Activate your premium subscription today
ഒരേ ദിവസം സുപ്രീം കോടതിയിൽനിന്നുണ്ടായ രണ്ടു സുപ്രധാന ഇടപെടലുകൾ മതനിരപേക്ഷതയ്ക്കും മൗലികാവകാശങ്ങൾക്കുമുള്ള അഭിവാദ്യങ്ങളായി മാറുന്നു; രാജ്യത്തെ പരമോന്നത നീതിപീഠം ജനങ്ങൾക്കൊപ്പമെന്നും ജനാധിപത്യവും ഭരണഘടനയും അവയുടെ അടിസ്ഥാനമൂല്യങ്ങളും സംരക്ഷിക്കാൻ മുന്നിൽനിൽക്കുന്നുവെന്നുമുള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.
കൊച്ചി ∙ മാധ്യമസ്വാതന്ത്ര്യമില്ലെങ്കിൽ ജനാധിപത്യമില്ലെന്നു ഹൈക്കോടതി. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനത്തിലേക്കും സ്വാതന്ത്ര്യത്തിന്റെ തന്നെ നിഷേധത്തിലേക്കും നയിക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.
ന്യൂഡൽഹി ∙ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രക്രിയ വിജയകരമായി പൂർത്തിയായതിലും പുതിയ സർക്കാരിന്റെ സ്ഥാനാരോഹണത്തിലും ആശംസകളുമായി ലോകനേതാക്കൾ. പൊതുതിരഞ്ഞെടുപ്പിൽ 64.2 കോടി പേർ സമ്മതിദാനാവകാശം നിർവഹിച്ചതായാണ് കണക്കുകൾ. ഏപ്രിൽ 19 മുതൽ ഏഴു ഘട്ടങ്ങളിലായി നടന്ന
നിർണായക ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കുന്നതു ജനാധിപത്യ വിരുദ്ധമെന്നു മാത്രമല്ല, നിയമനിർമാണ സഭയുടെ അന്തസ്സത്തയെത്തന്നെ ചോദ്യം ചെയ്യുന്നതുമാണ്. നിയമനിർമാണത്തിൽ പാലിക്കപ്പെടേണ്ട ഉയർന്ന നിലവാരം ഉറപ്പാക്കേണ്ടതു സഭാംഗങ്ങളെ തിരഞ്ഞെടുക്കുന്ന പൗരജനത്തിന്റെ അവകാശംതന്നെ. എന്നാൽ, വിയോജനസ്വരങ്ങൾക്ക് ഇടംകൊടുക്കാതെയും ചർച്ചയില്ലാതെയും അപ്പം ചുടുംപോലെ ബിൽ പാസാക്കിയെടുക്കുമ്പോൾ നമ്മുടെ ജനാധിപത്യമാണു ലജ്ജിക്കുന്നത്; പരാജയപ്പെടുന്നതു നമ്മുടെ ഭരണഘടനയും.
കുറുവടിയെടുത്തു തെരുവിലേക്കിറങ്ങിയ ഒരു പ്രധാനമന്ത്രിയിൽനിന്നാണ് ഈ ജനാധിപത്യരാഷ്ട്രത്തിന്റെ ആരംഭം. വിഭജനത്തിനുശേഷമുള്ള വർഗീയകലാപങ്ങളുടെ കാലം. പാക്കിസ്ഥാനി മുസ്ലിംകളുടെ ആക്രമണത്തിൽ എല്ലാം നഷ്ടപ്പെട്ടു ഡൽഹിയിലെത്തിയ പഞ്ചാബിലെയും സിന്ധിലെയും ഹിന്ദുക്കൾക്കു ടെന്റ് കെട്ടി താമസിക്കാൻ ഔദ്യോഗിക വസതിയിലെ മുറ്റവും പുൽത്തകിടിയും വിട്ടുനൽകി ആ പ്രധാനമന്ത്രി. യോർക് റോഡിലെ അദ്ദേഹത്തിന്റെ ഔദ്യോഗികവസതി അഭയാർഥിക്യാംപായി മാറി. എല്ലാ ദിവസവും അദ്ദേഹം അവരുടെ ആവലാതികൾ കേട്ടു. ആ അഭയാർഥികളിൽ രണ്ടുപേർ (വിമല സിന്ധിയും മോഹനും) അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളായി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ പഞ്ചാബിഹിന്ദുക്കളുടെ കൂട്ടക്കുരുതിക്ക്...
