Activate your premium subscription today
സ്ത്രീകൾക്കെതിരായ മാനസിക ശാരീരിക അതിക്രമങ്ങൾ ഉൾപ്പെടുന്നു. ഗാർഹിക പീഡനം, ലൈംഗികാതിക്രമം എന്നിവയെല്ലാം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഉൾപ്പെടുന്നു.
ക്രൂരതയുടെയും അപമാനങ്ങളുടെയും തുടരനുഭവങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പെൺമ ആവശ്യപ്പെടുന്നത് ഈ നാട്ടിൽ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമാണ്. അതുകൊണ്ടുതന്നെ, സ്ത്രീകൾക്കു ഭർതൃവീട്ടിൽ ശരീരാധിക്ഷേപം ഉണ്ടായാൽ (ബോഡി ഷെയ്മിങ്) അതു ഗാർഹിക പീഡനമാണെന്നു ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയപ്പോൾ ഇത്രയും കാലം പലരും നിശ്ശബ്ദം സഹിച്ച കൊടിയ അപമാനത്തിനുള്ള കർശനമായ മറുപടി കൂടിയായി അത്.
കൊച്ചി∙ വീട്ടുജോലിക്ക് എത്തിയ ഒഡീഷ സ്വദേശിയായ ആദിവാസി യുവതിയെ(22) ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി കെ.ശിവപ്രസാദ്(75) കീഴടങ്ങി. 28 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണു കീഴടങ്ങൽ. ശിവപ്രസാദിന് എതിരെ പൊലീസ് ലുക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാവിലെ 6.20ന് എറണാകുളം എസിപി പി.രാജ്കുമാറിന്റെ ഓഫിസിൽ എത്തിയാണു കീഴടങ്ങിയത്.
ആലപ്പുഴ ∙ പട്ടാപ്പകൽ വീടുകളിൽ അതിക്രമിച്ചു കയറി സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസുകളിൽ പാലമേൽ ആദിക്കാട്ടുകുളങ്ങര സജീവ് ഭവനത്തിൽ സജീവ് (36) അറസ്റ്റിൽ. മോഷണവും സ്ത്രീകൾക്കുനേരെ അതിക്രമവും ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാളെ മുൻപ് ‘കാപ്പ’ ചുമത്തി നാടുകടത്തിയിരുന്നതാണെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ
കരിയറിന്റെ തുടക്കകാലത്ത് ബോളിവുഡിൽ വലിയ രീതിയിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വന്ന താരമാണ് നീന ഗുപ്ത. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാർഡ്സുമായുള്ള ബന്ധവും തുടർന്നുണ്ടായ വിവാദങ്ങളും പലപ്പോഴും വാർത്തകളിൽ ഇടംനേടിയിരുന്നു. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പലപ്പോഴും മാധ്യമങ്ങളിലൂടെ
കുവൈത്ത് സിറ്റി∙ അഹ്മദി ഗവർണറേറ്റിലെ ഷോപ്പിങ് മാളിൽ വച്ച് യുവതിയെ അക്രമിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. യുവതി ആക്രമണത്തിന് ഇരയായ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വിഡിയോ അടിസ്ഥാനത്തിൽ അഹ്മദി
