Activate your premium subscription today
കൊച്ചി ∙ വയനാട് ദുരിതബാധിതരെ സഹായിക്കാൻ വിവിധ സംഘടനകൾ ഫണ്ട് പിരിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനും ചലച്ചിത്ര നടനുമായ സി.ഷുക്കൂറാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. ഹർജി വെള്ളിയാഴ്ച (ഓഗസ്റ്റ് 9) പരിഗണിക്കും. ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനും
കൊച്ചി∙ മാധ്യമപ്രവർത്തകയോടുള്ള സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിൽ പ്രതികരണവുമായി നടനും അഭിഭാഷകനുമായ അഡ്വ. സി. ഷുക്കൂർ. ഒരു സ്ത്രീ അനിഷ്ടം പ്രകടിപ്പിച്ചിട്ടും ശരീരത്തിൽ സ്പർശിക്കുന്നത് കുറ്റകൃത്യമാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി
കാസർകോട് ∙ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിപ്പട്ടികയിലുള്ള കളനാട് സ്വദേശിയുടെ ഹർജിയിൽ മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി.ഷുക്കൂർ ഉൾപ്പെടെ 4 പേർക്കെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തു. ഫാഷൻ ഗോൾഡ് മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾ, അഞ്ചരപ്പാട്ടിൽ ഹിഷാം, സി.ഷുക്കൂർ, ഫാഷൻ ഗോൾഡ് സെക്രട്ടറി
അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ, തൊപ്പിമാരിൽ നിന്ന് മക്കളെ കാക്കണേ: ഷുക്കൂർ വക്കീൽ ‘തൊപ്പി’ എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദ് സമൂഹ മാധ്യമത്തിലെ മിന്നും താരമാണ്. മലപ്പുറത്തെ ഒരുപരിപാടിയിൽ പങ്കുടുത്ത തൊപ്പിയെ കാണാനെത്തിയത് വനലിയ ജനക്കൂട്ടമാണ്. കുട്ടികളാണ് തൊപ്പിയുടെ ആരാധകർ.
കാസർകോട്∙ അഭിഭാഷകനും നടനുമായ സി.ഷുക്കൂറിന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. പെൺമക്കൾക്ക് സ്വത്തവകാശം
കാഞ്ഞങ്ങാട്∙ അഭിഭാഷകനും നടനുമായ സി.ഷുക്കൂറും ഭാര്യ എംജി സർവകലാശാല മുൻ പ്രൊ വിസിയും കണ്ണൂർ സർവകലാശാല നിയമവിഭാഗം മേധാവിയുമായ ഷീന ഷുക്കൂറും വീണ്ടും വിവാഹിതരായി. വനിതാദിനത്തിൽ മക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 1994 ഒക്ടോബറിൽ മതപരമായി വിവാഹിതരായ ഇരുവരും 28 വർഷത്തിനു ശേഷം
കാഞ്ഞങ്ങാട്∙ അഭിഭാഷകനും നടനുമായ സി.ഷുക്കൂറും ഭാര്യ എംജി സർവകലാശാല മുൻ പ്രൊ വിസിയും കണ്ണൂർ സർവകലാശാലാ നിയമവിഭാഗം മേധാവിയുമായ ഷീന ഷുക്കൂറും വീണ്ടും വിവാഹിതരായി. വനിതാദിനത്തിൽ മക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 1994 ഒക്ടോബറിൽ മതപരമായി വിവാഹിതരായ ഇരുവരും 28 വർഷത്തിനു ശേഷം ഇന്നലെ ഹൊസ്ദുർഗ്
‘‘ഈ വിവാഹം രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ്’’– എംജി സർവകലാശാല മുൻ പ്രൊ-വൈസ്-ചാൻസലർ ഡോ. ഷീന ഷുക്കൂറിന്റേതാണ് ഈ വാക്കുകൾ. ഷുക്കൂറിനും ഷീനയ്ക്കും ഇതു രണ്ടാം വിവാഹം. 28 വർഷം മുൻപ് വിവാഹിതരായ സി.ഷുക്കൂറും ഷീനയും കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സബ് റജിസ്ട്രാർ ഓഫിസ് റജിസ്റ്റർ ബുക്കിൽ ഒപ്പിട്ട് ഒരിക്കൽ കൂടി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തിരിക്കുകയാണ്. ‘‘ഈ വിവാഹം രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ്. അല്ലാതെ സ്വത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല. ഞങ്ങളുടെ സഹോദരങ്ങൾ സ്വത്തു കൊണ്ടുപോകും എന്നതല്ല വിഷയം. അത്തരം ഒരു അവസ്ഥയേ ഇല്ല. പക്ഷേ ഇതിലൂടെ നൽകുന്ന സന്ദേശമാണ് പ്രസക്തം.’’–മഹാത്മാഗാന്ധി സർവകലാശാലാ മുൻ പ്രൊ–വൈസ്– ചാൻസലറും കണ്ണൂർ സർവകലാശാലാ നിയമ വകുപ്പ് മേധാവിയുമാണ് ഷീന ഷുക്കൂർ. ‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെ താരമായി മാറിയ അഡ്വ. സി.ഷുക്കൂർ കാസർകോട് ജില്ല മുൻ പബ്ലിക് പ്രോസിക്യൂട്ടറാണ്. 1984 ഒക്ടോബർ ആറിനായിരുന്നു ഷീനയുടെയും ഷുക്കൂറിന്റെയും മതാചാരപ്രകാരമുള്ള വിവാഹം. ഇപ്പോൾ ഈ ദമ്പതികളുടെ രണ്ടാം വിവാഹം സമൂഹത്തിന് നൽകുന്നത് ഒരു സന്ദേശമാണ്. നിയമം പഠിച്ച് നിയമ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ഇരുവരും. ഷുക്കുറിനും ഷീനയ്ക്കും 3 പെൺകുട്ടികളാണ്. മുസ്ലിം മതാചാരപ്രകാരം വിവാഹം കഴിച്ചതിനാൽ മരണശേഷം സ്വത്തു മുഴുവനും പെൺമക്കൾക്കു നൽകാനാകില്ല. ആൺമക്കളുണ്ടെങ്കിൽ മാത്രമേ ഇതുപ്രകാരം മുഴുവൻ സ്വത്തും കൈമാറാനാകൂ. പെൺമക്കളായതിനാൽ സ്വത്തിന്റെ 3ൽ 2 ഓഹരി മാത്രമാണ് മക്കൾക്ക് കിട്ടുക. ബാക്കി സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഈയൊരു പ്രതിസന്ധി ഒഴിവാക്കാനാണ് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വീണ്ടും വിവാഹം കഴിച്ചത്. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുക്കേണ്ടി വന്നത്? നിലവിലെ നിയമത്തിൽ അപര്യാപ്തതകളുണ്ടോ? സഹോദരങ്ങൾ സ്വത്തുകൊണ്ടു പോകുമെന്ന ഭയത്താലാണ് വീണ്ടും വിവാഹം ചെയ്യുന്നതെന്ന ആരോപണത്തെക്കുറിച്ച് എന്താണു പറയാനുള്ളത്? ഈ തീരുമാനത്തിനു നേരെ ഉയർന്ന വെല്ലുവിളികൾ എന്തെല്ലാമാണ്? ‘രണ്ടാം’ വിവാഹത്തിലേക്കു നയിച്ച സാഹചര്യങ്ങളെപ്പറ്റി സംസാരിക്കുകയാണ് ഡോ. ഷീന ഷുക്കൂർ.
Results 1-8