തദ്ദേശസ്ഥാപനങ്ങൾ മുതൽ പാർലമെന്റ് വരെ വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ പല കാരണങ്ങൾ കൊണ്ടു കൂറുമാറുന്നതു ജനാധിപത്യസംവിധാനത്തെ നോക്കുകുത്തിയാക്കുന്നുവെന്നു മാത്രമല്ല, രാഷ്ട്രീയത്തിന് ഉണ്ടാകണമെന്നു നാം സങ്കൽപിച്ചുപോരുന്ന മൂല്യബോധത്തെത്തന്നെ ചോദ്യം ചെയ്യുന്നുമുണ്ട്. ഈ അപഹാസ്യ നാടകത്തിന്റെ ആമുഖംതന്നെയെന്നു വിളിക്കാവുന്നവിധത്തിൽ, സ്ഥാനാർഥികളുടെ അവസാനനിമിഷ കൂറുമാറ്റമാണു നാം ഇപ്പോൾ കാണുന്നത്. നിർണായകമായൊരു പൊതുതിരഞ്ഞെടുപ്പിലേക്കു പ്രവേശിച്ച രാജ്യത്തിന് ഇത്തരം രാഷ്ട്രീയക്കാർ നൽകുന്ന സന്ദേശം നിരാശാഭരിതമാണെന്നു മാത്രമല്ല, ആപൽക്കരംകൂടിയാണ്.
കള്ളവോട്ടിലൂടെയും അനധികൃത ഇടപെടലുകളിലൂടെയും തപാൽവോട്ടിലെ ക്രമക്കേടുകളിലൂടെയുമൊക്കെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരായ ജാഗ്രതയിലാണ് ജനാധിപത്യത്തിന്റെ നിലനിൽപുതന്നെ. നിർണായകമായ ഈ പൊതുതിരഞ്ഞെടുപ്പു വേളയിൽ ജനാധിപത്യസംവിധാനത്തിന് ഒരുതരത്തിലും ഭംഗം വന്നുകൂടെന്ന് ഉറപ്പാക്കേണ്ടതു തിരഞ്ഞെടുപ്പു സംവിധാനങ്ങളുടെ മാത്രമല്ല, ഓരോ വോട്ടറുടെയുംകൂടി ആവശ്യമാകുന്നു.
അടുത്തുവരുന്ന തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിപ്രധാന സംഭവവികാസമാണ്. സ്വതന്ത്രഇന്ത്യ അതിന്റെ ചരിത്രത്തിൽ ഇത്രമാത്രം ജീവന്മരണ പ്രാധാന്യമുള്ള ഒരു തിരഞ്ഞെടുപ്പു നേരിട്ടിട്ടില്ല. പാർട്ടികൾ വഴിയാണ് നാം വോട്ടു രേഖപ്പെടുത്തുന്നതെങ്കിലും ഈ തിരഞ്ഞെടുപ്പിൽ അവയുടെ ഊതിവീർപ്പിച്ച സ്വരൂപങ്ങൾ അപ്രസക്തമാകുകയാണ്. നമ്മുടെ വോട്ട് പാർട്ടികൾക്കു വേണ്ടിയല്ല, അവയുടെ പാഴ്വാക്കുകൾ നിറഞ്ഞ പ്രത്യയശാസ്ത്രങ്ങൾക്കു വേണ്ടിയുമല്ല, ഇന്ത്യയ്ക്കു വേണ്ടിയാണ്. നാം സ്നേഹിക്കുകയും ജാതിമതഭാഷാഭേദമെന്യേ നമ്മുടേതെന്ന് അഭിമാനിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ നിലനിൽപിനുവേണ്ടി. ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യ തേടുന്നത് തുടർച്ച മാത്രമാണ്: ജനാധിപത്യ ഇന്ത്യയുടെ തുടർച്ച; ബഹുസ്വര ഇന്ത്യയുടെ തുടർച്ച; മതനിരപേക്ഷ ഇന്ത്യയുടെ തുടർച്ച.
