കീം: കോഴ്സുകളും, പരീക്ഷാകേന്ദ്രങ്ങളും കൂട്ടിച്ചേർക്കാം

Mail This Article
തിരുവനന്തപുരം∙ കീം 2025 മുഖേന ഏതെങ്കിലും കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷിച്ചവർക്ക് എൻജിനിയീറിങ്/ ഫാർമസി/ ആർക്കിടെക്ചർ/ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ അപേക്ഷയിൽ കൂട്ടിച്ചേർക്കാനുള്ള അവസരം 12ന് വൈകിട്ട് 5 വരെ വെബ്സൈറ്റിൽ ലഭ്യമാണ്. ബിആർക് കൂട്ടിച്ചേർക്കുന്നവർ നാറ്റ നടത്തുന്ന പരീക്ഷ എഴുതി നിശ്ചിത യോഗ്യതയും മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നവർ എൻടിഎ നീറ്റ് യുജി 2025 പരീക്ഷ എഴുതി നിശ്ചിത യോഗ്യതയും നേടണം. www.cee.kerala.gov.in
കീം 2025 എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ബഹ്റൈൻ പരീക്ഷാകേന്ദ്രമായി ഓൺലൈനായി അപേക്ഷിച്ചവർക്ക്
ഇന്ത്യയിലെ മറ്റു കീം പരീക്ഷാകേന്ദ്രങ്ങൾ കൂടി കൂട്ടിച്ചേർക്കാൻ അവസരമുണ്ട്. 2 മുതൽ 8 വരെയുള്ള ഓപ്ഷനുകളായി കൂട്ടിച്ചേർക്കുന്നതിന് 12ന് വൈകുന്നേരം 5 വരെയാണ് അവസരം. www.cee.kerala.gov.in , 04712525300.