ADVERTISEMENT

കൊച്ചി: അപ്രതീക്ഷിത ചികിത്സാ ചെലവുകള്‍ നിങ്ങളുടെ സമ്പാദ്യം തീര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അവയ്ക്കെതിരെയുള്ള അനിവാര്യ പരിരക്ഷയായി ആരോഗ്യ ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്തണം. സാമ്പത്തിക ബുദ്ധിമുട്ട് ബാധിക്കാതെ ഗുണമേന്‍മയുള്ള പരിചരണം നേടാന്‍ ഇതു സഹായിക്കും. ആരോഗ്യത്തില്‍ നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടേയും കുടുംബത്തിന്‍റേയും ഭാവിയിലാണ് നിക്ഷേപം നടത്തുന്നത്.

ആശുപത്രിയിലെ ചികില്‍സയ്ക്കും അപ്പുറത്തേക്കു പരിരക്ഷയോകുന്നതാണ് ആധുനിക ആരോഗ്യ ഇന്‍ഷുറന്‍സ്. ആശുപത്രിയില്‍ കിടത്താതെയുള്ള ഒപിഡി കണ്‍സള്‍ട്ടേഷനുകള്‍, ടെലിമെഡിസിനുകള്‍, പ്രതിരോധ പരിശോധനകള്‍, ക്ഷേമ പരിപാടികള്‍ തുടങ്ങിയവയെല്ലാം ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസവ പരിചരണം, മാനസിക ആരോഗ്യ പിന്തുണ, റിഹാബിലിറ്റേഷന്‍ തെറാപി, സമഗ്ര പരിചരണം തുടങ്ങിയവയെല്ലാം ഇപ്പോള്‍ പോളിസികളില്‍ ഉള്‍പ്പെടുന്നുണ്ട്.


Image Credit: andresr /Istockphoto.com
Image Credit: andresr /Istockphoto.com

പ്രമേഹവും സമ്മര്‍ദ്ദവും ഹൃദയ രോഗങ്ങളും കാന്‍സറും പോലുള്ളവ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സാമ്പത്തിക പരിരക്ഷ എന്നത് ഏറെ നിര്‍ണായകമാണ്. പ്രത്യേക രോഗങ്ങള്‍ക്കായുള്ള പോളിസികള്‍, മാരക രോഗങ്ങള്‍ക്കായുള്ള റൈഡറുകള്‍ തുടങ്ങിയവ ദീര്‍ഘകാല സുരക്ഷ ഉറപ്പു നല്‍കുമ്പോള്‍ പ്രതിരോധ ആരോഗ്യ പരിചരണങ്ങള്‍ നേരത്തെ രോഗങ്ങള്‍ കണ്ടെത്താനും മെഡിക്കല്‍ ചെലവുകള്‍ കുറയ്ക്കാനും സഹായിക്കും.

അനിവാര്യമായ ആരോഗ്യ പരിചരണത്തിന് പരിരക്ഷ നല്‍കുന്നതോടൊപ്പം ആദായ നികുതി നിയമത്തിന്‍റെ 80ഡി വകുപ്പു പ്രകാരമുള്ള മികച്ച ആനുകൂല്യങ്ങളും ആരോഗ്യ ഇന്‍ഷുറന്‍സില്‍ ലഭ്യമാണ്. ആരോഗ്യ ഇന്‍ഷുറന്‍സിനായി അടക്കുന്ന പ്രീമിയം നികുതിയില്‍ നിന്നു കുറക്കുന്നത് സാമ്പത്തികമായി അതിനെ മികച്ച നിക്ഷേപമായി മാറ്റുകയും ചെയ്യുന്നു. 60 വയസിൽ താഴെയുള്ള വ്യക്തികള്‍ക്കു പ്രതിവര്‍ഷം 25,000 രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്‍റെ അടിസ്ഥാനത്തില്‍ കിഴിവു നേടാനാവും.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഈ പരിധി 50,000 രൂപയാണ്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നികുതിദായകര്‍ തങ്ങളുടെ ഇന്‍കം ടാക്സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ പുതിയതും പഴയതുമായ ആദായ നികുതി കണക്കു കൂട്ടലുകളില്‍ നിന്ന് തങ്ങള്‍ക്ക് അനുയോജ്യമായതു തെരഞ്ഞെടുക്കുന്നത് കൃത്യമായ കണക്കു കൂട്ടലുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് ചീഫ് പ്രൊഡക്ട് & മാര്‍ക്കറ്റിങ് ഓഫീസര്‍ സുബ്രഹ്മണ്യം ബ്രഹ്മജോസ്യുല പറഞ്ഞു. വരുമാനം,അതില്‍ നിന്നു നടത്താവുന്ന കുറവുകള്‍, സാമ്പത്തിക ലക്ഷ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ പരിഗണിക്കണം. 

health-insurance

പുതിയ നികുതി സമ്പ്രദായത്തില്‍ കുറഞ്ഞ നികുതി നിരക്കുകളും പരിമിതമായ ഇളവുകളുമാണുള്ളതെങ്കില്‍ പഴയ രീതിയില്‍ വ്യക്തികള്‍ക്ക് ഒഴിവുകളും ഇളവുകളും ലഭ്യമാണ്. അനുവദനീയമായ ചെലവുകള്‍ ഗണ്യമായ തോതിലുള്ളവര്‍ക്ക് പഴയ രീതിയാണ് അനുയോജ്യം. 

ആദായ നികുതി നിയമത്തിന്‍റെ 80ഡി വകുപ്പു പ്രകാരം ലഭിക്കുന്ന ഇളവ് ഇതില്‍ പ്രധാനമാണ്. നികുതി ദായകര്‍ക്ക് 25,000 രൂപ വരെ ഇത്തരത്തില്‍ ഇളവു നേടാം. മുതിര്‍ന്ന പൗരന്‍മാര്‍ക്കാണെങ്കില്‍ ഇത് 50,000 രൂപയാണ്. ഇതിനു പുറമെ പ്രതിരോധ ആരോഗ്യ പരിശോധനകള്‍ക്ക്5000 രൂപ വരേയും ഈ പരിധിക്കുള്ളില്‍ ഇളവു നേടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary:

Secure your health and save taxes! Health insurance in Kochi offers crucial protection and significant tax benefits under Section 80D. Learn how it's a smart investment for your family's future.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com