Activate your premium subscription today
മിസോറം∙ തെൻസോൾ റോഡിൽ മിസോറം പൊലീസുമായി സഹകരിച്ച് അസം റൈഫിൾസ് നടത്തിയ റെയ്ഡിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തി. ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് ഗണ്യമായ അളവിൽ അനധികൃത സ്ഫോടക വസ്തുക്കൾ സംയുക്തസേന കണ്ടെടുത്തത്. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായതായി അധികൃതർ അറിയിച്ചു.
‘ഞങ്ങളുടെ സൈനികസംഘത്തെ തടയാൻ നിന്ന ഒരു സ്ത്രീയെ കൂട്ടത്തിലുള്ളൊരാൾ തിരിച്ചറിഞ്ഞു. അന്വേഷിച്ചപ്പോൾ ആൾ അതു തന്നെ. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു സൈനികന്റെ ഭാര്യ. അവർ നിൽക്കുന്നതിന്റെ 10 കി.മീ. അപ്പുറത്ത് അതേ സൈനികൻ കലാപ നിയന്ത്രണ ജോലിയിലുണ്ട്. സമുദായത്തിൽ നിന്നുള്ള സമ്മർദവും ഭയവുമാണ് ആ സാധാരണ സ്ത്രീയേയും കലാപഭൂമിയിലെത്തിച്ചത്. ആസൂത്രിത സംവിധാനങ്ങളായി ഓരോ സമുദായത്തിലെയും കലാപസംഘങ്ങൾ മാറി. ഇരു സമുദായങ്ങളിലും സ്ത്രീകൾക്കുൾപ്പെടെ ഡ്യൂട്ടി റജിസ്റ്ററുണ്ട്; 7 മണിക്കൂർ നേരം ‘കലാപ’ ജോലിക്കെത്തിയിരിക്കണം’. അപ്പോഴും നേർക്കുനേർ പോരിലുള്ള ഇരുസമുദായങ്ങളിലെയും 80% പേരും കലാപം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്. സമുദായത്തിൽ നിന്നുള്ള സമ്മർദവും ഭയവും അവരെ ആയുധമെടുപ്പിക്കുന്നു’– കലാപം കലുഷിതമായ മണിപ്പുരിൽ അസം റൈഫിൾസിന്റെ ഡയറക്ടർ ജനറലായിരുന്ന ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ ‘മനോരമയ്ക്ക്’ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോഴും കെട്ടടങ്ങാത്ത കലാപ കനലിന്റെ ഉള്ളറകളെക്കുറിച്ചും പ്രശ്ന പരിഹാര സാധ്യതളെക്കുറിച്ചും കോഴിക്കോട് സ്വദേശിയായ ഡോ. പ്രദീപ് ചന്ദ്രൻ നായർ സംസാരിക്കുന്നു:
കൊൽക്കത്ത ∙ മണിപ്പുരിൽ കുക്കി ഗോത്രമേഖലയായ ചുരാചന്ദ്പുരിലും ഫെർസ്വാളിലും ജീവനക്കാർ സർക്കാർ ഓഫിസ് ബഹിഷ്കരണം ആരംഭിച്ചു. ചുരാചന്ദ്പുരിലെ കലക്ടറും എസ്പിയും ജില്ല വിട്ട് പോകണമെന്ന ഗോത്രസംഘടനകളുടെ ആവശ്യം നിരാകരിച്ചതിനെത്തുടർന്നാണ് ഇത്. കുക്കി വംശജനായ ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തതിനെത്തുടർന്നാണ് ചുരാചന്ദ്പുരിൽ സമരം ആരംഭിച്ചത്. കലക്ടറുടെ ഓഫിസും ഔദ്യോഗിക വസതിയും സമരക്കാർ തകർത്തിരുന്നു. 2 ഗോത്രവിഭാഗക്കാർ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവയ്പിൽ കൊല്ലപ്പെടുകയും ചെയ്തു. സായുധരായ ഗ്രാമീണർക്കൊപ്പം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടതിനാണ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തത്.
സ്വതന്ത്ര പരമാധികാര അസം- 1979 ഏപ്രിൽ ഏഴിന് അസമിലെ ശിവസാഗറിൽ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഒാഫ് അസം (ULFA) എന്ന പേരിൽ പിറവിയെടുത്ത സായുധ സംഘടനയുടെ ലക്ഷ്യം അതുമാത്രമായിരുന്നു. 44 വർഷം നീണ്ട സായുധ പോരാട്ടങ്ങൾക്ക് പൂർണവിരാമമിട്ടുകൊണ്ട് ഒടുവിൽ ഉൾഫ പിരിച്ചുവിട്ടിരിക്കുന്നു. രാജ്യത്തെ വടക്കുകിഴക്കൻ മേഖലയിലെ
ഇംഫാൽ ∙ മണിപ്പുരിലെ മൊറെയിൽ സുരക്ഷാസേനയും അക്രമിസംഘവും തമ്മിൽ വെടിവയ്പുണ്ടായി. പൊലീസ് സംഘത്തെ ആക്രമിച്ച സംഘത്തിനെതിരെ നടത്തിയ തിരിച്ചടിയാണു വെടിവയ്പിൽ കലാശിച്ചത്. അസം റൈഫിൾസും പൊലീസിനൊപ്പം പ്രത്യാക്രമണത്തിൽ പങ്കെടുത്തു. ജനുവരി 2നും ഇവിടെ സുരക്ഷാസേനയും അക്രമിസംഘവും തമ്മിൽ വെടിവയ്പുണ്ടായിരുന്നു. അന്ന് ബിഎസ്എഫ് ജവാൻ ഉൾപ്പെടെ 6 സുരക്ഷാ ഉദ്യോഗസ്ഥർക്കു പരുക്കേറ്റിരുന്നു.
