Activate your premium subscription today
തിരുവനന്തപുരം∙ മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതില്‍, സസ്പെന്‍ഷനിലായ വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കി സർക്കാരിന്റെ ചാര്‍ജ് മെമ്മോ. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഗോപാലകൃഷ്ണന് പൊലീസില്‍ പരാതി നല്കിയ കാര്യം ചാര്‍ജ് മെമ്മോയില്‍ ഇല്ല. മുസ്ലിം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയതും ഉള്‍പ്പെടുത്തിയിട്ടില്ല. പൊലീസിനു നല്കിയ സ്ക്രീന്‍ ഷോട്ടും റിപ്പോര്‍ട്ടും മെമ്മോയില്‍ ഇല്ല.
തിരുവനന്തപുരം∙ പല വകുപ്പുകളിലും ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ലെന്നു മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ ചൂണ്ടിക്കാട്ടി. വ്യവസായ ഡയറക്ടറായിരുന്ന കെ.ഗോപാലകൃഷ്ണനെ മതത്തിന്റെ പേരിൽ വാട്സാപ് ഗ്രൂപ്പ് സൃഷ്ടിച്ചതിന് സസ്പെൻഡ് ചെയ്തിരുന്നു. ധന അഡിഷനൽ ചീഫ് സെക്രട്ടറിയെ പരസ്യമായി വിമർശിച്ചതിന് കൃഷി സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തും സസ്പെൻഷനിലാണ്. ഇവർക്കു പകരം ആളെ നിയമിച്ചിട്ടില്ല.
ദീപാവലിയുടെ ഭാഗമായി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മതം തിരിച്ച് വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ. അദ്ദേഹത്തിനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശവും ലഭിച്ചിരിക്കുന്നു. സമൂഹ മാധ്യമത്തിലൂടെ, സഹപ്രവർത്തകരായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരെ കടുത്ത ഭാഷയിൽ വിമർശിച്ച മറ്റൊരു ഉദ്യോഗസ്ഥൻ. സമീപകാലത്ത് കേരളത്തിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായത് പ്രത്യക്ഷത്തിൽ ഭരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ വീഴ്ചകൾക്കല്ല, അവരുടെ സ്വകാര്യ സൈബറിടങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കുറിച്ച് അവമതിപ്പുണ്ടാക്കുമെന്ന വിലയിരുത്തലിലാണ്. ഇന്ന് ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിക്കാൻ ഭരണപരമായ ഇടപെടലുകളിലെ വീഴ്ചകൾ വേണ്ട എന്നാണ് ഇതു കാണിക്കുന്നത്. ഭരണയന്ത്രത്തെ ചലിപ്പിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ അതിന്റെ അപൂർവത കൊണ്ടാണ് വാർത്തയാകുന്നത്. വാട്സാപ് ഗ്രൂപ്പ് നിർമിച്ച് സസ്പെൻഷനിലായ കെ.ഗോപാലകൃഷ്ണനും മേലുദ്യോഗസ്ഥനെതിരെ പരസ്യവിമർശനം നടത്തിയ എൻ.പ്രശാന്തിനും ലഭിച്ച സസ്പെൻഷൻ വാർത്തയാകുമ്പോൾ കേരള ചരിത്രത്തിൽ വിവിധ കാലങ്ങളിൽ സസ്പെൻഷൻ ലഭിച്ച ഉദ്യോഗസ്ഥരുടെ കഥ രസകരമാണ്. സസ്പെൻഷൻ ലഭിച്ചവരിൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വരെയുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായി
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഭരണമേൽക്കുമ്പോൾ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ മൂക്കിനു താഴെ, സെക്രട്ടേറിയറ്റിൽ മാത്രം മൂന്നു ലക്ഷത്തിലേറെ ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നതു നിർവികാരമായല്ല കേരളം കേൾക്കുന്നത്.
തിരുവനന്തപുരം ∙ വേണ്ടത്ര ഐഎഎസ് ഉദ്യോഗസ്ഥരില്ലാത്തതിനാൽ സർക്കാരിന്റെ മിക്ക വകുപ്പുകളുടെയും പ്രവർത്തനം മന്ദഗതിയിൽ. വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്കു നാലും അഞ്ചും വകുപ്പുകളും അല്ലാത്തവർക്ക് കുറച്ചു വകുപ്പുകളും എന്നതാണു സ്ഥിതി. സുപ്രധാന വകുപ്പുകൾപോലും ശ്രദ്ധിക്കാനാകാതെ ഉദ്യോഗസ്ഥർ വലയുന്നു.
തിരുവനന്തപുരം∙ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ലെന്നും ബോധപൂർവം ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും എൻ.പ്രശാന്ത്. കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന പ്രശാന്തിനെ കഴിഞ്ഞ ദിവസം സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.
തിരുവനന്തപുരം ∙ തന്റെ വിശദീകരണം ചോദിക്കാതെയാണ് സർക്കാർ നടപടിയെടുത്തിരിക്കുന്നതെന്നു പ്രശാന്തിന്റെ പ്രതികരണം. ഫെയ്സ്ബുക് പോസ്റ്റുകളിൽ ചട്ടലംഘനമില്ലെന്ന് ആവർത്തിച്ച അദ്ദേഹം, സർക്കാരിനെ താൻ വിമർശിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ‘പ്രതികരിക്കാനുള്ള ഭരണപരമായ അവകാശം എനിക്കുണ്ട്. സർക്കാരിനെയും നയങ്ങളെയും വിമർശിക്കുന്നതിനാണു നിയന്ത്രണമുള്ളത്. പക്ഷേ, അതിനപ്പുറം എല്ലാവരെയും സുഖിപ്പിക്കണമെന്ന് നിയമത്തിൽ ഒരിടത്തും പറഞ്ഞിട്ടില്ല.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിനെയും ഭരണസംവിധാനത്തെയും പ്രതിസന്ധിയിലാക്കിയ 2 ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകി. അഡിഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകിന് എതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത്, മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ എന്നിവർക്കെതിരെയാണു വ്യത്യസ്ത റിപ്പോർട്ടുകളിലായി നടപടിക്കു ശുപാർശ ചെയ്തത്.
കൊച്ചി∙ ഐഎഎസുകാർക്കിടയിലും ആർഎസ്എസ് നുഴഞ്ഞുകയറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്തെ ഉദ്യോഗസ്ഥർ തമ്മിൽ കൂട്ടയടിയാണ് നടക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ തല്ലിൽ സർക്കാർ തീരുമാനം എടുക്കട്ടെ. മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേയെന്നും സതീശൻ ചോദിച്ചു.
ഐഎഎസ് തലപ്പത്തെ ചേരിപ്പോര് കൂടുതല്‍ രൂക്ഷമാകുന്നു. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിനെതിരെ തുറന്നടിച്ച് വീണ്ടും സമൂഹമാധ്യമത്തില്‍ എന്‍.പ്രശാന്ത് ഐഎഎസ്. ജയതിലകിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്. ജയതിലകിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് പ്രശാന്തിന്റെ മുന്നറിയിപ്പ്.
Results 1-10 of 27