ADVERTISEMENT

അബുദാബി∙ നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിന്റെ ഭാഗമായി ഫെഡറൽ ടാക്സ് അതോറിറ്റി നടത്തിയ പരിശോധനയിൽ എക്സൈസ് നികുതി അടയ്ക്കാതെ വിൽപനയ്ക്ക് എത്തിച്ച 72.6 കോടി ഉൽപന്നങ്ങൾ പിടിച്ചെടുത്തു. രാജ്യവ്യാപകമായി കഴിഞ്ഞ 6 മാസത്തിനിടെ നടത്തിയ പരിശോധനയിലാണ് ഇത്രയും സാധനങ്ങൾ പിടിച്ചത്. മുൻവർഷം ഇത് 88.9 ലക്ഷം ഉൽപ്പന്നങ്ങളായിരുന്നു. പിടിച്ചെടുത്തതിൽ 55.2 ലക്ഷം പായ്ക്കറ്റ് സിഗരറ്റും പുകയില ഉൽപന്നങ്ങളുണ്ട്. 

നികുതി അടയ്ക്കാത്ത 17.4 ലക്ഷം ശീതളപാനീയങ്ങൾ, ഊർജ പാനീയങ്ങൾ, കോളകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്ത 1330 സ്ഥാപനങ്ങൾക്കും നോട്ടിസ് നൽകി. കഴിഞ്ഞ 6 മാസത്തിനിടെ 40,580 പരിശോധനകളാണ് എഫ്ടിഎ നടത്തിയത്. നികുതി നിയമങ്ങൾ പാലിക്കാൻ എല്ലാ നികുതിദായകരെയും പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

വിൽപനയിൽ ടാക്സ് ഇൻവോയിസ് നൽകുന്നത് നിർബന്ധമാണ്. നികുതി ഉൾപ്പടെയുള്ള വില പരസ്യപ്പെടുത്തണം. യുഎഇ വിപണിയിൽ വിൽപന നടത്തുന്ന എല്ലാ ഉൽപന്നങ്ങൾക്കും നികുതി ബാധകമാണ്. നികുതി വെട്ടിപ്പ് ഉൾപ്പടെ എല്ലാ നിയമലംഘനങ്ങൾക്കും കേസ് വരും.

നികുതി നിയമം പാലിക്കുന്നെന്ന് ഉറപ്പാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് സമ്പൂർണ സംരക്ഷണം നൽകുകയാണെന്ന് എഫ്ടിഎ അറിയിച്ചു. പരിശോധനയിൽ മൊത്തം 6210 നിയമ ലംഘനങ്ങൾ കണ്ടെത്തി. കഴിഞ്ഞ വർഷത്തെ 1740 നിയമലംഘന കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 256 ശതമാനത്തിന്റെ വർധന. 30710 സ്ഥാപനങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. 

English Summary:

Federal Tax Authority Seizes 7.26 Million Non-Compliant Tobacco Products, Excise Goods in H1 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com