എൽഎൽബിക്കും എൽഎൽഎമ്മിനും മാത്രമല്ല നിയമപഠനം; മികച്ച നിയമ സർവകലാശാലകൾ ഏതെല്ലാം?

Mail This Article
ചോദ്യം : ദേശീയ നിയമ സർവകലാശാലകളിൽ എൽഎൽബിക്കും എൽഎൽഎമ്മിനും പുറമേ മറ്റു പ്രോഗ്രാമുകളുമുണ്ടോ ?ബെംഗളൂരുവിലെ ബിഎ ഓണേഴ്സിനെക്കുറിച്ച് ഈയിടെ കണ്ടു.
- സുരേഷ്
ഉത്തരം : രാജ്യത്താകെ 27 ദേശീയ നിയമ സർവകലാശാലകളുണ്ട്; കൊച്ചിയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്(നുവാൽസ്) ഉൾപ്പെടെ. ബെംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഇന്ത്യ യൂണിവേഴ്സിറ്റി, ന്യൂഡൽഹിയിലെ നാഷനൽ ലോ യൂണിവേഴ്സിറ്റി, ഹൈദരാബാദിലെ നാഷനൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച് (നൽസാർ), കൊൽക്കത്തയിലെ വെസ്റ്റ് ബംഗാൾ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയൻസസ് എന്നിവയാണ് എൻഐആർഎഫ് 2024 റാങ്കിങ് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച നിയമ സർവകലാശാലകൾ. എൽഎൽബി, എൽഎൽഎം,പിഎച്ച്ഡി(ലോ)എന്നിവയാണ് ഈ സ്ഥാപനങ്ങളിലെ പ്രധാന പ്രോഗ്രാമുകൾ. എൽഎൽബി/എൽഎൽഎം ഇതര പ്രോഗ്രാമുകൾ പരിമിതമാണ്. പ്രധാനപ്പെട്ടവ ചുവടെ:
നാഷനൽ ലോ സ്കൂൾ ഇന്ത്യ യൂണിവേഴ്സിറ്റി ബെംഗളൂരു
ബിഎ(ഓണേഴ്സ്), മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ പബ്ലിക് പോളിസി, പിഎച്ച്ഡി (സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ്&പബ്ലിക് പോളിസി) ഓൺലൈൻ പ്രോഗ്രാമുകൾ: മാസ്റ്റർ ഓഫ് ബിസിനസ് ലോ; പിജി ഡിപ്ലോമ (ആർബിട്രേഷൻ ലോ /ചൈൽഡ് റൈറ്റ്സ് ലോ/കൺസ്യൂമർ ലോ ആൻഡ് പ്രാക്ടിസ്/സൈബർ ലോ ആൻഡ് ഫൊറൻസിക്സ്/എൻവയൺമെന്റൽ ലോ/ഹ്യുമൻ റൈറ്റ്സ് ലോ/ഇൻഡക്സ് പ്രോപ്പർട്ടി റൈറ്റ്സ് ലോ/മെഡിക്കൽ ലോ &എത്തിക്സ്/ടാക്സേഷൻ ലോ) വെബ്സൈറ്റ്: https://www.nls.ac.in/
നല്‍സാര്‍ ഹൈദരാബാദ്
ബിബിഎ, എംബിഎ (ഇന്റഗ്രേറ്റഡ് പ്രോഗ്രാം) വെബ്സൈറ്റ്: https://www.nalsar.ac.in/
നാഷനൽ ലോ യൂണിവേഴ്സിറ്റി ഒഡിഷ
ബിഎ(ലോ).വെബ്സൈറ്റ്: https://www.nluo.ac.in/
നുവാൽസ് കൊച്ചി
പിജി ഡിപ്ലോമ (ഓൺലൈൻ/കോണ്ടാക്ട് ക്ലാസുകൾ): ഇൻഷുറൻസ് ലോ, മെഡിക്കൽ ലോ ആൻഡ് എത്തിക്സ്, ബാങ്കിങ് ലോ, എജ്യുക്കേഷൻ ലോസ് ആൻഡ് മാനേജ്മെന്റ്. വെബ്സൈറ്റ്:https://www.nuals.ac.in/ മറ്റു പല ദേശീയ നിയമ സർവകലാശാലകളിലും വിവിധ വിഷയങ്ങളിലുള്ള പിജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ലഭ്യമാണ്. വിവരങ്ങൾക്ക് അതതു വെബ്സൈറ്റുകൾ പരിശോധിക്കുക.