Activate your premium subscription today
കൊച്ചി ∙ പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ എ.പീതാംബരനെ കാണാൻ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി എം.കെ.സുനിൽകുമാർ (കൊടി സുനി) കോടതി വരാന്തയിൽ കാത്തുനിന്നു. ഇന്നലെ ഫസൽ വധക്കേസിലെ വിചാരണ നടപടികളുടെ ഭാഗമായി സിബിഐ കോടതിയിലെത്തിയതാണു കൊടി സുനി.
കോഴിക്കോട് ∙ കൊലപാതകികളെ പരസ്യമായി തള്ളിപ്പറയുക; അതേസമയം, പണവും നിയമസഹായവും നൽകി പിന്തുണയ്ക്കുക. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ അതേ നിലപാടാണ് പെരിയ കേസിലും സിപിഎം ആവർത്തിച്ചത്. എന്നിട്ടും നേതാക്കൾ അടക്കമുള്ളവരെ രക്ഷിച്ചെടുക്കാൻ കഴിയാതിരുന്നത് ഇരട്ടത്താപ്പിനുള്ള കനത്ത പ്രഹരമായി. പെരിയ ഇരട്ടക്കൊലക്കേസിലും ടിപി വധക്കേസിലും പാർട്ടിക്കാർ ശിക്ഷിക്കപ്പെട്ടപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറിമാർ ഒരേ വിശദീകരണമാണു നൽകിയത്. ‘പാർട്ടി ഗൂഢാലോചന നടത്തിയിട്ടില്ലെന്നു തെളിഞ്ഞു’ എന്ന്. അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനും ഇന്നത്തെ സെക്രട്ടറി എം.വി.ഗോവിന്ദനും ഒരേ വാചകങ്ങൾ ആവർത്തിക്കുമ്പോൾ ‘ഇവരൊന്നും പാർട്ടിയല്ലെങ്കിൽ പിന്നെ ആരാണു പാർട്ടി?’ എന്ന ചോദ്യവും ആവർത്തിക്കപ്പെടുന്നു.
തലശ്ശേരി ∙ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ട കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന കൊടിസുനിക്ക് പരോൾ ലഭിച്ചത് ഇയാൾ രണ്ടാംപ്രതിയായ ഇരട്ടക്കൊലക്കേസിൽ വിചാരണ തുടങ്ങാനിരിക്കെ. ബിജെപി–ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂർ പൂശാരിക്കോവിലിന് സമീപം മടോമ്മൽക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസിൽ ഷിനോജ് (29) എന്നിവർ കൊല്ലപ്പെട്ട കേസിന്റെ വിചാരണ 22ന് ആണ് ആരംഭിക്കുക. 2010 മേയ് 28ന് രാവിലെ 11ന് ന്യൂമാഹി പെരിങ്ങാടി റോഡിൽ കല്ലായിയിലായിരുന്നു കൊലപാതകം. ഒരു കേസിൽ മാഹി കോടതിയിൽ ഹാജരായി തിരിച്ചുപോകുമ്പോൾ ബൈക്ക് തടഞ്ഞ് രണ്ടുപേരെയും സമീപത്തെ ആടുവളർത്തു കേന്ദ്രത്തിൽ ഓടിച്ചുകയറ്റി ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നെന്നാണ് കേസ്.
കൊച്ചി∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് ജാമ്യം അനുവദിച്ച തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊടി സുനിയെ പരോളിൽ വിടാൻ പൊലീസ് റിപ്പോർട്ട് ലംഘിച്ചാണു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. അതിനു മനുഷ്യാവകാശ കമ്മിഷന്റെ പേര് ഉപയോഗിച്ചിരിക്കുകയാണ്.
കണ്ണൂർ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗമെന്ന നിലയ്ക്ക് കൊടിയുടെ നിറം നോക്കാതെ പരോൾ അനുവദിക്കുന്നതിനു ശുപാർശ ചെയ്തിട്ടുണ്ട്. കോവിഡ് കാലത്തുപോലും പരോൾ നൽകിയിരുന്നില്ലെന്നും ആറു
കോട്ടയം∙ ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഇഷ്ടാനുസരണം പരോൾ. ജയിലിൽ ആവശ്യത്തിനു സ്വാതന്ത്ര്യവും. ഇഷ്ടമുള്ള ബ്ലോക്കും ആഹാരവും മൊബൈൽ ഫോണുമെല്ലാം പ്രതികൾക്ക് എപ്പോഴും ലഭിക്കുന്നുണ്ട്. ആരോപണങ്ങളെ തുടർന്ന് ജയിൽ മാറ്റിയിട്ടും സൗകര്യങ്ങൾ തുടരുന്നു. അനൂപ്, മനോജ്, സിജിത്ത്, റഫീഖ്, മനോജൻ, കെ.സി.രാമചന്ദ്രൻ, കുഞ്ഞനന്തൻ, ഷാഫി, ഷിനോജ്, രജീഷ്, സുനിൽകുമാർ (കൊടി സുനി) എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ.
കണ്ണൂർ∙ ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചു. 30 ദിവസത്തേക്കാണ് പരോൾ. അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് പരോൾ. മനുഷ്യാവകാശ കമ്മിഷനാണ് അമ്മ അപേക്ഷ നൽകിയത്. മനുഷ്യാവകാശ കമ്മിഷന്റെ നിർദേശപ്രകാരമാണ് ജയിൽ ഡിജിപി പരോൾ അനുവദിച്ചത്.
തിരുവനന്തപുരം ∙ ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾക്കു നിയമവിരുദ്ധമായി ശിക്ഷയിളവ് നൽകാനുള്ള നീക്കം പൊളിഞ്ഞതിന്റെ പേരിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിന്റെ പ്രതികാര നടപടി. കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ജില്ലാ പൊലീസ് മേധാവിക്കു കൈമാറിയ വിട്ടയക്കേണ്ടവരുടെ പട്ടിക ചോർന്നതോടെയാണു നീക്കം പുറത്തറിഞ്ഞത്.
കോഴിക്കോട് ∙ പി.വി. അൻവറിന്റെ വാർത്താ സമ്മേളനത്തിനു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ആർഎംപി നേതാവ് കെ.കെ. രമ എംഎൽഎ. ‘ഇന്നോവ..മാഷാ അള്ളാ !!..’ എന്നാണ് രമ ഫെയ്സ്ബുക്കിൽ കുറിച്ചത്. സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരെ അൻവർ വാർത്താ സമ്മേളനം നടത്തിയതിനു പിന്നാലെയാണ് രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
തിരുവനന്തപുരം∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു നിയമവിരുദ്ധമായി ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം പരാജയപ്പെട്ടതോടെ, ആയിരത്തിലധികം അർഹരായ തടവുകാർക്കു ഇളവു നിഷേധിച്ച് സർക്കാർ. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഇളവ് നൽകാനുള്ള തീരുമാനമാണ് മരവിപ്പിക്കപ്പെട്ടത്. ഇളവിന് അർഹതയുള്ളവരുടെ പട്ടിക സൂക്ഷ്മപരിശോധന നടത്താൻ ആറു മാസത്തേക്കു നിയോഗിച്ച ഉദ്യോഗസ്ഥ സമിതികൾ നാലരമാസമായിട്ടും യോഗം ചേർന്നിട്ടു പോലുമില്ല.
Results 1-10 of 169