Activate your premium subscription today
ലോക്സഭ തിരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ പൊലീസ് റിപ്പോർട്ട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. രാവിലെ ഒരു സീനിയർ സിവിൽ പൊലീസ് ഓഫിസർ വശമാണ് റിപ്പോർട്ട് കൊടുത്തു വിട്ടത്. അന്വേഷണം പുരോഗമിക്കുകയാണെന്നും 24 പേരുടെ മൊഴി എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകളുടെ ഫലം കിട്ടിയിട്ടില്ല. ഇതിനു വേണ്ടി കാത്തിരിക്കുകയാണ്.
കോട്ടയം ∙ ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്ട്രേട്ടിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ അയ്മനം പാണ്ഡവം ഭാഗത്ത് ശ്രീനവമി നിധിൻ പ്രകാശ് (ചക്കര 27), ഭാര്യ സുരലത സുരേന്ദ്രൻ (23) എന്നിവരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ സുഹൃത്തായ മറ്റൊരാളുമായി ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 7.30നു ബേക്കർ ജംക്ഷനു സമീപത്തെ കെട്ടിടത്തിന്റെ പാർക്കിങ്ങിൽ ഔദ്യോഗിക വാഹനം പാർക്ക് ചെയ്തു പുറത്തിറങ്ങിയ മജിസ്ട്രേട്ടിനെ ചീത്ത വിളിക്കുകയും ഇവരുടെ കാറിൽ കരുതിയിരുന്ന പെട്രോൾ നിറച്ച കുപ്പി കാണിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
മേയ് 11നു നടത്തുന്ന കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ (പ്രിലിമിനറി) സർവീസ് പരീക്ഷ 2024ന്റെ അഡ്മിഷൻ ടിക്കറ്റ് https://hckrecruitment.keralacourts.in എന്ന വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം.
കൊച്ചി ∙ കോട്ടയത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനെതിരെ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.എ. പ്രസാദ്, സെക്രട്ടറി അഡ്വ. ടോമി. കെ. ജയിംസ് എന്നിവരുൾപ്പെടെ 29 അഭിഭാഷകർക്കെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യക്കേസെടുത്തു.
കോട്ടയം∙ സിജെഎം കോടതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രതിഷേധിച്ച അഭിഭാഷകര്‍ക്കെതിരെ നടപടിക്കു സാധ്യത. ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വ്യാജരേഖ ചമച്ച അഭിഭാഷകന് എം.പി. നവാബിനെതിരെ നടപടിയെടുത്തതായിരുന്നു അഭിഭാഷകരുടെ
കേരള ജുഡീഷ്യൽ സർവീസിൽ 69 മുൻസിഫ്–മജിസ്ട്രേട്ട് ഒഴിവ്. 56 റഗുലർ ഒഴിവും 13 എൻസിഎ ഒഴിവുമുണ്ട്. അപേക്ഷിക്കാൻ www.hckrecruitment.nic.in ∙ ഡയറക്ട് റിക്രൂട്മെന്റ് യോഗ്യത: ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദം. നല്ല സ്വഭാവവും മികച്ച ആരോഗ്യവുമുള്ളവരാകണം. (തസ്തികമാറ്റം വഴി നിയമനം
ന്യൂഡൽഹി ∙ ഇന്ത്യൻ സിവിൽ സർവീസ് പോലെ, വ്യക്തമായി രൂപകൽപന ചെയ്ത അഖിലേന്ത്യാ ജുഡീഷ്യൽ സർവീസ് (എഐജെഎസ്) അനിവാര്യമാണെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ പറഞ്ഞു. നീതിന്യായ സംവിധാനത്തെ മൊത്തത്തിൽ | Supreme Court | Malayalam News | Manorama Online
Results 1-7