Activate your premium subscription today
മാത്യു തോമസ്, ബേസിൽ ജോസഫ്, നമിത പ്രമോദ്, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന കപ്പ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടു. 'ചിരി മലരുകളെ' എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. നജീം അർഷാദ് ആലപിച്ചിരിക്കുന്ന ഗാനത്തിൻെറ വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്.
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ.നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യർ ഇൻ അറേബ്യ’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘അയ്യര് കണ്ട ദുബായ്’ എന്നു തുടങ്ങുന്ന പാട്ടിന് മനു മഞ്ജിത് ആണ് വരികൾ കുറിച്ചത്. ആനന്ദ് മധുസൂദനൻ
ഉണ്ണി മുകുന്ദന് നായകനായെത്തുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പൊൻപുലരികൾ പോരുന്നേ’ എന്നു തുടങ്ങുന്ന ഗാനം ഉണ്ണി മുകുന്ദൻ തന്നെയാണ് ആലപിച്ചത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമൊരുക്കിയിരിക്കുന്നു. പാട്ട് ചുരുങ്ങിയ സമയംകൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ജയ ഹേ. ചിത്രത്തിലെ ‘എന്താണിത് എങ്ങോട്ടിത്’, ‘ജയജയ ഹേ’ എന്നീ ഗാനങ്ങൾ ചിത്രമിറങ്ങുന്നതിനു മുൻപു തന്നെ വൈറൽ ആയിരുന്നു. വുൾഫ്, തല, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങളിലെ ഏറെ വ്യത്യസ്തമായ ഗാനങ്ങളുമായി സംഗീതത്തിൽ പുതുവഴികൾ തീർത്ത
28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രണയം തിരിച്ചറിയുന്ന ഒരുവൾ... എങ്ങനെ അതു പറയുമെന്നറിയാതെ നീറിക്കഴിഞ്ഞിരുന്ന ഒരുവൻ... വാക്കുകൾക്കപ്പുറം നോട്ടങ്ങൾ കൊണ്ട് ഇത്ര കാലത്തെ വ്യഥകൾ പങ്കുവയ്ക്കുന്ന രണ്ടു പേർ! ആ നിമിഷത്തെ അടയാളപ്പെടുത്തുന്ന ഒരു ചുംബനം... കൂടെ ഉണ്ടാകുമെന്ന ഉറപ്പ്... കുറുക്കൻമൂലയിലെ ഷിബുവും
ഓണക്കാലം വന്നാൽ മലയാളികളുടെ ഹൃദയത്തിലേക്ക് ഓടിക്കയറിവരുന്ന പാട്ടാണ് ‘തിരുവാവണിരാവ്... മനസ്സാകെ നിലാവ്...’ ഫോണിന്റെ റിങ്ടോൺ, വാട്സാപ്പ് സ്റ്റാറ്റസ്, ഇൻസ്റ്റ സ്റ്റോറി, വ്ലോഗ് തുടങ്ങി എവിടെത്തിരിഞ്ഞുനോക്കിയാലും ‘തിരുവാവണി രാവാ’ണ്. പഴയ തലമുറയ്ക്ക് ‘ഉത്രാടപ്പൂനിലാവേ വാ’യും ‘പൂവിളി പൂവിളി
ഇൻസ്റ്റഗ്രാം റീൽസിൽ ട്രെൻഡിങ്ങായി കക്ഷി അമ്മിണിപിള്ളയിലെ 'ഉയ്യാരം പയ്യാരം' ഗാനം. സിനിമയിലെ വിവാഹ സൽക്കാര രംഗം കളറാക്കാൻ ഒരുക്കിയ പാട്ട്, ഒന്നരവർഷത്തിനു ശേഷം സമൂഹമാധ്യമങ്ങളെ ഇളക്കിമറിച്ച് മുന്നേറുകയാണ്. ഒറ്റയ്ക്കും കൂട്ടമായും പല രൂപത്തിലും ഭാവത്തിലുമാണ് ആരാധകർ ഈ ഗാനം അവതരിപ്പിക്കുന്നത്. ആഘോഷനേരങ്ങൾ
പാട്ടെഴുത്തിലല്ലാതെ ലോകത്തിലെ മറ്റൊരു കാര്യത്തിലും മനസ്സർപ്പിക്കാതിരുന്ന കവിഹൃദയമാണ് ഗിരീഷ് പുത്തഞ്ചേരി. ഒറ്റ വാക്കിലോ വാചകത്തിലോ പറഞ്ഞൊതുക്കാൻ കഴിയാത്ത എഴുത്തിലെ മാന്ത്രികൻ. ആ തൂലികത്തുമ്പിൽ നിന്നടർന്നു വീണ വരികളിൽ ചിലതെങ്കിലും മൂളാതെ മലയാളിക്കൊരു ദിനം കടന്നു പോകുവതെങ്ങനെ? അത്രമേൽ
ഇന്ന് ഡോക്ടേഴ്സ് ദിനം . ഡോക്ടർമാരോടുള്ള ആദരസൂചകമായി മാറ്റി വയ്ക്കപ്പെടുന്ന ദിനം. എല്ലാ വർഷവും ഈ ദിനം ആചരിക്കപ്പെടാറുണ്ടെങ്കിലും ഇത്തവണ അതിനു പ്രാധാന്യം ഏറെയാണ്. ലോകം മുഴുവൻ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന വേളയിൽ സ്വന്തം ആരോഗ്യം പോലും വക വയ്ക്കാതെ രാപകൽ കഠിനാധ്വാനം ചെയ്യുന്ന ഡോക്ടർമാരെ സ്മരിക്കാനും
Results 1-9