Activate your premium subscription today
പെരിയ (കാസർകോട്) ∙ കേരള കേന്ദ്ര സർവകലാശാലയിൽ പിജി പ്രവേശനത്തിനുള്ള താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cukerala.ac.in. പരാതികൾ ഇന്നും നാളെയും admissions @cukerala.ac.in എന്ന ഇമെയിലിൽ അറിയിക്കാം. അന്തിമ ലിസ്റ്റ് മറ്റന്നാൾ പ്രസിദ്ധീകരിക്കും.
തളിപ്പറമ്പ്∙ കണ്ണൂരിൽവാട്ടർ തീം പാർക്കിൽവച്ച് യുവതിയെ ശല്യപ്പെടുത്തിയ കോളജ് അധ്യാപകൻ അറസ്റ്റിൽ. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രഫസർ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസിൽ ബി.ഇഫ്തിക്കർ അഹമ്മദ് (51) ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസാണ് ഇഫ്തിക്കറിനെ അറസ്റ്റ് ചെയ്തത്.
പെരിയ∙ കേരള കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹിന്ദി ഭാഷാ താരതമ്യ സാഹിത്യ വിഭാഗത്തിലെ ഗവേഷക വിദ്യാർഥിനി റൂബി പട്ടേൽ (27) ആണ് മരിച്ചത്. ഒഡിഷയിലെ ബർഗാർ ജില്ലയിലെ രുചിക സാലിഹെപലി സ്വദേശിനിയാണ്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്നു രാവിലെയോടെ
കേന്ദ്ര സർവകലാശാലകളിൽ ഉൾപ്പെടെ ബിരുദ പ്രവേശനത്തിനുള്ള സിയുഇടി–യുജി പരീക്ഷ ഈ വർഷം മുതൽ ഹൈബ്രിഡ് രീതിയിൽ. ഈ വർഷത്തെ പരീക്ഷയുടെ റജിസ്ട്രേഷൻ അടുത്തയാഴ്ച ആരംഭിക്കുമെന്നാണു വിവരം. ഒരു വിദ്യാർഥിക്കു തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാദിനങ്ങൾ കുറയ്ക്കാനും ഫലം
പെരിയ ∙ കേരള കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിനു യോഗ്യത നേടിയ ദലിത് വിദ്യാർഥിയുടെ പ്രവേശന നടപടികൾ വകുപ്പ് മേധാവിയും വൈസ് ചാൻസലർ ഇൻ ചാർജും മനപൂർവ്വം വൈകിപ്പിക്കുന്നതായി ആരോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സർവകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചു. ഇക്കണോമിക്സ് ഡിപ്പാർട്മെന്റിൽ
കൊച്ചി ∙ കാസർകോട്ടെ കേന്ദ്ര സർവകലാശാല ഡപ്യൂട്ടി റജിസ്ട്രാർ വി.എസ്.പ്രദീപിന്റെ നിയമനം ശരിവച്ചുള്ള സര്വകലാശാല ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രദീപിനെ ഡപ്യൂട്ടി റജിസ്ട്രാറായി
കാസർകോട്∙ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ കാസർകോട് കേന്ദ്ര സർവകലാശാലയിലെ പ്രഫസറെ സസ്പെൻഡ് ചെയ്തു. സോഷ്യൽ വർക്ക് വിഭാഗത്തിലെ പ്രഫസർ എ.കെ.മോഹന് എതിരെയാണു നടപടി. മോഹന്റെ
കാസർകോട്∙ വിദ്യാർഥിനിയുടെ ലൈംഗികാതിക്രമ പരാതിയിൽ കാസർകോട് കേരള കേന്ദ്ര സർവകലാശാലയിലെ അധ്യാപകനെതിരെ കേസ്. ഇംഗ്ലിഷ് വിഭാഗം അധ്യാപകൻ ഡോ. ഇഫ്തിഖർ അഹമ്മദിനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് അധ്യാപകനെ നേരത്തെ സർവകലാശാലയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ന്യൂഡൽഹി ∙ കാസർകോട്ടെ കേന്ദ്ര സർവകലാശാലയ്ക്കു മഹാത്മ അയ്യങ്കാളിയുടെ പേരു നൽകണമെന്നു കോൺഗ്രസ് ചീഫ് വിപ് കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിൽ ആവശ്യപ്പെട്ടു. തെലങ്കാനയിൽ ഗോത്രവർഗ സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേന്ദ്രസർവകലാശാല ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. അയ്യങ്കാളിയുടെ പേരു നൽകുന്നതിലൂടെ ജനകീയ നവോത്ഥാന പ്രസ്ഥാനങ്ങളുടെ സംഭാവനകളെ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറാകണം.
കാസർകോട്∙ കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഇഫ്തിഖർ അഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി ഒരു കൂട്ടം വിദ്യാർഥിനികൾ. പരീക്ഷയ്ക്കിടെ തലകറങ്ങിയ വിദ്യാർഥിനിയോട് ഉൾപ്പെടെ ഇയാൾ ലൈംഗികാതിക്രമം കാട്ടിയതായാണ് പരാതി. ഈ വർഷം സെപ്റ്റംബറിൽ കോഴ്സിനു ചേർന്ന എംഎ ഇംഗ്ലിഷ് ഒന്നാം വർഷ
Results 1-10 of 27