Activate your premium subscription today
Saturday, Feb 1, 2025
Jan 27, 2025
നവിമുംബൈ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന കോൾഡ്പ്ലേ സംഗീത പരിപാടിയുടെ 2.5 ലക്ഷത്തോളം ടിക്കറ്റിനായി വെർച്വൽ ക്യൂവിലുണ്ടായിരുന്നത് 2 കോടിയോളം പേർ. രണ്ടു ഘട്ടമായി നടത്തിയ ടിക്കറ്റ് വിൽപനയിൽ പത്തു മിനിറ്റിനുള്ളിലാണ് ടിക്കറ്റുകൾ മുഴുവനും വിറ്റുതീർന്നത്. 3500 മുതൽ 12500 വരെ രൂപ നിരക്കുള്ള ടിക്കറ്റുകൾ
Oct 27, 2024
‘വൈജീസ് ആൻഡ് ഓജീസ്’, ഇങ്ങനെ ഒരു വരി ഒരു പാട്ടിനായി എനിക്കു കിട്ടി. യങ് ജനറേഷൻ ആൻഡ് ഓൾഡ് ജനറേഷൻ എന്നതിന്റെ ചുരുക്കമായിട്ടാണ് അതു പ്രയോഗിച്ചത്. ഗാനരചയിതാക്കൾ തമാശയായാണ് അതു വിശദീകരിച്ചതെങ്കിലും വലിയൊരു പരിവർത്തനത്തിന്റെ വരികളായിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്. പുതിയ തലമുറയുടെയും പഴയ തലമുറയുടെയും സംഗീത ശൈലിയെ വിളക്കിച്ചേർക്കുന്ന പാലമെന്നതു മനോഹരമായ ഒരു ആശയമാണല്ലോ. വ്യത്യസ്തമായ സംഗീത ശൈലികൾ സ്വീകരിക്കുന്ന ഒരു പരിവർത്തന ഘട്ടത്തിലാണ് മലയാള സംഗീത ശാഖ.
Sep 22, 2024
വെറും സംഗീതപ്രകടനമല്ല, മാജിക് ആണ് ‘കോൾഡ്പ്ലേ’ ലൈവ് മ്യൂസിക് അനുഭവം. അതുകൊണ്ടു തന്നെ കോൾഡ്പ്ലേ മുംബൈയിലെത്തുന്നുവെന്ന ആഹ്ലാദവാർത്തയെ ആവേശത്തോടെയാണ് ആരാധകർ എതിരേറ്റത്. സംഗീത പ്രേമികളുടെ ആവേശം വാനോളം ഉയർത്തി ലോക പ്രശസ്ത റോക്ക് ബാൻഡ് കോൾഡ്പ്ലേ (Coldplay) ഇന്ത്യയിലെത്തുന്നത്. 2025 ജനുവരിയിലാണ്. ജനുവരി 18, 19 തീയതികളിൽ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ബ്രിട്ടിഷ് ബാൻഡിന്റെ വേൾഡ് ടൂറിന്റെ ഭാഗമായുള്ള പരിപാടി നടക്കുക. ലൈവ് സംഗീതപ്രകടനത്തിന്റെ അവിസ്മരണീയ അനുഭവത്തിന് ഏതാനും മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരുമെങ്കിലും ടിക്കറ്റ് വിൽപന സെപ്റ്റംബർ 22നു തുടങ്ങും. ഉച്ചയ്ക്ക് 12നാണ് ഓൺലൈൻ ബുക്കിങ് വിൻഡോ തുറക്കുക. വൈകാതെതന്നെ ടിക്കറ്റ് സോൾഡ് ഔട്ട് ആയേക്കുമെന്ന ആശങ്കയിലാണ് ആരാധകർ. എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോം Bookmyshowയിലൂടെയാണ് ടിക്കറ്റുകൾ ലഭ്യമാകുക. വേറിട്ട സംഗീതത്തിനൊപ്പം മികച്ച കാഴ്ചയനുഭവം കൂടി സമ്മാനിക്കുന്നതാണ് ബാൻഡിന്റെ ലൈവ് കൺസേർട്ടുകൾ. ‘വൺസ് ഇൻ എ ലൈഫ് ടൈം’ അനുഭവമെന്ന് ആരാധകർ സ്വപ്നം കാണുന്ന ‘കോൾഡ്പ്ലേ’ ലൈവ് കൺസർട്ട് സ്വന്തം നാട്ടിലെത്തുന്നതിന്റെ ആവേശത്തിലാണ് പാശ്ചാത്യ സംഗീതപ്രേമികൾ.
