ നാലാഴ്ചത്തെ സമയം തേടി ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളിൽ ഒരാളായ ഗോവിന്ദ്ഭായ് സുപ്രീം കോടതിയെ സമീപിച്ചു. തന്റെ ആരോഗ്യ പ്രശ്നങ്ങളും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും ചൂണ്ടിക്കാട്ടിയാണ് കീഴടങ്ങാൻ നാലാഴ്ചത്തെ സമയം തേടിയത്.
ന്യൂഡൽഹി∙ ബിൽക്കീസ് ബാനോ കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളിൽ 9 പേരെ കാണാനില്ല. ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനോ ഉൾപ്പെടെ 8 സ്ത്രീകളെ കൂട്ട പീഡനത്തിന് ഇരയാക്കിയതിനും കുഞ്ഞുങ്ങളുൾപ്പെടെ 14 പേരെ കൊലപ്പെടുത്തിയതിനും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
‘‘ഞാനെന്തിന് മുഖം മറയ്ക്കണം? അവരല്ലേ ലജ്ജിക്കേണ്ടത്?’’ ഫോട്ടോ എടുക്കാമോ എന്നു ചോദിച്ചപ്പോൾ ഇതായിരുന്നു ബിൽക്കീസ് ബാനോയുടെ മറുപടി. പീഡനത്തിന് ഇരയായവരുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതിന് വിലക്കുണ്ട്. ‘‘ഗർഭിണിയായ എന്നെ പീഡിപ്പിച്ചവരും എന്റെ കുഞ്ഞിനെ കല്ലിൽ അടിച്ചു കൊന്നവരും തലയുയർത്തി നടക്കുമ്പോൾ ഞാൻ മുഖം മറച്ചു നടക്കുക കൂടി ചെയ്യണോ’’ എന്നായിരുന്നു നിരക്ഷരയായ ആ പെൺകുട്ടി വികാരരഹിതയായി ചോദിച്ചത്. ക്രൂര സംഭവം നടന്ന് 10 വർഷത്തിനു ശേഷം വഡോദരയിലെ താൽജദയിൽ വച്ച് കാണുമ്പോൾ ‘‘എന്റെ കഥ എല്ലാവരും അറിയണം’’ എന്നായിരുന്നു ബിൽക്കീസ് ബാനോയ്ക്ക് ആവശ്യപ്പെടാനുണ്ടായിരുന്നത്. മുഖം മറയ്ക്കാതെ, ബിൽക്കീസ് നീതിക്കു വേണ്ടി പോരാടിയപ്പോൾ ഒരു സർക്കാരിനു നഷ്ടമായത് സ്വന്തം മുഖം തന്നെയാണ്. സ്വന്തം മുഖവുമായി ബന്ധപ്പെട്ട് ബിൽക്കീസ് മറ്റൊരു സംഭവം കൂടി പറഞ്ഞു. ഒരിക്കൽ മഹാരാഷ്ട്രയിലെ കോടതിയിലേക്ക് ഭർത്താവ് യാക്കൂബിനൊപ്പം ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു. മറ്റൊരു സ്റ്റേഷനിൽനിന്ന് പ്രതികളുടെ ഭാര്യമാരടങ്ങുന്ന ഒരു സംഘം അതേ ബോഗിയിൽ കയറി. ബിൽക്കീസിനെ കണ്ടപ്പോൾ അവരുടെ മുഖങ്ങൾ വിളറി. പരിഭ്രാന്തരായി അവർ പെട്ടെന്ന് സ്ഥലം വിട്ടു. അനീതിക്കു കൂട്ടുനിന്നവരെ ബിൽക്കീസ് ബാനോയുടെ മുഖം ഞെട്ടിക്കും. ‘‘ഇനിയും അവരെ കണ്ടുമുട്ടേണ്ടിവന്നാൽ അവരോട് എന്തു ചോദിക്കും?’’ ബിൽക്കീസിന്റെ മറുപടി ഇതായിരുന്നു– ‘‘നല്ല നിലയിൽ കഴിഞ്ഞിരുന്ന പുരുഷന്മാർ എന്തുകൊണ്ട് ഒരു ദിവസം വേട്ടപ്പട്ടികളായി? സ്ത്രീകളുടെ മാനം കവരാൻ വീട്ടിലെ സ്ത്രീകൾ അവരെ എങ്ങനെ അനുവദിച്ചു?’’
