Activate your premium subscription today
തിരുവനന്തപുരം ∙ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ
തിരുവനന്തപുരം∙ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ 3 ജില്ലകളിലും റെഡ് അലർട്ട് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. യെലോ അലർട്ടുള്ള ജില്ലകൾ: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
തിരുവനന്തപുരം ∙ കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 12ന് അതിശക്തമായ മഴയ്ക്കും 13ന് ശക്തമായ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ട്.
ന്യൂനമർദം കേരളത്തിലൂടെ അറബിക്കടലിലേക്ക് പോയതോടെ പലയിടത്തും ചൂടിൽ കുറവ് വന്നു. പകൽചൂടിൽ പുനലൂരിൽ സാധാരണ യിൽ നിന്ന് 6.9 ഡിഗ്രി സെൽഷ്യസ് കുറഞ്ഞിട്ടുണ്ട്. കരിപൂർ (-6.2) കണ്ണൂർ ( -5.9) വെള്ളാനിക്കര ( -5.0) കോഴിക്കോട് ( -4.0) കുറവും രേഖപ്പെടുത്തി
വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം വടക്കൻ കേരളത്തിനു മുകളിലൂടെ സഞ്ചരിച്ചു കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ശക്തികൂടിയ ന്യൂനമർദമായി മാറി. ഇനിയുള്ള ദിവസങ്ങളിൽ പൊതുവെ മഴ കുറയാൻ സാധ്യത. വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ
കൊച്ചി ∙ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി. തീർഥാടനത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവരിലും എത്തുന്നതിനായി പരസ്യപ്പെടുത്തണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
കണ്ണൂർ∙ കനത്ത മഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയതിൽ ജില്ലാ കലക്ടർ അരുൺ കെ. വിജയനെതിരെ വ്യാപക വിമർശനവും പരിഹാസവും. റെഡ് അലർട്ട് ഉണ്ടായിട്ടും നേരത്തേ അവധി പ്രഖ്യാപിച്ചില്ല എന്നാണ് ആക്ഷേപം. ഞായറാഴ്ച അർധരാത്രിയാണ് അവധി പ്രഖ്യാപിച്ച് കലക്ടർ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്.
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിലാണ് ബാധിക്കുകയെന്നു കരുതയിട്ടു കാര്യമില്ല. കേരളത്തിനും നമ്മുടെ കാലാവസ്ഥയ്ക്കും ഈ ചുഴലിക്കാറ്റിന്റെ വരവ് ഏറെ നിർണായകമാണ്. അതായത് മറ്റ് സ്ഥലങ്ങളിൽ ആഞ്ഞടിക്കുന്ന വെറുമൊരു ചുഴലിയല്ല ഫെയ്ഞ്ചൽ എന്ന് ഓർക്കുക. സത്യത്തിൽ ശൈത്യകാലത്തിനു മീതേ മഴയുടെ മേൽമൂടിയിട്ടാണ് ചുഴലിക്കാറ്റിന്റെ വരവ്. തമിഴ്നാട് തീരത്തോട് ഇത്രയും ചേർന്ന് ഒരു ചുഴലി വരുന്നത് ഏറെക്കാലത്തിനു ശേഷമാണ്.
ഈ തുലാമഴ സീസണിലെ രണ്ടാമത്തെ ചുഴലി ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമോ എന്ന കാത്തിരിപ്പിലാണു നിരീക്ഷകർ. ശ്രീലങ്കയ്ക്കും തമിഴ്നാട് തീരത്തിനും മധ്യേ ഇന്നലെയോടെ രൂപപ്പെട്ട ന്യൂനമർദമാണു കരുത്താർജിച്ച് തീവ്ര ന്യൂനമർദമാകാൻ സാധ്യത തെളിയുന്നത്. കൂടുതൽ ഈർപ്പം വലിച്ചെടുത്ത് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത ചില നിരീക്ഷകർ തള്ളിക്കളയുന്നില്ല. പക്ഷേ, സാധ്യത കുറവാണെന്നാണു പല ആഗോള നിരീക്ഷകരുടെയും അഭിപ്രായം. ചുഴലി രൂപപ്പെട്ടാൽ കാറ്റുകളുടെ പട്ടികയിലേക്ക് സൗദി അറേബ്യ നിർദേശിച്ച ഫെയിൻജൽ എന്ന പേരാവും നൽകുക.
തിരുവനന്തപുരം∙ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
Results 1-10 of 31