കൊഴിഞ്ഞുപോയത് 2813 സ്കൂൾ കുട്ടികൾ; ഇംഗ്ലിഷ് പഠനം മെച്ചപ്പെടുത്താൻ ‘ഇ ക്യൂബ് ഇംഗ്ലിഷ്’

Mail This Article
തിരുവനന്തപുരം ∙ 2023-24 അധ്യയനവർഷം പൊതുവിദ്യാലയങ്ങളിൽനിന്ന് 2813 കുട്ടികൾ കൊഴിഞ്ഞുപോയെന്ന് മന്ത്രി വി.ശിവൻകുട്ടിക്കു വേണ്ടി മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. അതിഥിത്തൊഴിലാളികളുടെ മക്കൾ കൂടുതലുള്ള എറണാകുളത്താണ് ഇത് ഏറെ. തൊഴിലാളികൾ നാട്ടിലേക്കു മടങ്ങുമ്പോൾ മക്കളും പോകുന്നതാണ് കാരണം. 2011-12ൽ 44,104 പേർ കൊഴിഞ്ഞുപോയത് 2015-16ൽ 7998 ആയി കുറഞ്ഞു. ഘട്ടംഘട്ടമായി ഈ സംഖ്യ കുറച്ചുവരികയാണ്.
സ്കൂൾ പഠനം എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഡിജിറ്റലാക്കാൻ സമഗ്ര പ്ലസ് പോർട്ടലിൽ ‘ലേണിങ് റൂം’ മൊഡ്യൂൾ സജ്ജമാക്കിയെന്നും മന്ത്രി പറഞ്ഞു. ഇംഗ്ലിഷ് പഠനം മെച്ചപ്പെടുത്താൻ കൈറ്റിന്റെ ‘ഇ ക്യൂബ് ഇംഗ്ലിഷ്’ പദ്ധതിയും നടപ്പാക്കി.