Activate your premium subscription today
കേരളമടങ്ങുന്ന പശ്ചിമഘട്ട മലനിരകൾ യുനെസ്കോയുടെ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളിലാണ് ഉൾപ്പെടുന്നത്. ഒട്ടനവധി ജീവി വർഗങ്ങളുടെ കലവറയാണിവിടം. ഇവയിൽ വളരെ പ്രാധാന്യമർഹിക്കുന്നവയാണ് തവളകളുൾപ്പെടുന്ന ഉഭയജീവികൾ.
ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും, ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലിൽ നിന്ന് വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴപെയ്യിക്കുന്നത് ഈ മലനിരകളാണ്. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്.
കട്ടപ്പന ∙ പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് വിജ്ഞാപനം പുറത്തിറക്കിയപ്പോൾ അതിൽ ഉൾപ്പെട്ട കട്ടപ്പന വില്ലേജിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതർ കലക്ടർക്ക് കത്തു നൽകി. കൗൺസിൽ യോഗ തീരുമാനപ്രകാരമാണ് നടപടി. കട്ടപ്പന പഞ്ചായത്തായിരുന്നപ്പോൾ ഇഎസ്എ മേഖല നിർണയിക്കാൻ പ്രത്യേക പരിശോധനാ സമിതിയുടെ
കൊച്ചി∙ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല (ഇഎസ്എ)കളുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ കരട് വിജ്ഞാപനമനുസരിച്ചു കേരളവുമായി ബന്ധപ്പെട്ട നടപടികൾ ഒക്ടോബർ നാലുവരെ നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം. ഈ കരട് വിജ്ഞാപനം ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം.
വടക്കഞ്ചേരി ∙ പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ചു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ജൂലൈ 31ന് പ്രസിദ്ധീകരിച്ച ആറാമതു കരടു വിജ്ഞാപനത്തെ സംബന്ധിച്ചു പരാതി സമര്‍പ്പിക്കാനുള്ള സമയ പരിധി 28ന് അവസാനിക്കും. 60 ദിവസത്തിനകം പരാതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിക്കണമെന്നാണു കരടു
തിരുവനന്തപുരം∙ കേരളത്തിന്റെ പരിസ്ഥിതി ദുര്‍ബല പ്രദേശം (ഇഎസ്എ) 98 വില്ലേജുകളിലായി 8711.98 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നതുള്‍പ്പെടെ കരട് നിര്‍ദേശങ്ങള്‍ കേന്ദ്രത്തിനു സമര്‍പ്പിച്ച് സര്‍ക്കാര്‍. ഇഎസ്എയില്‍നിന്നു ജനവാസ മേഖലകളെയും തോട്ടങ്ങളെയും ഒഴിവാക്കി, വനമേഖലയില്‍ മാത്രം നിജപ്പെടുത്തി വിജ്ഞാപനം ചെയ്യുന്നതിനുവേണ്ട സംസ്ഥാനത്തിന്റെ കരട് നിര്‍ദേശങ്ങളാണു കേന്ദ്രത്തിന്റെ വിദഗ്ദ്ധ സമിതിയുടെ പരിഗണനക്കായി സമര്‍പ്പിച്ചിരിക്കുന്നതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതു സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്.
ബെംഗളൂരു∙ പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി ലോല മേഖലകളിലെ ഭൂമി തരം മാറ്റുന്നത് വനംവകുപ്പ് താൽക്കാലികമായി നിരോധിച്ചു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന മേഖലയിൽ കൃഷി, ഖനനം എന്നിവയ്ക്കായി ഭൂമി തരം മാറ്റുന്നതായുള്ള പരാതികൾ വ്യാപകമായതോടെയാണ് നടപടി. കസ്തൂരി രംഗൻ റിപ്പോർട്ടിൽ പരിസ്ഥിതി ലോല മേഖലകളായി വേർതിരിച്ചിരിക്കുന്നയിടങ്ങളിലാണു നിരോധനം നടപ്പാക്കുന്നതെന്നു വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു.
തിരുവനന്തപുരം ∙ വയനാട് തുരങ്കപാതയെ പിന്തുണച്ച മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും മുന്നോട്ടു നീങ്ങും മുൻപ് രണ്ടുവട്ടം ആലോചിക്കണമെന്നും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ തുരങ്കപാത അനുവദിക്കാവൂ
ഏറ്റവും ഉയരം കൂടിയ മലകളില്‍ ഒന്നായ വാവുള്‍മലയുടെയും വെള്ളരിമലയുടെയും തുടര്‍ച്ചയായ, 30 ഡിഗ്രിയിലധികം ചെരിവുള്ള ഒരു ഭൂപ്രദേശം ആണ് പുത്തുമല. ഇവിടുെത്ത സ്വാഭാവിക ആവാസവ്യവസ്ഥ നിരവധി നീര്‍ച്ചാലുകള്‍ ഉത്ഭവിക്കുന്ന നിത്യഹരിത വനങ്ങള്‍ ആയിരുന്നു.
WGEEP റിപ്പോർട്ട് (ഗാഡ്ഗിൽ റിപ്പോർട്ട്) അതേപടി നടപ്പിലാക്കിയിരുന്നെങ്കിൽ ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും അതിതീവ്ര മഴയും ദുരന്തങ്ങളും ഉണ്ടാകുമായിരുന്നില്ല എന്ന തരത്തിലുള്ള വാദങ്ങൾ എല്ലാ വർഷവും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ഒരു വ്യത്യാസമുള്ളത് കാൽപ്പനിക പരിസ്ഥിതിവാദികളെ ഖണ്ഡിച്ചുകൊണ്ട് കുറച്ചു പേരെങ്കിലും
Results 1-10 of 55