അമേരിക്കയിൽ വാഷിങ്ടൻ ഡിസിയിൽ പ്രവർത്തിക്കുന്ന ‘ചിന്താകേന്ദ്ര’മാണ് (think-tank) പ്യൂ റിസർച് സെന്റർ (Pew Research Centre). നിഷ്പക്ഷം എന്നാണ് അതു സ്വയം വിശേഷിപ്പിക്കുന്നത്. ലാഭത്തിനുവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമല്ല. സമൂഹങ്ങളെ പ്രബലമായി സ്വാധീനിക്കുന്ന പ്രതിഭാസങ്ങളെ (രാഷ്ട്രീയം, മതം, മാധ്യമങ്ങൾ, ശാസ്ത്ര–സാങ്കേതികവിദ്യ, കുടിയേറ്റം, വംശ–വർഗ മേഖലകളിലെ വ്യതിയാനങ്ങൾ തുടങ്ങിയവ) അഭിപ്രായ ശേഖരണത്തിലൂടെ അളക്കുകയും പഠിക്കുകയുമാണ് പ്യൂ ചെയ്യുന്നത്. പ്യൂവിന്റെ സർവേഫലങ്ങൾക്ക് ആഗോളമായി വിശ്വാസ്യത കൽപിക്കപ്പെടുന്നുണ്ട്. ഒരു അഭിപ്രായ സർവേയ്ക്കും പൂർണസത്യത്തിൽ എത്തിച്ചേരാൻ കഴിയില്ലെന്നതു വാസ്തവമാണെങ്കിലും അവ തീർച്ചയായും ഉപകരിക്കുന്ന കൈചൂണ്ടികളാണ്. വളച്ചൊടിച്ച അഭിപ്രായ സർവേകൾ ഉപയോഗിച്ചു ചിലർ സമൂഹത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നുവെന്നതും കുപ്രസിദ്ധമാണ്...
കൊൽക്കത്തയ്ക്കടുത്തുള്ള ഗ്രാമത്തിൽനിന്നുവന്ന് ഡൽഹിയിൽ വീട്ടുജോലി ചെയ്തുജീവിക്കുന്ന റീന എന്ന സ്ത്രീയുടെ കാര്യമെടുക്കാം. അതിഥിത്തൊഴിലാളി എന്നതിനെക്കാൾ, ഇന്ത്യൻ ജനാധിപത്യത്തിൽ തീവ്രമായി വിശ്വസിക്കുന്നവരുടെ പ്രതിനിധിയെന്നതാവും റീനയ്ക്കു ചേരുന്ന വിശേഷണം. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മാത്രമല്ല, പഞ്ചായത്തു തിരഞ്ഞെടുപ്പിലും വോട്ടു ചെയ്യാൻ റീന ബംഗാളിലേക്കു പോകും; സ്വന്തം പണംകൊണ്ടു ട്രെയിൻ ടിക്കറ്റെടുത്ത്. നമ്മുടെ പങ്കാളിത്ത ജനാധിപത്യത്തിൽ ജനത്തിന്റെ പങ്ക് തിരഞ്ഞെടുപ്പിൽ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നുവെന്നത് ഉദാഹരണങ്ങളുടെ സഹായം വേണ്ടാത്ത വസ്തുതയാണ്. അത്രയുമെങ്കിലുമുണ്ടല്ലോ, അതുതന്നെ വലിയ കാര്യമെന്നാവാം റീന കരുതുന്നത്. ..
Results 1-10 of 19