Activate your premium subscription today
ഇംഫാൽ∙ മണിപ്പുരിലെ ഇംഫാൽ താഴ്വരയിലെ ജില്ലകളിലും ജിരിബാം ജില്ലയിലും വെള്ളിയാഴ്ച സ്കൂളുകൾ തുറന്നു. സംഘർഷത്തെത്തുടർന്ന് അടഞ്ഞുകിടന്ന സ്കൂളുകൾ 13 ദിവസങ്ങൾക്കുശേഷമാണ് തുറന്നത്. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപുർ, കാക്ചിങ്, തൗബാൽ, ജിരിബാൽ ജില്ലകളിലെ സ്കൂളുകൾ തുറക്കാൻ ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ സ്കൂൾസ് ആൻഡ് ദി ഹയർ ആൻഡ് ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്മെന്റ് ഇന്നലെ ഉത്തരവ് ഇറക്കിയിരുന്നു.
കൊൽക്കത്ത ∙ മണിപ്പുരിൽ സംഘർഷാന്തരീക്ഷത്തിന് അയവില്ല. മോങ്ബൂങ്ങിൽ മെയ്തെയ്കളും കുക്കികളും മണിക്കൂറുകളോളം പരസ്പരം വെടിയുതിർത്തു. ജിരിബാമിലെ ബൊറോബെക്രയിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിന് അജ്ഞാതർ തീയിട്ടു. ആളപായമില്ല. മോങ്ബുങ്ങിലെ ഗ്രാമങ്ങൾക്കുനേരെ കുക്കികൾ ബോംബാക്രമണം നടത്തിയതായി മെയ്തെയ് സംഘടനകൾ ആരോപിച്ചു.
ഇംഫാൽ∙ സംഘർഷം രൂക്ഷമായ മണിപ്പുരിൽ അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. വിദ്വേഷ പരാമർശങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ആഭ്യന്തര വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നു മുതൽ സെപ്റ്റംബർ 15 വൈകിട്ട് മൂന്നു വരെയാണ് സേവനം നിർത്തിവയ്ക്കുക എന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ധാക്ക∙ബംഗ്ലദേശിൽ നടക്കുന്ന പ്രക്ഷോഭത്തിൽ 105 പേർ മരിച്ചതോടെ രാജ്യത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിച്ചതായും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഓഫിസ് അറിയിച്ചു. പ്രതിഷേധം നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതോടെയാണ് സൈന്യം ക്രമസമാധാന ചുമതല ഏറ്റെടുത്തത്.
ജയ്പുർ∙ കോവിഡ് തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂ രാജസ്ഥാൻ സർക്കാർ പിൻവലിച്ചു. ഇന്നലെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണു | Rajasthan | curfew | Covid-19 | Ashok Gehlot | coronavirus | Manorama Online
ബെംഗളൂരു∙ കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരാനുള്ള സാധ്യത കണക്കിലെടുത്താണു രാത്രി കര്‍ഫ്യൂ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടു വരെ.... | Karnataka | Night Curfew | Manorama News
ജനിതകമാറ്റം സംഭവിച്ച കോവിഡ് വ്യാപിക്കാനുള്ള സാധ്യത മുൻനിർത്തി കർണാടകയിലും രാത്രി കർഫ്യൂ ഏർപ്പെടുത്തി. ബുധനാഴ്ച അർധരാത്രി മുതൽ ജനുവരി രണ്ട് വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്. രാത്രി പത്ത് മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. എല്ലാവരും... Karnataka curfew, Karnataka curfew new, Karnataka curfew time,
മുംബൈ∙ ബ്രിട്ടനിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. മുംബൈയിലും എല്ലാ മുനിസിപ്പൽ കോർപറേഷൻ | Maharashtra | Maharashtra Curfew | Covid-19 | Mumbai | night curfew | Manorama Online
ഇംഫാൽ∙ മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു. ക്വാക്ത മേഖലയില്‍ പുലർച്ചെ 2 മണിയോടെയുണ്ടായ ഏറ്റുമുട്ടലിൽ മെയ്തെയ് വിഭാഗക്കാരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കുക്കി വിഭാഗക്കാരുടെ നിരവധി വീടുകൾ തീവച്ചു നശിപ്പിക്കുകയും ചെയ്തു.
ഇംഫാൽ∙ മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് വീണ്ടും നിരോധനാജ്ഞ. തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിലായിരുന്നു സംഘർഷം. മെയ്തി–കുകി വിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. രണ്ടിടങ്ങളിലായിരുന്നു സംഘർഷം. ഈ പ്രദേശങ്ങളിൽ സൈന്യത്തെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി.
Results 1-10 of 40