ന്യൂഡൽഹി∙ തന്നെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടയച്ചതിന് എതിരായ സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ബിൽക്കീസ് ബാനോ. ‘ഇത് ശരിക്കും പുതുവർഷം’ എന്നാണ് ബിൽക്കീസ് ബാനോ പ്രതികരിച്ചത്. വിധിയിൽ സുപ്രീം കോടതിക്ക് നന്ദി അറിയിച്ച ബീൽക്കീസ് തുല്യനീതി എല്ലാവർക്കും ലഭ്യമാകുമെന്ന പ്രതീക്ഷയാണ് കോടതി ഇതിലൂടെ നൽകിയതെന്നും പറഞ്ഞു.
ഗാന്ധിനഗര്‍∙ കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടയച്ചതിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് ഗുജറാത്ത് സര്‍ക്കാരിനെതിരെ വിധി പ്രഖ്യാപിക്കുമ്പോള്‍ അതിജീവിതയായ ബീല്‍ക്കിസ് ബാനുവും കുടുംബവും അജ്ഞാതകേന്ദ്രത്തില്‍. തങ്ങളുടെ സുരക്ഷ
ന്യൂഡൽഹി∙ ബിൽക്കീസ് ബാനോ കേസിൽ ഗുജറാത്ത് സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. നിയമവ്യവസ്ഥയെ സർക്കാർ അട്ടിമറിച്ചെന്ന് ചൂണ്ടിക്കാണിച്ച കോടതി, ഗുജറാത്ത് സർക്കാർ ഇല്ലാത്ത അധികാരം ഉപയോഗിച്ചുവെന്നും വ്യക്തമാക്കി. പ്രതികളുമായി സർക്കാർ ഒത്തുകളിച്ചുവെന്നും പ്രതികളെ മോചിപ്പിച്ച സർക്കാരിന്റെ ഉത്തരവ് നിയമപരമല്ലെന്നും കോടതി
നിറഗര്‍ഭിണിയായ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത് ഗുജറാത്തില്‍ വച്ച്, പ്രതികള്‍ക്ക് ജയില്‍ശിക്ഷ വിധിച്ചത് മഹാരാഷ്ട്രയിലെ കോടതി, അതേ കേസിലെ എല്ലാ പ്രതികളെയും വെറുതേവിട്ട് ഗുജറാത്ത് സര്‍ക്കാര്‍ രംഗത്തെത്തിയപ്പോള്‍ വന്‍പ്രതിഷേധമാണ് രാജ്യമാകെ ഉയര്‍ന്നത്. എന്നാല്‍ നീതി തേടി പരമോന്നത കോടതിയിലെത്തിയ ബിൽക്കീസ് ബാനോയെ ചേര്‍ത്തുനിര്‍ത്തുന്ന വിധിയാണ് സുപ്രീംകോടതിയില്‍നിന്ന് ഇന്നുണ്ടായിരിക്കുന്നത്. സ്ത്രീ ബഹുമാനം
ന്യൂഡൽഹി∙ ബിൽക്കീസ് ബാനോ കേസിൽ ഗുജറാത്ത് സർക്കാർ തീരുമാനം റദ്ദാക്കിയ സുപ്രീംകോടതി 11 പ്രതികളും 2 ആഴ്ചയ്ക്കുള്ളിൽ കീഴടങ്ങണമെന്നു നിർദേശിച്ചു. ഇളവ് നൽകിയ ഗുജറാത്ത് സർക്കാർ തീരുമാനം അധികാര ദുർവിനിയോഗമാണെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിനെ ഗുജറാത്ത് സർക്കാർ തെറ്റായി വ്യാഖ്യാനിച്ചെന്നും കോടതി കുറ്റപ്പെടുത്തി. നിയമം ലംഘിച്ച
Results 1-10 of 86