'കത്തുന്ന ചിതയ്ക്കരികിൽ രണ്ട് പുരുഷൻമാർ നീളമുള്ള മുളയുമായി നിന്നു. ഈ സമയം ഒരു യുവതി സ്വയം ചിതയിലേക്ക് എടുത്തു ചാടി. പൊള്ളലേറ്റ വേദനയാൽ അവൾ പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ ഒരാൾ മുളകൊണ്ട് അവളെ കുത്തി വീണ്ടും ചിതയിലേക്കിട്ടു...' 1822ൽ ബംഗാളിൽ നിന്നും പ്രസിദ്ധീകരിച്ച ‘കൽക്കട്ട റിവ്യൂ’ ദ്വൈവാരികയിൽ വന്ന സതിയെ കുറിച്ചുള്ള റിപ്പോർട്ടാണിത്. ഇതു വായിച്ച്, വളരെ പണ്ട് ഏതോ നൂറ്റാണ്ടിൽ ഇന്ത്യയിൽ ഉണ്ടായിരുന്ന ദുരാചാരങ്ങളിൽ ഒന്നുമാത്രമാണ് സതി എന്ന് കരുതരുത്. അടുത്ത കാലത്തും നമ്മുടെ രാജ്യത്തു സംഭവിച്ചു ഈ ദുരാചാരം. അതെ
രാത്രിയില്‍ ഷിഫ്റ്റ് ജോലി ചെയ്യേണ്ടി വരുന്നത് സുരക്ഷിതമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) നടത്തിയ പഠനത്തില്‍ പങ്കെടുത്ത 35 ശതമാനം ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടു. ഇവരില്‍ ഭൂരിപക്ഷവും വനിത ഡോക്ടര്‍മാരാണ്. സ്വയം പ്രതിരോധത്തിനായി ജോലി സ്ഥലത്തേക്ക് ആയുധങ്ങള്‍ കൊണ്ടു പോകേണ്ടതിന്റെ
തിരുവനന്തപുരം ∙ ‘ബ്രോ ഡാഡി’ സിനിമയുടെ ഹൈദരാബാദിലെ ഷൂട്ടിങ് സ്ഥലത്തു വച്ച് അസി. ഡയറക്ടർ ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചു നഗ്നചിത്രം പകർത്തി പണം തട്ടിയ സംഭവത്തിൽ പ്രതിയെ സംരക്ഷിച്ചതു സിപിഎമ്മിന്റെ പ്രാദേശിക നേതാവാണെന്ന് പരാതിക്കാരി. കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നു പരാതിക്കാരി പറയുന്നു. ഇന്നലെ പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിലുള്ള പരാതിക്കാരിയുമായി ഫോണിൽ വിവരങ്ങൾ തേടി.
ഭർത്താവിനെ മർദിച്ചു ബോധരഹിതനാക്കിയശേഷമാണ് ഗ്രാമത്തലവൻ അടക്കമുള്ള അഞ്ചംഗസംഘം അവരെ ലൈംഗികാക്രമണത്തിനു വിധേയമാക്കിയത്. ഒൻപതു മാസം മാത്രമെത്തിയ കുഞ്ഞിനെ വിവാഹം കഴിപ്പിക്കാനുള്ള മേൽജാതിക്കാരുടെ ഗൂഢാലോചന ഉത്തരവാദപ്പെട്ട സാമൂഹികപ്രവർത്തകയെന്ന നിലയിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതോടെയാണ് ഭാൻവരിദേവി ദേശവാസികളുടെ മുഖ്യശത്രുവായത്. ധീരയായ ഭാൻവരിദേവി നീതി തേടി പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ‘വേശ്യ’യെന്നു വിളിച്ചു നാടൊന്നാകെ അവരെ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. തെളിവുകൾ നശിപ്പിക്കപ്പെട്ടു. സ്ഥലം എംഎൽഎ അടക്കമുള്ളവർ അവർക്കെതിരെ അന്വേഷണ ഏജൻസികൾക്കു മുന്നിൽ മൊഴികൊടുത്തു. പക്ഷേ, ഭാൻവരിദേവി പിന്തിരിഞ്ഞില്ല. ഹൈക്കോടതിയിൽനിന്നു നീതി ലഭിക്കാതെ വന്നപ്പോഴാണ്, സ്ത്രീകളുടെ അവകാശസംരക്ഷണത്തിനു പ്രവർത്തിക്കുന്ന ‘വിശാഖ’ എന്ന സംഘടനയുടെ സഹായത്തോടെ
ഡെറാഡൂൺ∙ ബസിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഉത്തരാഖണ്ഡിൽ 5 പേർ അറസ്റ്റിൽ. ഡെറാഡൂണിലെ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ 12ന് നടന്ന സംഭവത്തെപ്പറ്റി ശനിയാഴ്ചയാണ് പൊലീസിന് സൂചന ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്.
Results 1-10 of 144