Activate your premium subscription today
തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം പരീക്ഷാർഥികൾ ആവശ്യപ്പെട്ടാൽ മാർക്കുവിവരം വെളിപ്പെടുത്തുന്നതിന് അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. നേരത്തെ ഇത് മൂന്നു വർഷമായിരുന്നു. എസ്എസ്എൽസിക്കു ശേഷം സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടർ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികളിൽ നിന്നും വിവിധ സ്കോളർഷിപ്പുകൾക്കും തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കും മാർക്ക് വിവരം നേരിട്ട് നൽകുന്നതിനും നിരവധി അപേക്ഷകൾ വരുന്ന സാഹചര്യത്തിലാണ് സർക്കാർ നിബന്ധനകളിൽ ഇളവു വരുത്തിയത്.
തിരുവനന്തപുരം∙ എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാൻ വിദ്യാർഥികളെ അപമാനിച്ചെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും കെഎസ്യു. സജി ചെറിയാന് വിദ്യാർഥികളുടെ നിലവാരം അളക്കേണ്ടെന്നും കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
തിരുവല്ല∙ പഠന വഴിയിൽ ലക്ഷ്യബോധത്തോടെയും മികവോടെയും മുന്നേറാൻ മലയാള മനോരമ– പാലാ ബ്രില്യന്റ് മെറിറ്റ് മെഡൽ സമർപ്പണം.എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ– പ്ലസ് നേടിയ പത്തനംതിട്ട ജില്ലയിലെ ആയിരത്തോളം വിദ്യാർഥികളെയാണു മലയാള മനോരമയും പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററും ചേർന്ന് ഡോ.അലക്സാണ്ടർ
എസ്എസ്എൽസി മൂല്യനിർണയത്തിനു പോയ ഒരു അധ്യാപിക പറയുന്നു: ‘കറുപ്പ്, നീല, ചുവപ്പ് മഷിയുള്ള പേനകളുമായി വരണമെന്നാണ് സെന്ററിന്റെ ചുമതലയുള്ള ആൾ പറഞ്ഞത്. ഒന്നും എഴുതാത്ത പേപ്പറിൽ എന്തെങ്കിലുമൊക്കെ എഴുതിവച്ച് മാർക്ക് കൊടുക്കണം. കുട്ടികൾ എഴുതിയ മഷിക്കനുസരിച്ച് എഴുതാനാണ് നീല, കറുപ്പ് പേനകൾ. എന്നിട്ടു ചുവന്ന മഷികൊണ്ടു മാർക്കിടണം. ഒരു തൃപ്തിയും ഇല്ലാതെ, ആത്മനിന്ദയോടെയാണ് ഇതൊക്കെ ചെയ്യുന്നത്. എന്തെങ്കിലും പുറത്തുപറഞ്ഞാൽ പലവിധ പ്രതികാര നടപടികൾ വരും’. എസ് എസ്എൽസി പരീക്ഷയിൽ നല്ലൊരു ശതമാനം കുട്ടികളുടെ പ്രകടനം പരിതാപകരമാണ്. മൂല്യനിർണയം അതിലും പരിതാപകരമായതുകൊണ്ട് എല്ലാം ഭംഗിയായി പോകുന്നു!
മസ്കത്ത് ∙ സി ബി എസ് ഇ പത്താം തരം പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ മലയാളം രണ്ടാം ഭാഷയായി പരീക്ഷയെഴുതിയ മബേല ഇന്ത്യൻ സ്കൂളിലെ 109 വിദ്യാർഥികളും മികച്ച വിജയം കരസ്ഥമാക്കി. ഒമ്പത് വിദ്യാർഥികൾ നൂറിൽ നൂറും മാർക്കു സ്വന്തമാക്കി ഉജ്ജ്വല വിജയം കരസ്ഥമാക്കി. 15 വിദ്യാർഥികൾ 99 മാർക്കും ആറു വിദ്യാർഥികൾ 98
മണ്ണുത്തി ∙ ആ വീട്ടിൽ നിറയെ ഉള്ളതു ചിരികളാണ്. അമ്മൂമ്മച്ചിരികൾ, അച്ഛൻ ചിരി, അമ്മച്ചിരി..എല്ലാ ചിരികൾക്കും കൂടുതൽ മനോഹാരിത പകരാൻ നാലു ചിരികൾ വേറെയുമുണ്ട്. അവരാണ് അംബിക, ആരതി, ലക്ഷ്മി, പാർവതി എന്നിവർ. രണ്ടു വീടുകളിൽ കഴിയേണ്ട നാലു പെൺപൂവുകൾ. എല്ലാ ചിരികളെയും ഒരു തണലിൽ കാത്തുവയ്ക്കുകയാണ് സുരേഷും ഭാര്യ സുനന്ദയും. ആരതിക്കു പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചതോടെ ഇരട്ടി മധുരമുള്ള ചിരികളാണ് എല്ലാവരുടെ മുഖത്തും. മണ്ണുത്തി ചിറയ്ക്കു സമീപം യൂണിവേഴ്സിറ്റി
നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. പക്ഷേ, നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാടുപേർക്കു യെസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം.’പിൽക്കാലത്തു പലർക്കും പ്രചോദനമേകിയ ‘ട്രാഫിക്’ സിനിമയിലെ ഈ ഡയലോഗ് ഇവിടെ സൂചിപ്പിക്കാൻ കാരണം എസ്എസ്എൽസി പരീക്ഷയിൽ ജയിക്കാൻ എഴുത്തുപരീക്ഷയിൽത്തന്നെ 30% മാർക്ക് നിർബന്ധമാക്കുമെന്ന വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ പ്രഖ്യാപനമാണ്. കേരള സാഹചര്യത്തിൽ ഒരു വലിയ ‘യെസ്’ ആണത്. വളരെ സെൻസിറ്റീവായ വിഷയത്തിൽ ഇടപെടാനുള്ള ധൈര്യമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
എരുമേലി ∙ മലയോര മേഖലയിലെ വിദ്യാലയങ്ങൾക്ക് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം. എസ്എസ്എൽസി പരീക്ഷയിൽ സ്കൂളുകൾക്ക് നൂറ് ശതമാനം വിജയമാണ്. 5 സ്കൂളുകളിൽ നിന്നായി 445 വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയിട്ടുള്ളത്.53 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഏറ്റവും
അബുദാബി ∙ എസ്എസ്എസി, ഹയർ സെക്കൻഡറി പരീക്ഷാ ഫലം പുറത്തുവന്നതോടെ ഗൾഫ് സ്കൂളുകളിലെ വിജയശതമാനം കുറയുന്നതിൽ ആശങ്ക ഉയരുന്നു. ഹയർ സെക്കൻഡറിയിൽ 5 വർഷത്തിനിടെ 100% വിജയം നേടുന്ന സ്കൂളുകളുടെ എണ്ണത്തിലും കുറവ്. ഹയർ സെക്കൻഡറി 2021ൽ 8 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 460 പേരിൽ 431 പേർ വിജയിച്ചു. വിജയം 93.69%.
പനമരം∙ ശരീരം പാതി തളർന്നിട്ടും എസ്എസ്എൽസി പരീക്ഷയിൽ ഒൻപത് എ പ്ലസ് നേടി പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അഷ്റിൻ ലിയാന. പനമരം പരക്കുനി കോന്തിയോടൻ വീട്ടിൽ അസീസ്, സക്കീന ദമ്പതികളുടെ മകൾ അഷ്റിൻ ലിയാനയുടെ വിജയം മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെയും കൂടി നേട്ടമാണ്. 2018ൽ
Results 1-10 of 152