Activate your premium subscription today
ഡാലസ് ∙ ഈ വർഷത്തെ എമ്മി പുരസ്കാര ജേതാവായ മാധ്യമ പ്രവർത്തകനും മലയാളിയുമായ ജോബിൻ പണിക്കരെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് കമ്മിറ്റി അനുമോദിച്ചു.
ന്യുയോർക്ക് ∙ എബിസി ന്യൂസ് റിപ്പോർട്ടറും മലയാളിയുമായ ജോബിൻ പണിക്കർക്ക് ഈ വർഷത്തെ 5 എമ്മി അവാർഡുകൾ. സ്പെഷൽ വാർത്താ വിഭാഗത്തിലാണ് 5 അവാർഡുകളും. കൊല്ലം കുണ്ടറ സ്വദേശിയായ ജോബിൻ പണിക്കർ ഇതിനോടകം 20 തവണ എമ്മി അവാർഡിന് അർഹനായിട്ടുണ്ട്. ടെലിവിഷൻ മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട അവാർഡുകളിൽ ഒന്നാണ് എമ്മി.
അവതാരകനും എമ്മി അവാർഡ് ജേതാവുമായ ചൗൻസി ഗ്ലോവർ (39) അന്തരിച്ചു. ഗ്ലോവറിന്റെ കുടുംബമാണ് മരണവിവരം അറിയിച്ചത്.
ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ പൂർണമായും മനസ്സിലാക്കാൻ പറ്റുന്നത് എപ്പോഴാണ്? തീർച്ചയായും, അയാളായിത്തീരുമ്പോൾ മാത്രമായിരിക്കും അത് സാധ്യമാവുക. മറ്റൊരാളുടെ ‘ചെരുപ്പിൽകയറി’ നോക്കിയാൽ പോലും അയാളുടെ തലച്ചോറിൽ നിന്നു നോക്കുന്ന വ്യക്തത കിട്ടില്ല. അവിടെ അത്രകാലവും നമ്മെ മുന്നോട്ടു കൊണ്ടുപോയ ഈഗോ അതിന്റെ സ്വഭാവം തന്നെ മാറ്റിക്കളയും. ഒരു ത്രില്ലിങ് കാർ ചേസിൽ തുടങ്ങി, ഡ്രാമയുടെ സൗന്ദര്യമാവാഹിച്ച് കടന്നു പോകുന്ന ബീഫ് എന്ന ചിത്രം ഒരു തെറാപ്യൂട്ടിക്ക് അനുഭൂതിയാകുന്നത് അവിടെയാണ്.
Results 1-4