Activate your premium subscription today
തിരുവനന്തപുരം∙ നല്ല ഓര്‍മകള്‍ ബാക്കിയാക്കി നടന് പൂജപ്പുര രവി വിടവാങ്ങി. പൂജപ്പുര കൈലാസ് നഗറിലെ ലക്ഷ്മി പ്രഭ എന്ന വീട്ടിലും തൈക്കാട് ഭാരത് ഭവനിലും നൂറുകണക്കിനാളുകളുടെ ആദരമേറ്റുവാങ്ങിയായിരുന്നു ശാന്തികവാടത്തിലേയ്ക്കുള്ള യാത്ര. ഞായറാഴ്ച മറയൂരില്‍ മകള്‍ ലക്ഷ്മിയുടെ വീട്ടിലായിരുന്നു എണ്‍പത്തിയാറുകാരനായ പൂജപ്പുര രവിയുടെ അന്ത്യം.
തിരുവനന്തപുരം ∙ പേരിനു കൂട്ടായ പൂജപ്പുരയിൽ നിന്നു രവി ഇന്നു പടിയിറങ്ങും. ചിരിയുടെ നല്ലോർമകൾ മലയാളത്തിനു സമ്മാനിച്ച പൂജപ്പുര രവിക്കു മലയാളം വിട ചൊല്ലും. മറയൂരിൽ നിന്നു പൂജപ്പുര ചെങ്കള്ളൂരിലെ വസതിയായ ‘ലക്ഷ്മിപ്രിയ’യിൽ ഞായർ രാത്രിയാണു പൂജപ്പുര രവിയുടെ മൃതദേഹം എത്തിച്ചത്. തന്റെ പേരിനൊപ്പം ചേർത്ത്,
തിരുവനന്തപുരം∙ നാടകത്തിലും സിനിമയിലുമായി പരന്നുകിടക്കുന്ന കലാജീവിതം പൂജപ്പുര രവി തുടങ്ങിയത് ‘പട്ടം താണുപിള്ള’യിൽ നിന്ന്. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞപ്പോൾ, കമ്യൂണിസ്റ്റ് വിദ്യാർഥി സംഘടനയായിരുന്ന സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവർത്തകനായിരുന്നു രവി. അക്കാലത്ത് ആലപ്പുഴ രാജൻ ഇഎംഎസ് സർക്കാരിനെതിരെ ‘ഭഗവാൻ
മലയാള സിനിമയുടെ വഴിമാറ്റത്തിനൊപ്പം സഞ്ചരിച്ച നടനാണ് രവീന്ദ്രന് നായരെന്ന പൂജപ്പുര രവി. 1962 ൽ ‘വേലുത്തമ്പി ദളവ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ജഗതി എൻ. കെ. ആചാരിയുടെ കലാനിലയത്തിലെ സ്ഥിരം സാന്നിധ്യമായി. അവിടെ വച്ചാണ് രവീന്ദ്രൻ, പൂജപ്പുര രവിയാകുന്നത്. കലാനിലയം കൃഷ്ണൻ
പൂജപ്പുരയുടെ വലിയ ആൾവിലാസമായിരുന്ന പൂജപ്പുര രവി ഇനി ഓർമ. ജീവിതം ശതാഭിഷേക നിറവിലേക്ക് അടുത്തപ്പോൾ അക്കാലമത്രയും ജീവിച്ച പൂജപ്പുരയോടും അനന്തപുരിയോടും വിടപറഞ്ഞ് മകളുടെ അടുത്തേക്ക് കഴിഞ്ഞ വർഷം ഈ അഭിനയ കാരണവർ ചേക്കേറിയിരുന്നു. മൂന്നാർ മറയൂരിൽ മകൾ ലക്ഷ്മിയുടെ കുടുംബത്തിനൊപ്പം കഴിയാനാണ് അദ്ദേഹം താമസം
തൊടുപുഴ ∙ ചലച്ചിത്ര നടൻ പൂജപ്പുര രവി (രവീന്ദ്രൻ നായർ–84) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിലായിരുന്നു. ഇന്നു രാവിലെ 11.30നു ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേയ്ക്കു
Results 1-6