Activate your premium subscription today
ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനം മുൻകൂട്ടി പ്രവചിക്കാൻ ജനറേറ്റീവ് എഐ (നിർമിത ബുദ്ധിയുടെ പ്രായോഗിക രൂപം) സങ്കേതങ്ങൾ ഉപയോഗിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യഥാസമയം കരുതൽ സ്വീകരിച്ചു ജീവാപായം ഒഴിവാക്കാനും കാർഷിക മേഖലയിൽ ഉൽപാദന ക്ഷമത വർധിപ്പിക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആദ്യ ജെൻ എഐ (നിർമിത ബുദ്ധി) കോൺക്ലേവ് 11, 12 തീയതികളിൽ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് കൺവൻഷൻ സെന്ററിൽ. സംസ്ഥാന സർക്കാരും ആഗോള ടെക് ഭീമനായ ഐബിഎമ്മും ചേർന്നൊരുക്കുന്ന കോൺക്ലേവ് 11 നു രാവിലെ 10.15 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 12ന് ഐബിഎം സോഫ്റ്റ്വെയർ പ്രോഡക്ട്സ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ദിനേഷ് നിർമൽ ‘ജെനറേറ്റീവ് എഐ’ സാങ്കേതികവിദ്യയെക്കുറിച്ചു പ്രഭാഷണം നടത്തും.
Results 1-2