ഇംഫാൽ ∙ മണിപ്പുരിലെ തെങ്നോപാലിലുണ്ടായ വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടു. കുക്കി വംശജർ ധാരാളമായുള്ള പ്രദേശത്തായിരുന്നു വെടിവയ്പ് റിപ്പോര്ട്ട് ചെയ്തത്. അസം റൈഫിൾസും
ഇംഫാൽ ∙ മണിപ്പുരിൽ വീണ്ടും വൻ സംഘർഷം. ഇന്ത്യ-മ്യാൻമർ അതിർത്തി ജില്ലയിൽ മണിപ്പുർ കമാൻഡോകളുടെ റെയ്ഡിനെത്തുടർന്ന് ആയിരക്കണക്കിനാളുകൾ ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്തു. അസം റൈഫിൾസിന്റെയും ബിഎസ്എഫിന്റെയും സംരക്ഷണയിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുക്കി വിഭാഗക്കാർ. മണിപ്പുർ കമാൻഡോകളും ഒപ്പം എത്തിയ ആയുധധാരികളായ മെയ്തെയ് സംഘടനകളും കുക്കി-സോ ഗ്രാമങ്ങൾ ചുട്ടെരിച്ചതായി കുക്കി എംഎൽഎമാർ ആരോപിച്ചു. അതേസമയം, ഇംഫാലിൽ എഴുനൂറോളം വരുന്ന അക്രമികൾ കഴിഞ്ഞ ദിവസം രാത്രി മണിപ്പുർ റൈഫിൾസിന്റെ ക്യാംപ് ആക്രമിച്ച് എ.കെ.47 ഉൾപ്പെടെയുള്ള ആയുധങ്ങളും ജീപ്പുകളും കവർന്നു. 3 സിആർപിഎഫ് ജവാൻമാർക്ക് പരുക്കേറ്റു. ജയിൽ ഐജിയുടെ ഓഫിസിനു നേരെ ആക്രമണം നടത്തിയ സംഘം 6 ജീപ്പുകളും കവർന്നു.
കൊൽക്കത്ത ∙ മണിപ്പുരിൽ സംസ്ഥാന പൊലീസും കേന്ദ്ര സുരക്ഷാ സേനകളും ഏത് നിമിഷവും പരസ്പരം വെടിവയ്ക്കും എന്ന സാഹചര്യം ഉടലെടുത്തു. കഴിഞ്ഞ ദിവസം പലേലിൽ മണിപ്പുർ കമാൻഡോകൾ കേന്ദ്ര സേനയ്ക്കു നേരെ തോക്കുചൂണ്ടിയെങ്കിലും വെടിവയ്പ് തലനാരിഴയ്ക്കാണ് ഒഴിവായത്. ഇതിന്റെ വിഡിയോ പുറത്തുവന്നു. തങ്ങളുടെ ഗ്രാമങ്ങൾക്കു നേരെ വെടിവയ്പ് നടത്തിയ മെയ്തെയ് സായുധ ഗ്രൂപ്പുകൾക്കൊപ്പം മണിപ്പുർ കമാൻഡോകളും ഉണ്ടായിരുന്നുവെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. അസം റൈഫിൾസും ബിഎസ്എഫും ആണ് മെയ്തെയ് സായുധ ഗ്രൂപ്പുകളെ തുരത്തിയത്.
കൊൽക്കത്ത ∙ അസം റൈഫിൾസിനെ മണിപ്പുരിൽനിന്നു മാറ്റണമെന്ന് മെയ്തെയ് പൗരസംഘടനകളുടെ ഏകോപനസമിതിയായ കോ ഓർഡിനേഷൻ കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി (കോകോമി) ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു. മണിപ്പുരിലെ പ്രശ്നങ്ങൾ സംസ്ഥാനത്തിന്റെ മാത്രം പ്രശ്നമല്ലെന്നും രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും കോകോമി പറഞ്ഞു.
മൂന്നു മെയ്തെയ്കളെ കൊലപ്പെടുത്തിയ കുക്കി അക്രമികളെ രക്ഷപ്പെടാൻ അനുവദിച്ചെന്നാരോപിച്ച് അസം റൈഫിൾസിനെതിരെ മണിപ്പുർ പൊലീസ് കേസെടുത്തു. മെയ്തെയ്-കുക്കി വിഭാഗങ്ങൾ ചേരിതിരിഞ്ഞ് യുദ്ധം ചെയ്യുന്ന ബിഷ്ണുപുർ-ചുരാചന്ദ്പുർ അതിർത്തിയിലെ മൊയ്രാങ് ലംകൈ ചെക്ക്പോസ്റ്റിൽ നിന്ന് അസം റൈഫിൾസിനെ മാറ്റി പകരം സിആർപിഎഫിനെ വിന്യസിക്കുകയും ചെയ്തു. ഈ ചെക്ക് പോസ്റ്റ് മെയ്തെയ്-കുക്കി മേഖലകൾക്കിടയിലെ ബഫർ സോണിലാണുള്ളത്. കലാപം മൂർഛിച്ച സാഹചര്യത്തിൽ അസം റൈഫിൾസ് താൽക്കാലികമായാണ് ഇവിടെയുണ്ടായിരുന്നതെന്നും സിആർപിഎഫ് ഉൾപ്പെടെയുള്ള കേന്ദ്രസേനകളെയും ഇവിടെ വിന്യസിച്ചിരുന്നതായും അസം റൈഫിൾസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Results 1-10 of 30