Activate your premium subscription today
ചങ്ങനാശ്ശേരി ∙ നോവ ഫെസ്റ്റ് 2024 അഖില കേരള ക്വിസ് മത്സരത്തിൽ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി വിദ്യാനികേതൻ രണ്ടാം സ്ഥാനവും മാന്നാനം കെ.ഇ. സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രചയിതാവും പ്രഭാഷകനുമായ ഡോ. ജോബിൻ എസ്. കൊട്ടാരമാണ് ക്വിസ് മത്സരം നയിച്ചത്. ചെത്തിപ്പുഴ സർഗ്ഗ ക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം മത്സരം ഉദ്ഘാടനം ചെയ്തു. കിളിമല സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. പയസ് പായിക്കാട്ട് മറ്റത്തിൽ സമ്മാനദാനം നിർവഹിച്ചു. ബർസാർ ഫാ. ജോൺസൺ ചാലക്കൽ, അധ്യാപകരായ ടി.മാത്യു, നീന ജോമോൻ എന്നിവർ പ്രസംഗിച്ചു.
വിദ്യാഭ്യാസ മേഖലയില്‍ ഘടനാപരമായ സമഗ്ര മാറ്റം ശുപാര്‍ശ ചെയ്ത് ഡോ.എം.എ.ഖാദര്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഒറ്റയടിക്ക് പൂര്‍ണമായി നടപ്പാക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഖാദറിന്റെ വിമര്‍ശനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്∙ എസ്എസ്എൽസി പരീക്ഷയ്ക്ക് ഓരോ വിഷയത്തിലും 30% മിനിമം മാർക്ക് നിർബന്ധമാക്കുന്നതിനെതിരെ ക്യാംപെയ്നുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. സാമൂഹികമായും സാംസ്കാരികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾ വലിയതോതിൽ പരാജയപ്പെടാനിടയാക്കുന്നതാണ് ഈ പരിഷ്കാരമെന്നു ചൂണ്ടിക്കാട്ടിയാണു പരിഷത്ത് ക്യാംപെയ്ൻ.
അബുദാബി ∙ വിദ്യാഭ്യാസ സ്ഥാപനവുമായി ചേർന്നുള്ള ആദ്യ സോളർ വൈദ്യുത പദ്ധതി പ്രഖ്യാപിച്ച് അബുദാബി എനർജി സർവീസസ്. അൽഐനിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയിലാണ് 9000 കിലോവാട്ട് ശേഷിയുള്ള സോളർ ഫോട്ടോവോൾട്ടിക് പദ്ധതി ഒരുക്കുന്നത്.1.9 ലക്ഷം ചതുരശ്ര മീറ്ററിൽ 14,000 സോളർ പാനലുകളാണ് സ്ഥാപിക്കുക. 13
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ജഴ്സിയിൽ കേരളത്തിന്റെ മുദ്ര പതിപ്പിച്ച വയനാട്ടുകാരി മിന്നു മണിയെ കണ്ടെത്തിയതു മാനന്തവാടി ജിവിഎച്ച്എസ്എസിലെ കായികാധ്യാപികയായ എൽസമ്മയാണ്. പി.ടി.ഉഷയെ ആദ്യമായി ട്രാക്കിലേക്കു കൈപിടിച്ചു നയിച്ചതു തൃക്കോട്ടൂർ യുപി സ്കൂളിലെ കായികാധ്യാപകൻ ബാലകൃഷ്ണൻ മാഷാണ്.
ആലപ്പുഴ∙ സർക്കാർ സ്കൂളുകളിൽ സ്ഥിരമായി ജോലി ചെയ്ത് ശമ്പളം വാങ്ങുന്ന നൂറുകണക്കിന് അധ്യാപകർ എങ്ങനെ അവിടെത്തി എന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് വിവരമില്ല. കഴിഞ്ഞ 23 വർഷത്തിലേറെയായി ആലപ്പുഴ ജില്ലയിലെ വിവിധ സ്കൂളുകളിലാണ് നിയമന രേഖകളില്ലാതെ നിരവധി അധ്യാപകർ ശമ്പളം വാങ്ങുന്നത്. ഇവർ പി.എസ്.സി മുഖേന
ന്യൂഡൽഹി∙ 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആകെ സ്ഥാനാർഥികളിൽ 121 പേരും നിരക്ഷരർ. 359 പേർ അഞ്ചാം ക്ലാസുവരെ പഠിച്ചവരാണെന്നും, 647 പേർ എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ളവരാണെന്നും തിരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പങ്കുവച്ച റിപ്പോർട്ടുകളുടെ വിശകലനത്തിൽ
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ അധ്യാപക യോഗ്യതാപരീക്ഷയായ കെ-ടെറ്റിന് അപേക്ഷിക്കാനുള്ള സമയം ഈമാസം 5 വരെ നീട്ടി. അപേക്ഷയിൽ തിരുത്താനുള്ള അവസരം 6 മുതൽ 9 വരെ https://ktet.kerala.gov.in എന്ന സൈറ്റിലെ CANDIDATE LOGIN ൽ ലഭ്യമാകും.
തിരുവനന്തപുരം : കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിൽ കോവളത്തു പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയിൽ 3 വർഷത്തെ ബിരുദ കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയതി 7 വരെ നീട്ടി. പ്ലസ് ടു പാസായവർക്കും ഇപ്പോൾ പ്ലസ് ടു പരീക്ഷ എഴുതിയവർക്കും ഓൺലൈൻ ആയി
ഒരു വർഷത്തെ പഠനകാലത്തു കുട്ടിയിൽ ആശയരൂപീകരണം നന്നായി നടന്നോയെന്നാണ് അധ്യാപകർ പരിശോധിക്കേണ്ടത്. അതിനു പരീക്ഷകളുടെ സ്കോറുകളെയാണ് പലപ്പോഴും ആശ്രയിക്കുന്നത്. നിരന്തര മൂല്യനിർണയം പഠനത്തിന്റെ അവിഭാജ്യ ഘടകമാകുന്നില്ല.
Results 1-10 of 163