Activate your premium subscription today
തിരുവനന്തപുരം ∙ ന്യായമില്ലാത്ത ശബ്ദവുമായി ആരു വന്നാലും ഇനിയും കലിപ്പിലായിരിക്കുമെന്ന് സുരേഷ് ഗോപി. ഉന്നയിക്കുന്ന ആരോപണത്തിനും ചോദിക്കുന്ന ചോദ്യത്തിനും അത് ചോദിക്കുന്ന മുഹൂർത്തത്തിനും ന്യായം ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 5 വർഷത്തിനുള്ളിൽ എയിംസ് വന്നില്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരം ∙ ജീവിതവും പ്രവൃത്തിയും കൊണ്ട് ഭാവിയെ മാറ്റിമറിച്ചവർ ചിന്തകൾ പങ്കുവയ്ക്കുന്ന മനോരമ ന്യൂസ് കോൺക്ലേവ് നാളെ. ‘ചെയ്ഞ്ച് മേക്കേഴ്സ്’ കോൺക്ലേവ് രാവിലെ 10ന് ഹോട്ടൽ ‘ഓ ബൈ താമര’യിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 നു സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാവും.
കൊച്ചി ∙ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങൾ ആരു നേടും? വ്യക്തമായ സൂചനകളുമായി മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ ഫലം ഇന്ന് വൈകിട്ട് 7 മുതൽ രാത്രി 10 വരെ മനോരമ ന്യൂസിൽ. ജയസാധ്യത, 3 മുന്നണികൾക്കും ലഭിക്കാവുന്ന വോട്ട് ശതമാനം, വിവിധ പ്രായത്തിലുള്ളവരും സ്ത്രീ – പുരുഷ വോട്ടർമാരും ആരെ പിന്തുണയ്ക്കും എന്നീ വിവരങ്ങൾ അറിയാം. മുംബൈ ആസ്ഥാനമായ വോട്ടേഴ്സ് മൂഡ് റിസർച് ഏജൻസി കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ 28,000 വോട്ടർമാരെ നേരിൽകണ്ടാണ് വിവരങ്ങൾ ശേഖരിച്ചത്
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ 2022ലെ ടെലിവിഷൻ അവാർഡുകളിൽ മൂന്നെണ്ണം ‘മനോരമ ന്യൂസും’ ഒരെണ്ണം ‘മഴവിൽ മനോരമ’യും നേടി. മഴവിൽ മനോരമ നിർമിച്ച ‘സൂപ്പർ ഫോർ ജൂനിയേഴ്സ്’ വിനോദ വിഭാഗത്തിലെ മികച്ച ടിവി ഷോ (20,000 രൂപ) ആയി തിരഞ്ഞെടുക്കപ്പെട്ടു. കുരുന്നു പ്രതിഭകൾക്ക് പ്രചോദനവും പ്രോത്സാഹനവും
തിരുവല്ല ∙ ‘വീണ്ടെടുക്കാം ജീവിതത്തിന്റെ വൈബ്’ എന്ന സന്ദേശവുമായി മനോരമ ന്യൂസ് ‘കേരള കാൻ’ എട്ടാം പതിപ്പിന് തുടക്കമായി. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് കാൻസർ രോഗികൾക്കു പ്രത്യാശ പകരുന്ന ക്യാംപെയ്ൻ ഇത്തവണ നടത്തുന്നത്. നടൻ ജയസൂര്യ മുഖ്യാതിഥിയായിരുന്നു. ആത്മവിശ്വാസം കൊണ്ട് ഏതു രോഗത്തെയും നേരിടാൻ കഴിയുമെന്ന് കേരള കാൻ ദൗത്യത്തിന്റെ മുഖം കൂടിയായ ജയസൂര്യ പറഞ്ഞു.
കൊച്ചി ∙ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് 2023 ലെ മനോരമ ന്യൂസ് ന്യൂസ്മേക്കർ. കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ മനോരമ ന്യൂസ് സംഘടിപ്പിച്ച അഭിപ്രായവോട്ടെടുപ്പിലാണ് സോമനാഥിനെ വാർത്താതാരമായി പ്രേക്ഷകർ തിരഞ്ഞെടുത്തത്.
കൊച്ചി ∙ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് 2023ലെ മനോരമ ന്യൂസ് ന്യൂസ്മേക്കർ. കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ മനോരമ
കൊച്ചി ∙ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ വോട്ടർമാരുടെ മനസ്സറിയാൻ മനോരമ ന്യൂസ് ചാനൽ നടത്തിയ അഭിപ്രായ സർവേയിൽ ജനപിന്തുണ യുഡിഎഫിന്. 20 മണ്ഡലങ്ങളിൽ 17 എണ്ണം യുഡിഎഫിനും മൂന്നെണ്ണം എൽഡിഎഫിനും അനുകൂലമെന്നാണു മുംബൈ ആസ്ഥാനമായ വോട്ടേഴ്സ് മൂഡ് റിസർച് ഏജൻസി നടത്തിയ സർവേയിലെ കണ്ടെത്തൽ. 2019 ൽ 19 സീറ്റ് യുഡിഎഫും ആലപ്പുഴ എൽഡിഎഫുമാണു ജയിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ പ്രകടനം മോശമെന്ന് മനോരമന്യൂസ്–വിഎംആര്‍ സര്‍വേ. സർക്കാരിന്റെ പ്രകടനത്തിൽ തൃപ്തിയുള്ളവര്‍ കേരളത്തില്‍ 28 ശതമാനം മാത്രമെന്ന് മനോരമന്യൂസ്–വി.എം.ആര് സര്‍വേ പറയുന്നു. 43 ശതമാനം പേരും മോദി സര്‍ക്കാരിന്റെ പ്രകടനത്തിൽ തൃപ്തരല്ല. 30.24 ശതമാനം പേര് ശരാശരി മാര്‍ക്ക് നല്കി.
കൊച്ചി∙ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ വോട്ടർമാരുടെ മനസ്സറിയാൻ മനോരമ ന്യൂസ് ചാനൽ നടത്തിയ അഭിപ്രായ സർവേയുടെ ഫലം ‘നവകേരള മനസ്സ്’ ഇന്നുമുതൽ സംപ്രേഷണം ചെയ്യും. മുംബൈ ആസ്ഥാനമായ വോട്ടേഴ്സ് മൂഡ് റിസർച് ഏജൻസിയാണ് മനോരമ ന്യൂസിനു വേണ്ടി സർവേ നടത്തിയത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും നിശ്ചിത എണ്ണം വീതം വോട്ടർമാരെ നേരിട്ടു കണ്ടാണ് അഭിപ്രായം ശേഖരിച്ചത്.
Results 1-10 of 114