എൽവിസ് പ്രെസ്‌ലി! പോപ് സംഗീതത്തിന്റെ പ്രതിച്ഛായ മാറ്റിയ ഗായകൻ. പാട്ടുകൊണ്ടു കൊതിപ്പിച്ച്, പാതിവഴിയിൽ വിടപറഞ്ഞ ‘രാജാവ്’.
മരണം നടന്ന് 46 വർഷങ്ങൾക്കു ശേഷവും പ്രെസ്ലിയുടെ മരണം സംബന്ധിച്ച ദുരൂഹതകൾക്ക് അവസാനമായിട്ടില്ല.
അന്തർമുഖനായ വിദ്യാർഥിയിൽനിന്ന് ലോകമറിയുന്ന ഗായകനിലേക്കുള്ള എൽവിസ് പ്രെസ്ലിയുടെ യാത്രയും അത്തരത്തിൽ ഒട്ടേറെ അപ്രതീക്ഷിത വഴിത്തിരിവുകൾ നിറഞ്ഞതാണ്.
എൽവിസ് പ്രെസ്ലിയും പ്രിസില്ലയും വിവാഹവേളയിൽ (Photo from Archive)
Mail This Article
×
42 വയസ്സ് മാത്രം നീണ്ട ജീവിതത്തിൽ സംഗീത ലോകത്തു വിസ്മയം സൃഷ്ടിച്ചാണ് എൽവിസ് പ്രെസ്‌ലി കടന്ന് പോയത്. 14 തവണയാണ് ഈ പ്രതിഭയെ തേടി മികച്ച ഗായകനുള്ള ഗ്രാമി നോമിനേഷൻ എത്തിയതെന്ന് മാത്രമല്ല മുപ്പത്തിയാറാം വയസ്സിൽ അദ്ദേഹത്തിന് ‘ആജീവനാന്ത സംഭാവന’യ്‌ക്കുള്ള ഗ്രാമി പുരസ്‌കാരവും ലഭിച്ചു. പോപ് സംഗീതത്തിന്റെ മുഖഛായ മാറ്റിയ എൽവിസ് പ്രെസ്‌ലി ഒരു തലമുറയുടെ തന്നെ ലഹരിയായിരുന്നു. ജീവിച്ചിരുന്നെങ്കിൽ 2024 ജനുവരി 8 ന് 89 വയസ്സ് തികഞ്ഞേനേ സംഗീത ചക്രവർത്തിക്ക്.
ലഹരിയിൽ അഭയം തേടിയിരുന്നു എൽവിസ് പ്രെസ്‌ലിയെന്നാണ് പറയപ്പെടുന്നത്. മരണം നടന്ന് 46 വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ദുരൂഹതകൾക്ക് ഇപ്പോഴും അവസാനമായിട്ടില്ല. പങ്കാളികളും ആഭരണങ്ങളും വരെ ഇപ്പോഴും വാർത്തകളിൽ സജീവം. ആരും ശ്രദ്ധിക്കാത്ത അന്തർമുഖനിൽനിന്ന് കോടികൾ വിലമതിക്കുന്ന ഗായകനിലേക്ക് എൽവിസ് പ്രെസ്‌ലി പാടിക്കയറിയ വഴികളും അതുപോലെ അപ്രതീക്ഷിത വഴിത്തിരിവുകൾ നിറഞ്ഞതാണ്...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.