Activate your premium subscription today
ഓണമുണ്ണാൻ പണമില്ലാതെ നടൻ കൃഷ്ണപ്രസാദ് ഉൾപ്പടെയുള്ള കർഷകർ ഉപവാസമിരിക്കുന്നുവെന്ന ജയസൂര്യയുടെ പരാമർശം പൊട്ടിയ തിരക്കഥയായിരുന്നു എന്ന് പറഞ്ഞ കൃഷി മന്ത്രി പി. പ്രസാദിനു മറുപടിയുമായി നടൻ കൃഷ്ണപ്രസാദ്. ജയസൂര്യയുടേത് പൊട്ടിയ തിരക്കഥയെങ്കിൽ ഇപ്പോൾ കുട്ടനാട്ടിൽ എൺപത്തിയെട്ട് വയസ്സായ കർഷകൻ ആത്മഹത്യ ചെയ്തത്
നാട്ടുകാരെ പേരെടുത്തുവിളിച്ചു സംസാരിച്ച്, മുണ്ട് മാടിക്കുത്തി നാട്ടിടവഴിയിലും പാടവരമ്പിലും നടന്നു നീങ്ങുന്ന ഒരു പക്കാ നാടൻ കർഷകനാണ് ചങ്ങനാശേരിക്കാർക്കു കൃഷ്ണ പ്രസാദ്. കഴിഞ്ഞ പതിനാറു വർഷമായി കൃഷ്ണ പ്രസാദ് എന്ന കെ.പി ചേട്ടൻ ഇവിടെയുണ്ട്. നെൽക്കതിരുകൾക്കു കൂട്ടായി വെയിലുകൊണ്ടു നടന്നപ്പോൾ സിനിമയുടെ വെള്ളിവെളിച്ചം അൽപം അകന്നുമാറി. കൃഷിക്കാർക്കു വേണ്ടി സംസാരിക്കുന്നത് ജീവിത ലക്ഷ്യമാണെന്നാണ് കൃഷ്ണ പ്രസാദിന്റെ പക്ഷം. എന്നാൽ കൃഷിയിൽ വിവാദം നിഴൽ വീഴ്ത്തിയപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിലും അത് പ്രതിഫലിച്ചു.
Results 1-2