Activate your premium subscription today
തിരുവനന്തപുരം∙ മലയാളത്തിലെ ഓരോ സിനിമയ്ക്കും പ്രദർശനാനുമതി നൽകുന്നതിനു മുൻപ് ഒരു സ്ത്രീ പോലും ചിത്രീകരണത്തിനിടെ ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടില്ലെന്നു സർക്കാർ ഉറപ്പാക്കണമെന്ന് വിമൻ ഇൻ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി) നിർദേശം. പുതിയ സിനിമാനയത്തിന് രൂപം നൽകാനായി നിയോഗിച്ച ഷാജി എൻ.കരുൺ സമിതിയുടെ സിറ്റിങ്ങിലാണ് ഡബ്ല്യുസിസി അംഗങ്ങളായ ബീന പോൾ, ദീദി ദാമോദരൻ, ആശ ആച്ചി തോമസ്, ജോളി ചിറയത്ത്, രഞ്ജിനി, സംഗീത ജനചന്ദ്രൻ, മിറിയം ജോസഫ്, സജിത മഠത്തിൽ, അഞ്ജലി മേനോൻ എന്നിവർ നിർദേശങ്ങൾ സമർപ്പിച്ചത്.
സിനിമയിലെ വനിത സംഘടനയായ ഡബ്ല്യുസിസിയിലെ സ്ഥാപക നേതാവായ ഒരു നടി തനിക്കുണ്ടായ ദുരനുഭവം ഹേമ കമ്മറ്റിയിൽ തുറന്നു പറഞ്ഞിട്ടില്ലെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. സിനിമയിൽ നിന്ന് പീഡനങ്ങളും യാതനകളും നേരിട്ട സ്ത്രീകളെ വളരെ ബുദ്ധിമുട്ടി ഹേമ കമ്മറ്റിയുടെ മുന്നിൽ കൊണ്ടുവന്നത് ഡബ്ല്യുസിസിയിലെ നേതാക്കളാണ്.
കൊച്ചി∙ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). നിർമാതാക്കളുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നവർക്ക് എതിരെ വനിതാ നിർമാതാവിന്റെ പരാതികൾ വളരെ ഗുരുതരവും ആശങ്കാജനകവുമാണ്. പരാതികൾ ഉന്നയിക്കപ്പെട്ടവർ ഇപ്പോഴും സംഘടനയുടെ തലപ്പത്ത് ഇരുന്നു കൊണ്ടാണ് കേസുകൾ കൈകാര്യം ചെയ്യുന്നത്. സംഘടന കുറ്റാരോപിതർക്കൊപ്പമാണ് നിൽക്കുന്നത് എന്നതിന്റെ തെളിവാണിതെന്ന് ഡബ്ല്യൂസിസി ചൂണ്ടിക്കാട്ടി.
16 വർഷം മുൻപ് ഒരു ജൂൺ മാസത്തിലാണ് മലയാള സിനിമയുടെ ചരിത്രത്തിലെ വലിയ പൊട്ടിത്തെറികളിലൊന്ന് സംഭവിച്ചത്. സിനിമയ്ക്കും മേലെയാണ് സംഘടന എന്ന സംവിധായകൻ വിനയന്റെ വാക്കുകളും തുടർന്നുണ്ടായ ചില പരാമർശങ്ങളും മലയാള സിനിമസംഘടനാചരിത്രത്തിലെ വലിയ മുറിവായി മാറി. വിവാദമായ വിലക്കും സുപ്രീം കോടതി വരെ കയറിയ
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സ്വകാര്യ മൊഴികൾ ഒരു വാർത്താ ചാനൽ പുറത്തുവിടുന്നതു ചൂണ്ടിക്കാട്ടി ഡബ്ല്യുസിസി മുഖ്യമന്ത്രി പിണറായി വിജയനു തുറന്ന കത്തയച്ചു. സ്വകാര്യതയ്ക്ക് എതിരായ കടന്നാക്രമണം അന്യായമാണെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കത്തിൽ ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
വുമൻ ഇന്‍ സിനിമ കലക്ടീവ് (WCC) അംഗങ്ങളുടെ അവസരം ഇല്ലാതാക്കാന്‍ ഫെഫ്കയില്‍ ആരും ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന് ബി.ഉണ്ണികൃഷ്ണന്. ഡബ്ല്യുസിസി അംഗമായ പാര്‍വതിയെ തങ്ങളുടെ പ്രൊജക്ടുകളിലേക്ക് ഫെഫ്കയിലുള്ള പല സംവിധായകരും വിളിച്ചിട്ടുണ്ടെന്നും അവരെ കിട്ടാറില്ലെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടികളില്‍ നിലപാട് അറിയിക്കാന്‍ ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സിനിമാ നയത്തിലെ നിലപാടും ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ദീദി ദാമോദരന്‍, റിമ കല്ലിങ്കല്‍, ബീനാ പോള്‍, രേവതി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച.
ഒരാളെ സമൂഹത്തിനു മുന്നിൽ നാണംകെടുത്താനുള്ള തമാശക്കളിയല്ല ഈ വെളിപ്പെടുത്തലുകളെന്ന് രേവതി. അടുത്ത തലമുറയ്ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കുന്നതിനുള്ള വലിയ പോരാട്ടമാണ്. സിനിമയിലെ ചർച്ചകൾ തീർച്ചയായും സമൂഹത്തിലും പ്രതിഫലിക്കും. ഈഗോ മാറ്റി വച്ച് ചർച്ചകൾ തയാറാകണമെന്നും രേവതി ആവശ്യപ്പെട്ടു. ഒരു ദേശീയ
സിനിമയില്‍ സഹകരിക്കുന്നവര്‍ എത്ര നല്ലതായാലും ചീത്തയായാലും ഒരിക്കല്‍ നാം മനസിന്റെ ശ്രീകോവിലില്‍ വച്ച് ആരാധിച്ചിരുന്ന പല വിഗ്രഹങ്ങളും ഉടഞ്ഞു ചിതറുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് കേരളം. വളരെ മാന്യമായി സ്വന്തം തൊഴില്‍ ചെയ്ത് മടങ്ങുന്നവര്‍ പോലും സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന കാഴ്ചയും കണ്ടു.
ഡബ്ല്യുസിസിയെ അഭിനന്ദിച്ച് തെന്നിന്ത്യൻ താരം സമാന്ത. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മലയാള ചലച്ചിത്രമേഖലയിലുണ്ടായ പൊട്ടിത്തെറിയെ സംബന്ധിച്ച വാർത്തകൾ പങ്കുവച്ചുകൊണ്ടാണ് സമാന്തയുടെ പ്രതികരണം. സുരക്ഷിതവും ആദരവു ലഭിക്കുന്നതുമായ ഒരു തൊഴിലിടം എന്നത് ഏറ്റവും അടിസ്ഥാനപരമായ കാര്യമാണെന്ന് സമാന്ത
Results 1-10 of 69