ADVERTISEMENT

മസ്‌കത്ത് ∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ മലയാളം രണ്ടാം ഭാഷയായി പരീക്ഷയെഴുതിയ മബേല ഇന്ത്യൻ സ്‌കൂളിലെ 109 വിദ്യാർഥികളും മികച്ച വിജയം കരസ്ഥമാക്കി. ഒമ്പത് വിദ്യാർഥികൾ നൂറിൽ നൂറും സ്വന്തമാക്കി ഉജ്ജ്വല വിജയം കരസ്ഥമാക്കി. 15 വിദ്യാർഥികൾ 99 മാർക്കും ആറു വിദ്യാർഥികൾ 98 മാർക്കും ഒമ്പത് വിദ്യാർഥികൾ 97 മാർക്കും നേടി വിജയത്തിളക്കത്തിന് മാറ്റു കൂട്ടി. 38 വിദ്യാർഥികൾ 85നും 96നും ഇടയ്ക്കും മാർക്കും നേടി.   

mabela-indian-school-5

പ്രവാസ ലോകത്തെ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം സിബിഎസ്ഇ പരീക്ഷയിൽ മലയാളത്തിൽ നൂറിൽ നൂറും നേടുക എന്നത് ഏറെ പ്രയാസകരമായിരുന്നു. കഴിഞ്ഞവർഷവും ഒമ്പത് വിദ്യാർഥികൾ നൂറിൽ നൂറു മാർക്ക് നേടിയിരുന്നു. ഈ വർഷവും മികച്ചനേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് മലയാളം അധ്യാപകനും വകുപ്പു മേധാവിയുമായ സി. പി. സുധീർ അഭിപ്രായപ്പെട്ടു.

mabela-indian-school-3

ഉന്നത വിജയം കരസ്ഥമാക്കി മബേല സ്‌കൂളിന്റെ അഭിമാനതാരങ്ങളായ വിദ്യാർഥികളെയും അവരെ നേട്ടത്തിനു പ്രാപ്തരാക്കിയ മലയാളം അധ്യാപകരെയും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷമീം ഹുസൈൻ, സ്‌കൂൾ പ്രിൻസിപ്പൽ പി. പർവീൺ കുമാർ, വൈസ് പ്രിൻസിപ്പൽ സവിത സലൂജ, അസി. വൈസ് പ്രിൻസിപ്പൽ സുരേഷ് എം എസ്, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ അഭിനന്ദിച്ചു.

നൂറിൽ നൂറുമാർക്ക്‌ മാർക് നേടിയവർ:
അഭിഷേക് ദീപക്, ആത്മജ അരുൺ, ഗ്രീഷ്മ ഗിരീഷ്, മരിയ പിന്റോ, പാർഥീവ് രവീന്ദ്രൻ, കൃപ എൽസ വിനു, ഫാത്തിമ സന, മെർലിൻ മരിയ പ്രദീപ്, ശ്രാവണ എസ് നായർ.

English Summary:

Mabela Indian School students achieved excellent results in CBSE 10th Class exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com