Activate your premium subscription today
ലഹരിമരുന്ന് കടത്ത് കേസിലെ ആറു പ്രതികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി. മാരക ലഹരി വസ്തുക്കളായ ഹാഷിഷും ആംഫെറ്റാമിൻ ഗുളികകളുമായി നജ്റാൻ മേഖലയിൽ വച്ചാണ് ഇവർ പിടിയിലായത്.
കൊലക്കേസ് പ്രതിയായ സൗദി പൗരന് മക്ക പ്രവിശ്യയില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി.
ജിദ്ദ∙ കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ വേളാട്ടുകുഴിയെ കൊലപ്പെടുത്തിയ കേസിൽ മലയാളി അടക്കം 5 പേരുടെ വധശിക്ഷ സൗദി നടപ്പാക്കി. തൃശൂർ എറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സിദ്ദീഖ്, സൗദി പൗരൻമാരായ ജാഫർ ബിൻ സാദിഖ് ബിൻ ഖാമിസ് അൽ ഹാജി, ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അൽ അവാദ്, ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽ സമീൽ, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹാജി അൽ മുസ്ലിമി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ക്രിമിനൽ, തെളിവു നിയമങ്ങളുടെ കാര്യത്തിൽ അവ്യക്തത ബാക്കി. പ്രാബല്യത്തിലാക്കാൻ സർക്കാരിനു രാഷ്ട്രീയ തടസ്സങ്ങൾ ഇല്ലെങ്കിലും ആശയക്കുഴപ്പവും പൊലീസ്, നിയമസംവിധാനങ്ങളിലെ ഒരുക്കക്കുറവും ആശങ്കയാണ്. ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത നിയമങ്ങൾക്കായി പരിശീലന പരിപാടികൾ നടത്തിയെങ്കിലും നിയമ, പൊലീസ് സംവിധാനത്തിലേക്ക് അത് എത്തിയിട്ടില്ലെന്ന് വിമർശനമുണ്ട്.
തിരുവനന്തപുരം∙ കേരളത്തിലെ ജയിലുകളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നത് 39 പേർ. കണ്ണൂർ സെന്‍ട്രൽ ജയിൽ–5, വിയ്യൂർ സെൻട്രൽ ജയിൽ–6, വിയ്യൂരിലെ അതീവ സുരക്ഷാ ജയിൽ–3, തിരുവനന്തപുരം സെൻട്രൽ ജയിൽ–25. കഴിഞ്ഞ വർഷം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നത് 20 പേരായിരുന്നു. ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചതോടെയാണു വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നവരുടെ എണ്ണം വർധിച്ചത്.
നെയ്യാറ്റിൻകര ∙ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ സ്വർണാഭരണങ്ങൾക്കായി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വാടക വീടിന്റെ തട്ടിൻപുറത്ത് ഒളിപ്പിച്ച കേസിൽ അമ്മയ്ക്കും മകനും മകന്റെ സുഹൃത്തിനും വധശിക്ഷ. അമ്മയ്ക്കും മകനും തൂക്കുകയർ വിധിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്; വിചാരണക്കോടതി ഒരു സ്ത്രീക്ക് വധശിക്ഷ വിധിക്കുന്നത് ഒന്നര പതിറ്റാണ്ടിനു ശേഷവും.
കിഴക്കൻ പ്രവിശ്യയിൽ ഒരു ഭീകരന് വധശിക്ഷ നടപ്പാക്കിതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു .
ടെഹ്റാൻ ∙ സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചതിന് അറസ്റ്റിലായ പ്രശസ്ത റാപ്പർ തൂമജ് സലേഹിയെ (33) ഇറാൻ കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതിനു പിന്നാലെ 2022 സെപ്റ്റംബറിൽ ആരംഭിച്ച പ്രക്ഷോഭം മാസങ്ങളോളമാണു നീണ്ടത്.
കോഴിക്കോട്∙ കേരളത്തിന്റെ ഒത്തൊരുമയുടെ ഉദാഹരണമായി മാറിയ ആ ധനസമാഹരണം നടന്നത് പൂർണമായും സുതാര്യമായി. ഫറോക്ക് കോടമ്പുഴ എം.പി.അബ്ദുൽറഹീമിന്റെ മോചനത്തിനായി മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങുകയും അതിലൂടെ 34 കോടിയിലധികം രൂപ സ്വരൂപിക്കുകയും ചെയ്തതിനുപിന്നിൽ പ്രവർത്തിച്ചത് സൗദിയിലെയും നാട്ടിലെയും ഒരുകൂട്ടം
എടവണ്ണപ്പാറ∙ ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ വധശിക്ഷയിൽനിന്ന് ഒഴിവാക്കാനായി ബ്ലഡ് മണിയായി ആവശ്യപ്പെട്ട 34 കോടി രൂപ സമാഹരിച്ചത് മലപ്പുറം സ്വദേശികളായ മൂന്ന് യുവാക്കൾ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ് വഴി. തീർത്തും സുതാര്യമായ രീതിയിൽ ക്രൗഡ് ഫണ്ടിങ് നടത്താനായത് ഇവരുടെ കഠിനമായ പ്രയത്നം
Results 1-10 of 58