Activate your premium subscription today
തുടർച്ചയായി അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് ബോബി ചെമ്മണ്ണൂരിനെതിര പരാതി നൽകിയ നടി ഹണി റോസിനെ വിമർശിച്ച് നടിയും അവതാരകയുമായ ഫറ ഷിബില. സൈബർ ബുള്ളീയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെങ്കിലും ഹണി റോസിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്ന് ഫറ ഷിബില വ്യക്തമാക്കി.
കക്ഷി അമ്മിണി പിള്ള എന്ന സിനിമയിലെ കാന്തി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് ഫറ ഷിബ്ലി. ബോഡി പോസിറ്റിവിറ്റിയെ സംബന്ധിച്ച് നിരന്തരം സംസാരിക്കുന്ന വ്യക്തി കൂടിയാണ് നടി. സമൂഹത്തിലെ ട്രെൻഡ് മാറിയെന്നും, ഇന്ന് സ്വന്തം ശരീരം മാർക്കറ്റ് ചെയ്യുകയാണ് പലരുമെന്നും ഫറ പറയുന്നു.
Results 1-2