Activate your premium subscription today
കോഴിക്കോട് ∙ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയിട്ടും പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കൊപ്പം കെഎസ്യു പ്രവർത്തകർ കോഴിക്കോട് റീജിയണല് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് (ആർഡിഡി) ഓഫീസ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
എസ്എസ്എൽസി മൂല്യനിർണയത്തിനു പോയ ഒരു അധ്യാപിക പറയുന്നു: ‘കറുപ്പ്, നീല, ചുവപ്പ് മഷിയുള്ള പേനകളുമായി വരണമെന്നാണ് സെന്ററിന്റെ ചുമതലയുള്ള ആൾ പറഞ്ഞത്. ഒന്നും എഴുതാത്ത പേപ്പറിൽ എന്തെങ്കിലുമൊക്കെ എഴുതിവച്ച് മാർക്ക് കൊടുക്കണം. കുട്ടികൾ എഴുതിയ മഷിക്കനുസരിച്ച് എഴുതാനാണ് നീല, കറുപ്പ് പേനകൾ. എന്നിട്ടു ചുവന്ന മഷികൊണ്ടു മാർക്കിടണം. ഒരു തൃപ്തിയും ഇല്ലാതെ, ആത്മനിന്ദയോടെയാണ് ഇതൊക്കെ ചെയ്യുന്നത്. എന്തെങ്കിലും പുറത്തുപറഞ്ഞാൽ പലവിധ പ്രതികാര നടപടികൾ വരും’. എസ് എസ്എൽസി പരീക്ഷയിൽ നല്ലൊരു ശതമാനം കുട്ടികളുടെ പ്രകടനം പരിതാപകരമാണ്. മൂല്യനിർണയം അതിലും പരിതാപകരമായതുകൊണ്ട് എല്ലാം ഭംഗിയായി പോകുന്നു!
തിരുവനന്തപുരം : കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിനി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://sslcexam.kerala.gov.in ൽ. ∙ എസ്എസ്എൽസി സേ പരീക്ഷ ഇന്നു മുതൽ ജൂൺ 4 വരെ നടക്കും. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ രാവിലെയും ഉച്ചയ്ക്കുമാണു പരീക്ഷകൾ. 46 പരീക്ഷാ
തിരുവനന്തപുരം∙ തുറന്ന മനസ്സോടെയും ഹൃദയത്തോടെയും കണ്ണും കാതും വിടർത്തി ചുറ്റുമുള്ള കാര്യങ്ങൾ പഠിക്കുകയും മനസ്സിലാക്കുകയും അവ ആസ്വദിക്കുകയുമാണു പഠനകാലത്തു ചെയ്യേണ്ടതെന്നു ചീഫ് സെക്രട്ടറി ഡോ.വി.വേണു പറഞ്ഞു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജില്ലയിലെ വിദ്യാർഥികൾക്കുള്ള മലയാള
കൊല്ലം ∙ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രതിഭകൾക്ക് ആദരം. മലയാള മനോരമയും പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററും ചേർന്ന് രണ്ടായിരത്തിലധികം വിദ്യാർഥികൾക്കു മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ജില്ലാ കലക്ടർ എൻ.ദേവിദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ
തിരുവല്ല ∙ എസ്എസ്എൽസി പരീക്ഷ ഫലം വരുന്നതിനു മുൻപ് തിരുവല്ലയിൽ വിദ്യാർഥി നാടുവിട്ടു. എസ്എസ്എൽസി ഫലം വന്നപ്പോൾ കുട്ടിക്ക് ഒൻപത് എ പ്ലസും ഒരു എ ഗ്രേഡും. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കുട്ടി എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിരുന്നു. പിന്നീട് എങ്ങോട്ട് പോയി എന്നത് സംബന്ധിച്ച്
മണ്ണുത്തി ∙ ആ വീട്ടിൽ നിറയെ ഉള്ളതു ചിരികളാണ്. അമ്മൂമ്മച്ചിരികൾ, അച്ഛൻ ചിരി, അമ്മച്ചിരി..എല്ലാ ചിരികൾക്കും കൂടുതൽ മനോഹാരിത പകരാൻ നാലു ചിരികൾ വേറെയുമുണ്ട്. അവരാണ് അംബിക, ആരതി, ലക്ഷ്മി, പാർവതി എന്നിവർ. രണ്ടു വീടുകളിൽ കഴിയേണ്ട നാലു പെൺപൂവുകൾ. എല്ലാ ചിരികളെയും ഒരു തണലിൽ കാത്തുവയ്ക്കുകയാണ് സുരേഷും ഭാര്യ സുനന്ദയും. ആരതിക്കു പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചതോടെ ഇരട്ടി മധുരമുള്ള ചിരികളാണ് എല്ലാവരുടെ മുഖത്തും. മണ്ണുത്തി ചിറയ്ക്കു സമീപം യൂണിവേഴ്സിറ്റി
എരുമേലി ∙ മലയോര മേഖലയിലെ വിദ്യാലയങ്ങൾക്ക് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം. എസ്എസ്എൽസി പരീക്ഷയിൽ സ്കൂളുകൾക്ക് നൂറ് ശതമാനം വിജയമാണ്. 5 സ്കൂളുകളിൽ നിന്നായി 445 വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയിട്ടുള്ളത്.53 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഏറ്റവും
തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ ഒന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ വിജയ ശതമാനമാണ് ഇത്തവണത്തേത്. 80 ശതമാനത്തിൽ താഴെയാകുന്നത് ഒരു പതിറ്റാണ്ടിനു ശേഷവും. 2014ൽ ആണ് ഇതിനുമുൻപ് അവസാനമായി വിജയം 80 ശതമാനത്തിൽ താഴെയായത്; 79.39 ആയിരുന്നു അന്നത്തെ വിജയം. വിജയ ശതമാനത്തിൽ
പനമരം∙ ശരീരം പാതി തളർന്നിട്ടും എസ്എസ്എൽസി പരീക്ഷയിൽ ഒൻപത് എ പ്ലസ് നേടി പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അഷ്റിൻ ലിയാന. പനമരം പരക്കുനി കോന്തിയോടൻ വീട്ടിൽ അസീസ്, സക്കീന ദമ്പതികളുടെ മകൾ അഷ്റിൻ ലിയാനയുടെ വിജയം മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെയും കൂടി നേട്ടമാണ്. 2018ൽ
Results 1-10 of 225