Activate your premium subscription today
ന്യൂഡൽഹി∙ സൊമാറ്റോയുടെ ഡെലിവറി എക്സിക്യൂട്ടീവായി എത്തിയ തന്നെ ഗുരുഗ്രാമിലെ മാളിൽ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽനിന്നു വിലക്കിയെന്ന് ആരോപിച്ച് കമ്പനിയുടെ സിഇഒ ദീപീന്ദർ ഗോയൽ രംഗത്ത്. ഡെലിവറി എക്സിക്യുട്ടീവുകൾ നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയാണെന്ന് അറിയാനായി ഗോയലും ഭാര്യ ഗ്രെസിയ മുനോസും ഭക്ഷണ വിതരണം നേരിട്ടു ചെയ്യാനിറങ്ങിയപ്പോഴാണു സംഭവം. ഗുരുഗ്രാമിലെ ആംബിയൻസ് മാളിലായിരുന്നു സംഭവം.
ഡ്രൈവിങ് അറിയാമോ? ആരുടെയും സ്വകാര്യ ഡ്രൈവറായി പോകേണ്ട കാര്യമില്ല. സ്വന്തമായി കാർ വാങ്ങി ഊബർ ടാക്സി ഓടിക്കാം. ഊബർ ടാക്സി വാടകയ്ക്ക് എടുത്തും ഓടിക്കാം. കോൾ ഡ്രൈവറായി പോകാം. എല്ലാറ്റിലും വേണ്ടപ്പോൾ മാത്രം ജോലി, വേണ്ടാത്തപ്പോൾ ജോലിക്കു പോകുന്നില്ല. എത്ര കാശ് ഉണ്ടാക്കണമെന്നുപോലും സ്വയം തീരുമാനിക്കാം.
ജനാധിപത്യവും സ്ഥിതിവിവരക്കണക്കുകളും ഒരുമിച്ചു പിച്ചവച്ചു നടന്ന രാഷ്ട്രീയപാരമ്പര്യമാണ് ആധുനിക ഇന്ത്യയുടേത്. ദീർഘകാലത്തെ കോളനിവാഴ്ച സൃഷ്ടിച്ച ബാലാരിഷ്ടതകളും സങ്കീർണമായ സാമൂഹിക-സാമ്പത്തിക ഘടനയും നമ്മുടെ ജനാധിപത്യപ്രക്രിയയെയും സ്ഥിതിവിവരക്കണക്കുകളുടെ സ്ഥാപനവൽക്കരണത്തെയും ഒരുപോലെ ബാധിച്ചിരുന്നു.
ബിഗ്ബാസ്ക്കറ്റ്, ഫ്ലിപ്കാർട്ട്, അർബൻ കമ്പനി എന്നിവ മാത്രമാണ് തൊഴിലാളികൾക്ക് ഒരു മണിക്കൂർ അടിസ്ഥാനത്തിൽ തദ്ദേശീയമായ മിനിമം വേതനം നേടാൻ കഴിയുന്ന വിധത്തിലുള്ള നയങ്ങൾ നടപ്പാക്കിയിട്ടുള്ളത്. ചികിത്സ വേണ്ട സാഹചര്യങ്ങളിൽ സാമ്പത്തിക പരിരക്ഷ ഉറപ്പുവരുത്തുന്ന ലോസ് ഓഫ് പേ നയം നടപ്പിലാക്കിയത് ബിഗ്ബാസ്ക്കറ്റ്, സ്വിഗ്ഗി, അർബൻ കമ്പനി എന്നിവ മാത്രമാണ്.
ബെംഗളൂരു ∙ ഓൺലൈൻ ഡെലിവറി ഉൾപ്പെടെയുള്ള ഗിഗ് ജോലികളുടെ മേഖലയിൽ മതിയായ വേതനമോ തൃപ്തികരമായ തൊഴിൽസാഹചര്യങ്ങളോ ഇല്ലെന്നു പഠന റിപ്പോർട്ട്. ഓക്സ്ഫഡ് സർവകലാശാലയുടെ സഹകരണത്തോടെ സെന്റർ ഫോർ ഐടി ആൻഡ് പബ്ലിക് പോളിസി, ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ബാംഗ്ലൂർ (ഐഐഐടി– ബി) എന്നിവ നയിക്കുന്ന
Results 1-5