Activate your premium subscription today
ഇ.പി.ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങളും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിലുണ്ടായ വഴിത്തിരിവും സ്വർണവില കുത്തനെ ഇടിയുന്നതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. ശബരിമല നട നാളെ തുറക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും വാർത്തകളിൽ നിറഞ്ഞു. എൽഡിഎഫിന്റെ
കോട്ടയം ∙ ‘ഒന്നാം നമ്പർ ആളുടെ’ തീരുമാനമില്ലാതെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഒന്നും നടക്കില്ലെന്നും മുഖ്യമന്ത്രിയുടെ മകളെക്കുറിച്ച് ഇനി ചില നിർണായക തെളിവുകൾ പുറത്തു വരുമെന്നും സ്വർണക്കടത്തു കേസ് പ്രതി സ്വപ്നാ സുരേഷ്. ഒന്നാം നമ്പർ ആളറിയാതെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഒന്നും നടക്കില്ല. ഇത് കേവലം പൊളിറ്റിക്കൽ സെക്രട്ടറിയിലോ എഡിജിപിയിലോ ഒതുങ്ങി നിൽക്കുന്നതല്ലെന്നു മുൻപു പറഞ്ഞിരുന്നു. ഇപ്പോൾ ഓരോ ദിവസവും പുതിയ തെളിവുകൾ തന്റെ ആരോപണങ്ങളെ ശരി വയ്ക്കുന്ന രീതിയിൽ വരികയാണെന്നും സ്വപ്ന സുരേഷ് മനോരമ ഓൺലൈനോടു പ്രതികരിച്ചു.
ന്യൂഡൽഹി∙ സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് എഡിജിപി എം.ആർ.അജിത്കുമാറെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മിണ്ടരുതെന്നു ഷാജ് കിരണ്‍ വഴി കേസിലെ പ്രതി സ്വപ്ന സുരേഷിനോടു പറഞ്ഞു. സ്വപ്നയോട് സംസാരിക്കുന്നതിനിടെ ഷാജിന് എഡിജിപിയുടെ ഫോൺ കോള്‍ വന്നു.
തിരുവനന്തപുരം∙ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്വപ്ന സുരേഷ് സ്പേസ് പാർക്കിലെ നിയമനം നേടിയ കേസിൽ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി സച്ചിൻ ദാസ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തനിക്കറിയാമെന്നും താൻ നിരപരാധിയാണെന്നും മാപ്പുസാക്ഷിയാക്കണമെന്നും ആവശ്യപ്പെട്ടാണ് സച്ചിൻ കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. അടുത്ത മാസം 16ന് കോടതി വിശദ വാദം കേൾക്കും.
തളിപ്പറമ്പ്∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരായാണ് ജാമ്യം എടുത്തത്. കേസ് ഇനി ജൂൺ 25ന് പരിഗണിക്കും. കേസിലെ മറ്റൊരു പ്രതിയായ വിജേഷ് പിള്ള നേരത്തെ ജാമ്യം എടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും
കൊച്ചി ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ ഫെയ്സ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ എം.വി.ഗോവിന്ദന് നോട്ടിസിനു ഹൈക്കോടതി നിർദേശം നൽകി. ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കും നോട്ടിസ് അയയ്ക്കും. ഹർജി നാലിന് പരിഗണിക്കാൻ ജസ്റ്റിസ് സി.എസ്.ഡയസ് മാറ്റി.
കൊച്ചി ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ ഫെയ്സ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി 21നു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് വിജു ഏബ്രഹാമാണു ഹർജി പരിഗണിച്ചത്.
കൊച്ചി∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21ലേക്കു മാറ്റി. തനിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്. താൻ ബെംഗളൂരുവിലാണു താമസിക്കുന്നതെന്നും തളിപ്പറമ്പ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാകുന്നതിലുള്ള ബുദ്ധിമുട്ടുമടക്കമുള്ള കാര്യങ്ങള്‍ സ്വപ്നയുടെ അഭിഭാഷകൻ
തിരുവനന്തപുരം∙ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ സ്ഥാപനത്തിൽ ജോലിനേടി എന്ന കേസിൽ കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു. കേസിലെ രണ്ടാം പ്രതി സച്ചിൻ ദാസ് കോടതിയിൽ ഹാജരാകാത്തത് കാരണമാണ് കേസ് മാറ്റിവച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ്
യുഎസ് കമ്പനിയായ സ്പ്രിങ്ളറുമായി സംസ്ഥാന സർക്കാർ നടത്തിയ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെയും കോടതിയെയും സമീപിക്കുമെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. മാസപ്പടി കേസിനെക്കാളും വലുതാണ് സ്പ്രിങ്ളർ ഇടപാടെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മനുഷ്യരുടെ ആരോഗ്യ വിവരങ്ങളാണ് വിദേശ കമ്പനികൾക്കു വിറ്റത്. അത് രാജ്യത്തിന് വളരെ ദോഷമാണ്.
Results 1-10 of 950