Activate your premium subscription today
തൃശൂർ∙ കണക്കിൽപെടാത്ത സ്വർണം പിടിച്ചെടുക്കുന്നതിനൊപ്പം കഴിഞ്ഞ 5 വർഷമായി ജിഎസ്ടി വകുപ്പിനെ അറിയിക്കാതെ നടത്തിയ ഇടപാടുകൾ കണ്ടെത്തുക കൂടിയായിരുന്നു തൃശൂരിൽ സംസ്ഥാന ജിഎസ്ടി ഇന്റലിജന്റ്സ് നടത്തിയ വൻ പരിശോധനയുടെ ലക്ഷ്യം. ഇത് കണ്ടെത്തുന്നതോടെ കോടിക്കണക്കിനു രൂപ നികുതിയിനത്തിൽ സർക്കാരിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കള്ളക്കടത്തായി എത്തുന്ന സ്വർണം കണക്കിൽ കാണിക്കാതെ വിൽക്കാൻ കഴിയും എന്നതിനാൽ ആ സ്വർണം ഇങ്ങോട്ടെത്തുന്നത് തടയുന്നതിനും സ്വർണവിൽപന പൂർണമായി രേഖകളിൽ കൊണ്ടുവരേണ്ടതുണ്ട്. ടൊറേ ഡെൽ ഓറെ (സ്വർണഗോപുരം) എന്നു പേരിട്ട പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയപ്പോൾ പല സ്ഥാപനങ്ങളിലും ഉപഭോക്താക്കൾ ഉണ്ടായിരുന്നു.
അബുദാബി∙ നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിന്റെ ഭാഗമായി ഫെഡറൽ ടാക്സ് അതോറിറ്റി നടത്തിയ പരിശോധനയിൽ എക്സൈസ് നികുതി അടയ്ക്കാതെ വിൽപനയ്ക്ക് എത്തിച്ച 72.6 കോടി ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു വ്യക്തിക്കും രാജ്യം വിടുന്നതിന് ആദായനികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന കേന്ദ്ര ബജറ്റിലെ നിർദേശത്തിന് കൂടുതൽ വ്യക്തതയുമായി കേന്ദ്ര സർക്കാർ. ഇതനുസരിച്ച് വിദേശയാത്ര ചെയ്യുന്ന എല്ലാവരും നിർബന്ധിത നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടെന്നാണ് പുതിയ
കോഴിക്കോട്∙ ആക്രി വ്യാപാരമേഖലയിൽ നടത്തിയ റെയ്ഡിൽ ജില്ലയിൽ കണ്ടെത്തിയത് 10 കോടി രൂപയുടെ നികുതി വെട്ടിപ്പ്. 55 കോടി രൂപയുടെ അനധികൃത ആക്രി വ്യാപാരത്തിലൂടെയാണ് ഇത്രയും രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി സംസ്ഥാന ജിഎസ്ടി വകുപ്പിനു കീഴിലെ ഇന്റലിജൻസ്–എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ റെയ്ഡിൽ
ആദായ നികുതി ലാഭിക്കുക എന്നാല്‍ നികുതി നല്‍കാതെ രക്ഷപെടലാണ് എന്ന് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ നികുതി ലാഭിക്കാനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ഒരിക്കലും നികുതി വെട്ടിക്കലല്ല. നികുതി ലാഭിക്കലും നികുതി വെട്ടിക്കലും രണ്ടും രണ്ടാണ്. ഏറെക്കുറെ എല്ലാ നികുതികളും എല്ലാവരും
കാർസൺ സിറ്റി (നെവാഡ) ∙ രണ്ട് പാദങ്ങളിലെ പരിഷ്ക്കരിച്ച ബിസിനസ് നികുതി അടയ്ക്കുന്നതിൽ വീഴച്ച വരുത്തിയെന്ന് ആരോപിച്ച് നെവാഡ നികുതി വകുപ്പ് ഇൻഫോസിസിന് 225 ഡോളർ പിഴ ചുമത്തി. എന്നാൽ, ക്ലെയിമിന്റെ ആധികാരികത പരിശോധിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ന്യൂഡൽഹി∙ 3 കോടി രൂപയ്ക്ക് താഴെയുള്ള ജിഎസ്ടി നിയമലംഘനങ്ങൾ ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റിയേക്കും. നിലവിൽ 2 കോടിക്ക് മുകളിലുള്ള ജിഎസ്ടി നിയമലംഘനങ്ങൾക്കാണ് അറസ്റ്റ് അടക്കമുള്ള ക്രിമിനൽ നടപടിക്രമങ്ങൾ ബാധകം. ഈ പരിധി 5 കോടിയാക്കി ഉയർത്തണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. ചെറുകിട വ്യാപാരികൾക്കും
കൊല്ലം ∙ ഇന്ത്യൻ പുകയില വ്യവസായത്തിൽ വൻതോതിൽ അനധികൃത വിൽപന, കള്ളക്കടത്ത്, നികുതി വെട്ടിക്കൽ എന്നിവ നടക്കുന്നതായി പഠന റിപ്പോർട്ട്. പുകയില വിരുദ്ധ സംഘടനകളുടെ....Tobacco trade, Tobacco trade kerala, Tobacco trade tax fraud, Tobacco trade tax
തിരുവനന്തപുരം∙ വൻകിട വ്യവസായികളിൽനിന്നു പ്രത്യുപകാരമായി മാസപ്പടി വാങ്ങാനാണു സർക്കാർ നികുതിവെട്ടിപ്പിന് കൂട്ടുനിൽക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നികുതി പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തിയെന്ന സിഎജി റിപ്പോർട്ട് ബിജെപിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ്.
തിരുവനന്തപുരം ∙ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചു സിപിഎം രംഗത്തെത്തിയതിനു പിന്നാലെ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. മാത്യു കുഴൽനാടൻ നികുതിവെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി
Results 1-10 of 30