Sep 16, 2024
ലൊസാഞ്ചലസ് ∙ പോപ് സംഗീത ഇതിഹാസം മൈക്കൽ ജാക്സന്റെ ജ്യേഷ്ഠ സഹോദരൻ ടിറ്റോ ജാക്സൻ (70) അന്തരിച്ചു. മൈക്കൽ ജാക്സനും ഉൾപ്പെട്ട ‘ജാക്സൻ 5’ കുടുംബ ബാൻഡിലെ അംഗമായിരുന്നു. ബാൻഡിലെ പശ്ചാത്തലഗായകനും ഗിറ്റാറിസ്റ്റുമായിരുന്ന ടിറ്റോ പിന്നീട് ടിറ്റോ ടൈം (2016), വൺ വേ സ്ട്രീറ്റ് (2017) സോളോ ആൽബങ്ങളിലൂടെയും ശ്രദ്ധ നേടി.
Jan 18, 2024
ഒട്ടേറെ മേഖലകളിൽ മോഡേണും മോഡലുമൊക്കെയാണെങ്കിലും ഒരു സ്ത്രീയെ ഭരണനേതൃത്വത്തിൽ കൊണ്ടുവരുന്നതിൽ യുഎസും കേരളവും ഇപ്പോഴും പരാജയപ്പെട്ടുനിൽക്കുന്നു എന്ന യാഥാർഥ്യം ഓർത്തുകൊണ്ടാണല്ലോ രണ്ടാഴ്ച മുൻപ് ഈ കുറിപ്പ് അവസാനിപ്പിച്ചത്. അതിനു പിന്നാലെ മറ്റൊരു യുഎസ്- കേരളബന്ധവും ബന്ധമില്ലായ്മയുംകൂടി ഓർക്കാനിട വന്നു. നമ്മുടെ എക്കാലത്തെയും ഏറ്റവും വലിയ ഗായകനായ യേശുദാസിന്റെ 84-ാം ജന്മദിനം കഴിഞ്ഞ 10ന് ആഘോഷിച്ചപ്പോഴായിരുന്നു അത്. കുറച്ചുകാലമായി അദ്ദേഹം യുഎസിലാണല്ലോ.
Jan 14, 2024
42 വയസ്സ് മാത്രം നീണ്ട ജീവിതത്തിൽ സംഗീത ലോകത്തു വിസ്മയം സൃഷ്ടിച്ചാണ് എൽവിസ് പ്രെസ്ലി കടന്ന് പോയത്. 14 തവണയാണ് ഈ പ്രതിഭയെ തേടി മികച്ച ഗായകനുള്ള ഗ്രാമി നോമിനേഷൻ എത്തിയതെന്ന് മാത്രമല്ല മുപ്പത്തിയാറാം വയസ്സിൽ അദ്ദേഹത്തിന് ‘ആജീവനാന്ത സംഭാവന’യ്ക്കുള്ള ഗ്രാമി പുരസ്കാരവും ലഭിച്ചു. പോപ് സംഗീതത്തിന്റെ മുഖഛായ മാറ്റിയ എൽവിസ് പ്രെസ്ലി ഒരു തലമുറയുടെ തന്നെ ലഹരിയായിരുന്നു. ജീവിച്ചിരുന്നെങ്കിൽ 2024 ജനുവരി 8 ന് 89 വയസ്സ് തികഞ്ഞേനേ സംഗീത ചക്രവർത്തിക്ക്. ലഹരിയിൽ അഭയം തേടിയിരുന്നു എൽവിസ് പ്രെസ്ലിയെന്നാണ് പറയപ്പെടുന്നത്. മരണം നടന്ന് 46 വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ദുരൂഹതകൾക്ക് ഇപ്പോഴും അവസാനമായിട്ടില്ല. പങ്കാളികളും ആഭരണങ്ങളും വരെ ഇപ്പോഴും വാർത്തകളിൽ സജീവം. ആരും ശ്രദ്ധിക്കാത്ത അന്തർമുഖനിൽനിന്ന് കോടികൾ വിലമതിക്കുന്ന ഗായകനിലേക്ക് എൽവിസ് പ്രെസ്ലി പാടിക്കയറിയ വഴികളും അതുപോലെ അപ്രതീക്ഷിത വഴിത്തിരിവുകൾ നിറഞ്ഞതാണ്...
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.