വയനാട് ജില്ലയിലെ മൂന്നും കോഴിക്കോട് ജില്ലയിലെ ഒന്നും മലപ്പുറം ജില്ലയിലെ മൂന്നും നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് വയനാട് ലോക്സഭാ മണ്ഡലത്തിലുള്ളത്. 2024 നവംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി (യുഡിഎഫ്) 410931 വോട്ടുകൾക്ക് വിജയിച്ചു. സത്യൻ മൊകേരി (എൽഡിഎഫ്), നവ്യ ഹരിദാസ് (എൻഡിഎ) എന്നിവരായിരുന്നു മറ്റു മുന്നണികളുടെ സ്ഥാനാർഥികൾ.