Activate your premium subscription today
മൺസൂണിനും മുൻപേ മഴ കനത്തു തുടങ്ങി. പലയിടത്തും ഇപ്പോൾത്തന്നെ വെള്ളക്കെട്ട് ആയിത്തുടങ്ങി. വെള്ളപ്പൊക്ക ഭീഷണിയും തലയ്ക്കു മുകളിൽത്തന്നെയുണ്ട്. ഇതോടൊപ്പമാണ് റോഡ് വികസനത്തിനും മറ്റുമായി സ്ഥലം ഏറ്റെടുക്കലിന്റെ നീക്കങ്ങളും ചിലയിടങ്ങളിൽ നടക്കുന്നത്. ആറ്റുനോറ്റുണ്ടാക്കിയ വീടിനെ ഉപേക്ഷിച്ച് പോകാൻ എങ്ങനെ മനസ്സനുവദിക്കാനാണ്? വെള്ളപ്പൊക്ക സമയത്ത് സാധനങ്ങളെല്ലാം പെറുക്കി മാറ്റി പോകുന്നതിനൊപ്പം വീടു കൂടി ‘വലിച്ചു’ കൊണ്ടു പോകാൻ സാധിച്ചിരുന്നെങ്കിലോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. അല്ലേ? എന്നാലിപ്പോൾ ആ സ്വപ്നം സഫലമാകുകയാണ്.
‘ഇനിയൊരു പ്രളയുണ്ടായാൽ ഇവിടെ നിന്ന് ഓടിപ്പോകാൻ വയ്യ. അതു കൊണ്ടാണ് അന്നു വെള്ളം പൊങ്ങിയതിനേക്കാളും ഉയരത്തിൽ ഈ വീടുണ്ടാക്കിയത് ’. തറനിരപ്പിൽ നിന്ന് പത്തടി ഉയരത്തിലുള്ള കോൺക്രീറ്റ് തൂണുകളുടെ മുകളിൽ നിർമിച്ച വീട്ടിലിരുന്ന് പാറക്കാട്ട് വിശ്വമ്മ ആത്മവിശ്വാസത്തോടെ പറഞ്ഞു.
കഴിഞ്ഞ 90 വർഷത്തിനിടെ അമേരിക്കയിലെ ഫ്ലോറിഡയിൽ ആഞ്ഞടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റും പേമാരിയുമാണ് അടുത്തിടെയുണ്ടായ 'ഇയാൻ'. കടുത്ത നാശനഷ്ടങ്ങളും ദുരിതവും വിതച്ച പ്രകൃതിദുരന്തവാർത്തകൾക്കിടയിൽ ശ്രദ്ധേയമാവുകയാണ് ഒരു ജനലിന്റെ ചിത്രവും വീട്ടുകാരുടെ അനുഭവവും.
2018 ലെ മഹാപ്രളയത്തോടെ തുടങ്ങിയതാണ് കേരളത്തിന്റെ ദുർവിധി. പിന്നീടങ്ങോട്ടുള്ള വർഷങ്ങളിൽ മുറതെറ്റാതെ പ്രളയം കേരളത്തെ മുക്കി. കാലം തെറ്റിപ്പെയ്യുന്ന മഴയും ക്രമം തെറ്റിയെത്തുന്ന കാലാവസ്ഥയും സ്ഥിരമാകുമ്പോൾ വീടുകളുടെ നിർമാണവും സംരക്ഷണവും എങ്ങനെയാകണം?
പ്രളയത്തിലും വെള്ളം കയറാതെ കടപ്രയിലെ ഫോമാ വീടുകൾ. പമ്പ നദിയിൽ രണ്ടു മീറ്ററിലധികം വെള്ളം ഉയരുകയും തീരപ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറുകയും ചെയ്തുവെങ്കിലും അപ്പർ കുട്ടനാട്ടിലെ ഈ വീടുകൾ ശ്രദ്ധേയമാവുകയാണ്. ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമ)യുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ജൂണിലാണ് 32
'ഇത്തവണ വീട് മുങ്ങിയില്ല സാറേ'...മുൻ സബ്കലക്ടർ വി.ആർ.കൃഷ്ണതേജയെ ലതാമ്മ ഈ സന്തോഷവാർത്ത അറിയിച്ചത് കുടുംബശ്രീ പ്രവർത്തക വഴിയാണ്. നെടുമുടി മാത്തൂർപാടത്ത് വെള്ളം കയറുമ്പോഴൊക്കെ മനസ്സിൽ ആധിനിറയുന്ന കാലമുണ്ടായിരുന്നു,
കഴിഞ്ഞ രണ്ടു പ്രളയങ്ങളിൽ വെള്ളം കയറി നശിച്ച മധ്യകേരളത്തിലെ നൂറുകണക്കിന് വീടുകൾക്ക് ഇക്കുറി പ്രളയത്തെ പേടിക്കേണ്ട. കാരണം മധ്യകേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ പുതിയൊരു ട്രെൻഡ് പ്രചാരത്തിലുണ്ട്. വീട് ഉയർത്തിമാറ്റുക! കഴിഞ്ഞ മൂന്നു വർഷത്തിനിടെ കുട്ടനാട്, ആലപ്പുഴ, കൊച്ചി, കായംകുളം തുടങ്ങിയ പ്രദേശങ്ങളിൽ നൂറു കണക്കിന് വീടുകളാണ് ഇത്തരത്തിൽ ഉയർത്തിമാറ്റിയത്.
Results 1-7