ADVERTISEMENT

തിരുവല്ല ∙ എസ്എസ്എൽസി പരീക്ഷ ഫലം വരുന്നതിനു മുൻപ് തിരുവല്ലയിൽ വിദ്യാർഥി നാടുവിട്ടു. എസ്എസ്എൽസി ഫലം വന്നപ്പോൾ കുട്ടിക്ക് ഒൻപത് എ പ്ലസും ഒരു എ ഗ്രേഡും. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കുട്ടി എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിരുന്നു. പിന്നീട് എങ്ങോട്ട് പോയി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ചുമത്രയിൽ നിന്നു രണ്ടാഴ്ച മുൻപ് കാണാതായ കുട്ടിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാണ് വീട്ടുകാരുടെ ആവശ്യം. 

‌‌ഈ മാസം ഏഴിന് എസ്എസ്എൽസി പരീക്ഷ ഫലം അറിയുന്നതിന് തലേ ദിവസമാണ് ഷൈൻ ജയിംസ് (15) വീട് വിട്ട് ഇറങ്ങിയത്. ഞാൻ പോവുകയാണ് എന്നെ ആരും അന്വേഷിക്കരുത് എന്ന് കത്ത് കണ്ടെത്തിയിരുന്നു. മുത്തശ്ശി തിരുവല്ല നഗരസഭാ മുൻ കൗൺസിലർ പന്നിതടത്തിൽ കെ.കെ.സാറാമ്മയ്ക്ക് ഒപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു.

കുട്ടിയെ കാണാതായ ദിവസം തന്നെ പരാതി നൽകിയെങ്കിലും നാലാം ദിവസം മാത്രമാണ് പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതെന്നും സാറാമ്മ പറഞ്ഞു. കുട്ടി രണ്ട് കിലോമീറ്ററോളം നടന്ന് മല്ലപ്പള്ളി തിരുവല്ല റോഡിൽ എത്തി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇറങ്ങി. അവിടെ നിന്നു കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയെന്നും വിവരം ലഭിച്ചു. ബസിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

English Summary:

Outstanding SSLC Results Marred by Mystery: 15-Year-Old Prodigy Vanishes Before Exam Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com