വിസ്തൃതിയിൽ മൂന്നാമതും ജനസംഖ്യയിൽ രണ്ടാമതുമാണ് മഹാരാഷ്ട്ര സംസ്ഥാനം. 48 മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയിൽ നിന്നുള്ള ജനവിധി ബിജെപിക്കും കോൺഗ്രസിനും ഏറെ നിർണായകമാണ്. എൻസിപിയുടെയും ശിവസേനയുടെയും പിളർപ്പിനുശേഷമുള്ള ആദ്യത്തെ വലിയ അഗ്നിപരീക്ഷയാണ് ഇത്തവണത്തേത്. അഞ്ചു ഘട്ടങ്ങളായാണ് ഇത്തവണ വോട്ടെടുപ്പ് നടന്നത്.